Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും... ഇരുപത്തിയൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും...; പരിവാർ റാലി പോകുമ്പോൾ വിളിച്ച ഈ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകൾ തന്നെ; എസ് ഡി പി ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ആലുവയിൽ നടന്നത് കലാപത്തിനുള്ള കോപ്പു കൂട്ടലെന്ന് പൊലീസ്

ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും... ഇരുപത്തിയൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും...; പരിവാർ റാലി പോകുമ്പോൾ വിളിച്ച ഈ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകൾ തന്നെ; എസ് ഡി പി ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ആലുവയിൽ നടന്നത് കലാപത്തിനുള്ള കോപ്പു കൂട്ടലെന്ന് പൊലീസ്

എം മനോജ് കുമാർ

ആലുവ: പൗരത്വ നിയമത്തിന്നെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭം മറയാക്കി തീവ്രവാദ സംഘടനകൾ കലാപത്തിന് കോപ്പു കൂട്ടുന്നുണ്ടോ? തിങ്കളാഴ്ച ആലുവയിൽ നടന്ന സംഭവം ഇത്തരം ഒരു കലാപ ശ്രമത്തിന്റെ ഭാഗം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പൗരത്വ നിയമത്തിനു എതിരായി നടക്കുന്ന പ്രക്ഷോഭങ്ങൾ തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കുമ്പോൾ തന്നെയാണ് ആലുവയിൽ കലാപത്തിനുള്ള മനഃപൂർവ ശ്രമങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പൗരത്വനിയമ വിശദീകരണ യോഗത്തിന്റെ ആർഎസ്എസ് നടത്തിയ പ്രകടനത്തിന്റെ നേർക്ക് ഒരു വിഭാഗം എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ തടിച്ചു കൂടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ നിലകൊണ്ടത്. ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും... ഈ രീതിയിൽ പ്രകോപനവും മതസ്പർദ്ടയും സൃഷ്ടിക്കുന്നതായിരുന്നു ഈ മുദ്രാവാക്യങ്ങൾ. ഒരു വശത്ത് സംഘപരിവാർ പ്രകടനം നടത്തുമ്പോൾ മറുവശത്ത് ഈ റാലിയോട് ചേർന്ന് നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. കൈവെട്ടും തലവെട്ടും. സംഘപരിവാർ കലാപകാരികൾ ആണെന്ന് പറയുമ്പോൾ പ്രകോപിപ്പിച്ചുകൊണ്ട് അവർ നടത്തുന്ന ജാഥയ്ക്ക് നേരെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴങ്ങിയത്. കൈവെട്ടും തലവെട്ടും എന്ന് പറഞ്ഞുള്ള മുദ്രാവാക്യമാണ് മുഴങ്ങിയത്.

ആർഎസ്എസ് പ്രകടനം നടക്കുമ്പോൾ ഈ വിഷയത്തിന് എതിരായി പ്രകടനം നടത്താനോ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കാനോ പൊലീസ് അനുവാദം നൽകാറില്ല. സംഘർഷം സൃഷ്ടിക്കുന്ന ശ്രമത്തിന്റെ ഭാഗമായി കരുതിയാണ് അനുമതി നിഷേധിക്കുക പതിവ്. പക്ഷെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ആലുവ സംഭവം പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സംഭവം ഗൗരവതരമായി കണ്ടു മതസ്പർദ്ദ സൃഷ്ടിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആലുവ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 143, 147, 153 എ, 163 എ, 149 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരൊക്കെ എസ്ഡിപിഐ പ്രവർത്തകർ എന്ന് കണക്കാക്കിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ആലുവ പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

തിങ്കളാഴ്ച ആർഎസ്എസ് ആലുവയിൽ നടത്തിയ പ്രകടനം പ്രൈവറ്റ് ബസ്സ്റ്റാൻഡിനു മുന്നിൽ എത്തിയപ്പോഴാണ് ഒരു വശത്ത് തടിച്ചു കൂടിയ എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും.. എന്ന് തുടങ്ങി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു വശത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആർഎസ്എസ് അണികൾ നിശബ്ദത പാലിച്ചതിനാൽ സംഘർഷം ഒഴിവാകുകയായിരുന്നു.

മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എസ്ഡിപിഐയുടെ ചെയ്തികൾ എന്ന വിലയിരുത്തലിൽ തന്നെയാണ് ആലുവ പൊലീസ്. അതുകൊണ്ട് തന്നെയാണ് മതസ്പർദ്ദ സൃഷ്ടിക്കും വിധത്തിലുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. ആർഎസ്എസ് പ്രകടനത്തിനു നേരെ എസ്ഡിപിഐ-എൻഡിഎഫ് പുലിക്കുട്ടികൾ നടത്തുന്ന പ്രതിഷേധം എന്ന രീതിയിൽ തീവ്രവാദ സംഘടനകളുടെ അണികൾ ഇത് വ്യാപകമായ രീതിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജബ്ബാർ വരവൂർ എന്ന സൈബർ പോരാളി ഈ വീഡിയോ അതേ രീതിയിൽ പോസ്റ്റ് ചെയ്യുകയും ആർഎസ്എസ് പ്രകടനത്തിനു നേരെ മുദ്രാവാക്യം മുഴക്കുന്നവരെ പുലിക്കുട്ടികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കേരളം പോലുള്ള ഒരു സെക്യുലർ സ്റ്റേറ്റിൽ പ്രകടനം നടത്താനും സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പാർലമെന്റ് പാസാക്കിയ പൗരത്വനിയമത്തിനു എതിരായി പ്രകടനങ്ങളും പൊതുയോഗങ്ങളും സൈബർ യുദ്ധങ്ങളും കേരളത്തിൽ നടക്കുന്നത്. ഒരു തരത്തിലും ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത ഒരു നിയമത്തിന്റെ പേരിലാണ് കേരളത്തിൽ പ്രക്ഷോഭം നടന്നുവരുന്നത് എന്നത് കേന്ദ്ര സർക്കാരിന്റെയും വിവിധ ഇന്റലിജൻസ് ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈ വാദം ഉയർത്തി നിലകൊള്ളുമ്പോൾ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സുരക്ഷാ ഏജൻസികളും സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൗരത്വ നിയമത്തിനു എതിരായി ഇടത്-വലത് പക്ഷങ്ങൾ നീങ്ങുമ്പോൾ അനുകൂല സമീപനമാണ് സംഘപരിവാർ സംഘടനകളുടെത്.

പൗരത്വ നിയമത്തിനു അനുകൂലമായും എതിരായുമുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ യോജിച്ചും വേവ്വേറെയുമാണ് നടത്തുന്നത്. പൗരത്വ നിയമത്തിനു എതിരായി മനുഷ്യച്ചങ്ങല തന്നെ ഇടതുമുന്നണി റിപ്പബ്ലിക് ദിനത്തിൽ സൃഷ്ടിച്ചിരുന്നു. ഞായർ റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി മനുഷ്യച്ചങ്ങല സൃഷ്ടിച്ചപ്പോൾ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാർ സംഘടനകൾ പ്രകടനവും പൊതുയോഗവും നടത്തിയത്. പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനം ആലുവ ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എസ്ഡിപിഐ-എൻഡിഎഫ് വിഭാഗക്കാർ മുഴക്കിയത്. വിയോജിക്കാനുള്ള അനുവാദം നിലനിൽക്കുമ്പോൾ യോജിക്കാനുള്ള അനുവാദവും ഒപ്പം നിലനിൽക്കുന്നു.

ഈ രീതിയിൽ തന്നെയാണ് സംഘപരിവാർ പ്രകടനവും നടന്നത്. എന്നാൽ നിയമത്തോട് യോജിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ തീവ്രവാദ പാശ്ചാത്തലമുള്ള സംഘടനകളിൽ നിന്നും മുഴങ്ങിയത്. അതുകൊണ്ട് തന്നെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനും കലാപത്തിനു അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലുവ സംഭവമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതുകൊണ്ട് തന്നെ മതസ്പർദ്ദ വളർത്തുന്ന ശ്രമങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ആലുവ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുള്ളതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP