Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫിന്റെ മനുഷ്യ ശൃംഖലയ്ക്ക് ബലദായി യുഡിഎഫിന്റെ മനുഷ്യ ഭൂപടം നാളെ; മനുഷ്യ ശൃംഖലയിൽ യുഡിഎഫ് അണികൾ പങ്കെടുത്ത സാഹചര്യത്തിൽ ഭൂപടം വിജയിപ്പിക്കാൻ മലബാറിൽ അരയും തലയും മുറുക്കി മുസ്ലിംലീഗ് പ്രവർത്തകർ; ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഗ്രൗണ്ടുകളിൽ ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞു കൊണ്ടു ഭൂപടം തീർക്കം; 10 മീറ്റർ ദൂരപരിധിയിൽ ചതുരാകൃതിയിൽ ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണകവചം തീർക്കും; തകൃതിയായ ഒരുക്കങ്ങളുമായി യുഡിഎഫുകാർ

എൽഡിഎഫിന്റെ മനുഷ്യ ശൃംഖലയ്ക്ക് ബലദായി യുഡിഎഫിന്റെ മനുഷ്യ ഭൂപടം നാളെ; മനുഷ്യ ശൃംഖലയിൽ യുഡിഎഫ് അണികൾ പങ്കെടുത്ത സാഹചര്യത്തിൽ ഭൂപടം വിജയിപ്പിക്കാൻ മലബാറിൽ അരയും തലയും മുറുക്കി മുസ്ലിംലീഗ് പ്രവർത്തകർ; ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഗ്രൗണ്ടുകളിൽ ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞു കൊണ്ടു ഭൂപടം തീർക്കം; 10 മീറ്റർ ദൂരപരിധിയിൽ ചതുരാകൃതിയിൽ ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണകവചം തീർക്കും; തകൃതിയായ ഒരുക്കങ്ങളുമായി യുഡിഎഫുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് നടത്തുന്ന മനുഷ്യ ഭൂപടം ഒരുങ്ങുന്നു. നാളെയാണ് മനുഷ്യ ഭൂപടം സംഘടിപ്പിക്കുന്നത്. എൽഡിഎഫിന്റെ മനുഷ്യ ശൃംഖല വിജയിച്ച സാഹചര്യത്തിൽ ഇതിന് ബദലായി കൂടിയാണ് മനുഷ്യ ഭൂപടം നിർമ്മിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ സജീവമായിരിക്കയാണ്. മനുഷ്യ ശൃംഖലയിൽ യുഡിഎഫ് അണികൾ വ്യാപകമായി പങ്കെടുത്ത സാഹചര്യത്തിൽ ഭൂപടം വിജയിപ്പിക്കാൻ വേണ്ടിയാണ് അരയും തലയും മുറുക്കി മുസ്ലിംലീഗ് പ്രവർത്തകരാണ് മലബാറിൽ വ്യാപകമായി രംഗത്തിറങ്ങുന്നത്. വയനാട്ടിൽ എം പി രാഹുൽ ഗാന്ധി അടക്കമുള്ളവര് ഭൂപടത്തിൽ അണിചേരും.

യുഡിഎഫ് 30ന് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി അറിയിച്ചു. വയനാട് ഒഴികെ 13 ജില്ലയിലും പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്ന മനുഷ്യഭൂപടവും വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ലോങ് മാർച്ചുമാണ് നടക്കുക. ഓരോ ജില്ലയിലും ഗ്രൗണ്ടിലാണ് മനുഷ്യഭൂപടം സംഘടിപ്പിക്കുന്നത്. പ്രവർത്തകർ ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിയും. മനുഷ്യഭൂപടത്തിനു പുറത്ത് 10 മീറ്റർ ദൂരപരിധിയിൽ ചതുരാകൃതിയിൽ ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണകവചം തീർക്കും. 30ന് വൈകിട്ട് 4ന് പ്രവർത്തകർ ഗ്രൗണ്ടുകളിൽ എത്തിച്ചേരും. 4.30ന് പൊതുയോഗം. 5.05ന് ഭൂപടത്തിൽ അണിനിരക്കും.

മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 5.17ന് ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലും. തുടർന്ന് പൊതുയോഗം തുടരും. തിരുവനന്തപുരത്ത് എ.കെ. ആന്റണി, കൊല്ലത്ത് വി എം. സുധീരൻ, പത്തനംതിട്ടയിൽ ഷിബു ബേബിജോൺ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ എം.എം. ഹസൻ, ഇടുക്കിയിൽ പി.ജെ. ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചൻ, തൃശൂരിൽ എം.കെ. മുനീർ, മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങൾ, പാലക്കാട്ട് കെ. ശങ്കരനാരായണൻ, കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർകോട് യു.ടി. ഖാദർ, കോഴിക്കോട്ട് ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും ഉദ്ഘാടനം ചെയ്യും. വയനാട്ടിൽ രാവിലെ 11നാണ് ലോങ് മാർച്ച്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുക്കും.

യുഡിഎഫിന്റെ മനുഷ്യഭൂപടത്തിലേക്ക് ഇടതുമുന്നണിയെ ക്ഷണിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനറും അറിയിച്ചു. സംയുക്ത സമരവുമായി ഇനി മുന്നോട്ടു പോകാനില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതു മുന്നണി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് അറിയിച്ചിരുക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ഇടതുമുന്നണിയാണെന്നും പല ഇടതുനേതാക്കളുടെയും പ്രസ്താവനകൾ അതു സൂചിപ്പിക്കുന്നതായും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി ആരോപിച്ചു. ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടതു യുഡിഎഫ് ആണ്. സർക്കാരും സിപിഎമ്മും ഇതിൽ നിലപാടു വ്യക്തമാക്കട്ടെ. ഇടതു മനുഷ്യച്ചങ്ങലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തതു വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയിൽ പങ്കെടുത്തതിനു മുസ് ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പുറത്താക്കിയിരുന്നു. ഇതിനെതിരെ സമസ്ത(ഇകെ വിഭാഗം) നേതാവ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി രംഗത്തു വരികയുണ്ടായി. 'ഈ പുറത്താക്കലും ജനാധിപത്യവിരുദ്ധം തന്നെ. ഒന്നിച്ചുനിൽക്കാൻ ആഹ്വാനം ചെയ്തവർ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാവരുത്. മനുഷ്യക്കണ്ണിയിൽ ചേർന്ന് നിൽക്കാനാണ് നാം പൊരുതുന്നത്. ഇപ്പോൾ പുറത്താക്കിത്തുടങ്ങിയാൽ അകത്ത് ഭൂപടം മാത്രമേ കാണൂ.' എന്നാണ് ഫേസ്‌ബുക്കിലൂടെ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രതികരിച്ചത്.

എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയിൽ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമർശിച്ചതിനുമാണ് കെ എം ബഷീറിനെതിരേ നടപടിയെടുത്തത്. എന്നാൽ, പരിപാടിയിൽ പങ്കെടുത്തതിനല്ല പിന്നീട് നേതൃത്വത്തെ വെല്ലുവിളിച്ചതിനാണു നടപടിയെന്നാണ് ലീഗിന്റെ വിശദീകരണം. മാത്രമല്ല, ലീഗും യുഡിഎഫും സംഘടിപ്പിച്ച സിഎഎ വിരുദ്ധ പരിപാടികളിൽ കെ എം ബഷീർ പങ്കെടുത്തിട്ടില്ലെന്നും ലീഗ് നേതാക്കൾ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP