Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്‌റ്റേഷനുകളിൽ ആക്ഷൻ, കട്ട് പറഞ്ഞ് ഡിജിപി: അതീവ സുരക്ഷമേഖലകളിൽ ഷൂട്ടിങ് അനുവദിക്കാനാവില്ല; സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണം; പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കേണ്ടന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം

പൊലീസ് സ്‌റ്റേഷനുകളിൽ ആക്ഷൻ, കട്ട് പറഞ്ഞ് ഡിജിപി: അതീവ സുരക്ഷമേഖലകളിൽ ഷൂട്ടിങ് അനുവദിക്കാനാവില്ല; സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണം; പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കേണ്ടന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഇനി ഷൂട്ടിങ് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. നേരത്തെ എറണാകുളം ജില്ലയിലടക്കം ചില സ്റ്റേഷനുകൾ വിവിധ ചിത്രീകരണങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു.

പൊലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. എഡിജിപിമാർ മുതൽ ജില്ലാ പൊലീസ് മേധാവിമാർ വരെയുള്ളവരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.

ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷൻപരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവർക്കടക്കം സ്റ്റേഷനിൽ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. പൊലീസുകാർ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കാൻ മത്സരിച്ചതോടെ പരാതിയുമായി വന്നവർ ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം എത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP