Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമായിട്ടും മലയാള മനോരമയുടെ വായനക്കാരുടെ എണ്ണം മുന്നോട്ടു തന്നെ; ഏറ്റവും പുതിയ കണക്കു പ്രകാരം മലയാള മനോരമ ദിനപത്രത്തിന് ഒരു കോടി 78 ലക്ഷം വായനക്കാരെന്ന് ഇന്ത്യൻ റീഡർഷിപ്പ് സർവേ; രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ അരക്കോടി വായനക്കാർ കൂടുതലെന്ന് അവകാശവാദം

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമായിട്ടും മലയാള മനോരമയുടെ വായനക്കാരുടെ എണ്ണം മുന്നോട്ടു തന്നെ; ഏറ്റവും പുതിയ കണക്കു പ്രകാരം മലയാള മനോരമ ദിനപത്രത്തിന് ഒരു കോടി 78 ലക്ഷം വായനക്കാരെന്ന് ഇന്ത്യൻ റീഡർഷിപ്പ് സർവേ; രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ അരക്കോടി വായനക്കാർ കൂടുതലെന്ന് അവകാശവാദം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമായിട്ടും മലയാള പത്രങ്ങളിൽ മലയാള മനോരമയ്ക്ക് മുന്നേറ്റം. വായനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ 50 ലക്ഷം വായനക്കാർ അധികമായി തങ്ങൾക്കുണ്ടെന്നാണ് മനോരമ അവകാശപ്പെടുന്നത്. ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) 2019 ലെ മൂന്നാം പാദ റിപ്പോർട്ട് പ്രകാരമാണ് മനോരമയുടെ അവകാശവാദം. മലയാള മനോരമ ദിനപത്രത്തിന് ഒരു കോടി 78 ലക്ഷം വായനക്കാരുണ്ടെനന്നാണ് സർവേയിൽ പറയുന്നത്.

രണ്ടാമത്തെ മലയാള പത്രമായ മാതഭൂമിയേക്കാൾ മനോരമയ്ക്കുള്ള ലീഡ് 51.76 ലക്ഷമാണ്. ഒരു കോപ്പിക്കുള്ള ശരാശരി വായനക്കാരുടെ എണ്ണത്തിൽ (ആവറേജ് ഇഷ്യു റീഡർഷിപ്) ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം നിലനിർത്തി. ഈ വിഭാഗത്തിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള ഏക ഹിന്ദി ഇതര പത്രമാണ് മനോരമ. ഇന്ത്യയിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള പത്രങ്ങളിൽ, മലയാളത്തിൽ നിന്നു മനോരമ മാത്രം. മനോരമയുടെ ഒരു കോപ്പിക്കുള്ള ശരാശരി വായനക്കാർ മറ്റെല്ലാ മലയാള പത്രങ്ങൾക്കും കൂടിയുള്ളതിനെക്കാൾ കൂടുതലാണ്.

കേരളത്തിലെ ആകെ പത്രവായനക്കാരിൽ മൂന്നിൽ രണ്ടു പേരും മനോരമ വായിക്കുന്നു. മനോരമ വായനക്കാരിൽ 53.81% പേരും ഉപഭോഗശേഷി അടിസ്ഥാനമാക്കിയുള്ള ന്യൂ കൺസ്യൂമർ ക്ലാസിഫിക്കേഷൻ സിസ്റ്റത്തിന്റെ (എൻസിസിഎസ്) എ, ബി വിഭാഗങ്ങളിലുള്ളവരാണ്. 38.02% വായനക്കാർ 1229 പ്രായ വിഭാഗത്തിൽപെടുന്നു.

മലയാളി വായനക്കാരിൽ 80% പേരും ഏതെങ്കിലുമൊരു മനോരമ പ്രസിദ്ധീകരണം വായിക്കുന്നു. ആവറേജ് ഇഷ്യു റീഡർഷിപ്പിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള പ്രാദേശിക ഭാഷാ പ്രസിദ്ധീകരണങ്ങളിൽ ആറും മനോരമയുടേതാണ് വനിത, ഫാസ്റ്റ്ട്രാക്ക്, തൊഴിൽ വീഥി, ബാലരമ, കർഷകശ്രീ, മലയാള മനോരമ ആഴ്ചപ്പതിപ്പ്. അച്ചടിമാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണത്തെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന മീഡിയ റിസർച് യൂസേഴ്‌സ് കൗൺസിൽ (എംആർയുസി) ആണ് ഐആർഎസ് റിപ്പോർട്ട് തയാറാക്കുന്നത്.

കണക്കുകൾ പ്രകാരം ദേശാഭിമാനി ദിനപത്രവു വളർച്ചയുടെ താപയിലാണ്. ഇന്ത്യൻ റീഡർഷിപ് സർവേയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ദേശാഭിമാനിയുടെ മൊത്തം വായനക്കാരുടെ എണ്ണം 66 ലക്ഷമായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ ആദ്യപാദ സർവേയിൽ 17 ശതമാനം വർധനയോടെ 63 ലക്ഷമായിരുന്നു മൊത്തം വായനക്കാർ. രണ്ടാംപാദത്തിൽ അത് ഉയർന്ന് 66 ലക്ഷമായി. ദിനംപ്രതി വായനക്കാരുടെ എണ്ണത്തിലും ദേശാഭിമാനിക്ക് വൻ വർധനയുണ്ട്. ആവറേജ് ഇഷ്യു റീഡർഷിപ് 24.25 ലക്ഷമായി വർധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP