Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് പടർന്ന് പിടിക്കാൻ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്ക്; ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങൾ; അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാൻ ഞൊടിയിട മതി; പകരാൻ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല: കൊറോണ വൈറസ് പടരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

കൊറോണ വൈറസ് പടർന്ന് പിടിക്കാൻ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്ക്; ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങൾ; അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാൻ ഞൊടിയിട മതി; പകരാൻ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല: കൊറോണ വൈറസ് പടരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കൊറോണ വൈറസ് പടർന്ന് പിടിക്കാൻ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന് ശാസ്ത്രജ്ഞർ. സമീപ ഭാവിയിൽ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോസ് ആഞ്ചലസും ന്യൂയോർക്കും സാധ്യതാ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റിൽ യുകെയാണ് കൊറോണ വൈറസ് പടർന്ന് പിടിക്കാൻ ഇടയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം എന്നും ഗവേഷകർ പറയുന്നു.

ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാൻ ഞൊടിയിട മതിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാൻ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാർത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടർന്ന് പിടിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ രണ്ടാമതായി ഇടം പിടിച്ചത്. തായ്പേയ്, സിഔൾ, ടോക്കിയോ സിങ്കപ്പൂർ എന്നിവ പട്ടികയിൽ അടുത്തടുത്ത സ്ഥാനം പിടിച്ചു.

യുഎസ് ആറാമതും ഓസ്ട്രേലിയ പത്താമതും യുകെ 17-ാമതുമായാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം വുഹാന് പുറമേ ചൈനീസ് നഗരങ്ങളിലേക്കും രോഗം പടർന്നു പിടിക്കുകയാണ്. ബീജിങ്, ഗാങ്ഷൂ,ഷാങ്ഹായ്, ചോക്കിങ് എന്നിവിടങ്ങളിൽ ഹൈ റിസ്‌ക് ആണ് ഉള്ളത്. പാരിസ് ലിസ്റ്റിൽ 27-ാമതും ഫ്രാങ്ക്ഫർട്ട് 30-ാമതുമായാണ് ഇടംപിടിച്ചത്. അതേസമയം ജർമനിയിലും ഫ്രാൻസിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അമേരിക്കയിൽ അഞ്ച് പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. അതതേസമയം യുകെയിൽ ഇതുവരെ ആരിയും വൈറസ് ബാധ പിടിപെട്ടതായി സ്ഥിരീകരിച്ചില്ല.

യുകെയിൽ വുഹാനിൽ നിന്നെത്തിയ ഒരാളെ സംശയത്തിന്റെ നിഴലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനയ്ക്ക് പുറത്ത് 17 രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്ന് പിടിച്ചതായാണ് റിപ്പോർട്ട്. വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പിടിപെടുന്നത് തുടരുമെന്നും റിപ്പോർട്ട് ഉണ്ട്. അതേസമയം അസുഖം നിയണ്ര വിധേയമാകുമ്പോഴേക്കും 50 ലക്ഷം പേരിലെങ്കിലും കൊറണ വൈറസ് പടർന്നു പിടിക്കുമെന്നാണ് റിപ്പോർട്ട്.

ഇപ്പോൾ തന്നെ ഇതുവരെയും ഇതിന് മരുന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. 131 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP