Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാച്ച് ആൻഡ് വാർഡിന്റെ സുരക്ഷയിൽ ഗവർണ്ണറെ സുരക്ഷിതമായി പോഡിയത്തിൽ എത്തിച്ച് സ്പീക്കർ; ദേശീയഗാനാലാപനത്തിൽ സഭ നിശബ്ദമായി; പിന്നെ കൈകൂപ്പി ഇരിപ്പിടത്തിൽ; പ്ലക്കാർഡുമായി നടത്തളത്തിൽ ബഹളമുണ്ടാക്കി പ്രതിപക്ഷവും; ഗോ ബാക്ക് വിളികൾക്കിടെ നയപ്രഖ്യാപനത്തിന് തുടക്കമിട്ട് ഗവർണ്ണർ; മലയാളത്തിൽ തുടക്കം വായിച്ച് ആരിഫ് മുഹമ്മദ് ഖാനും; പിന്നെ പ്രതിപക്ഷ ബഹിഷ്‌കരണം; നിയമസഭ സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്; നയപ്രഖ്യാപനം നടന്ന ആശ്വാസത്തിൽ പിണറായി സർക്കാരും

വാച്ച് ആൻഡ് വാർഡിന്റെ സുരക്ഷയിൽ ഗവർണ്ണറെ സുരക്ഷിതമായി പോഡിയത്തിൽ എത്തിച്ച് സ്പീക്കർ; ദേശീയഗാനാലാപനത്തിൽ സഭ നിശബ്ദമായി; പിന്നെ കൈകൂപ്പി ഇരിപ്പിടത്തിൽ; പ്ലക്കാർഡുമായി നടത്തളത്തിൽ ബഹളമുണ്ടാക്കി പ്രതിപക്ഷവും; ഗോ ബാക്ക് വിളികൾക്കിടെ നയപ്രഖ്യാപനത്തിന് തുടക്കമിട്ട് ഗവർണ്ണർ; മലയാളത്തിൽ തുടക്കം വായിച്ച് ആരിഫ് മുഹമ്മദ് ഖാനും; പിന്നെ പ്രതിപക്ഷ ബഹിഷ്‌കരണം; നിയമസഭ സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്; നയപ്രഖ്യാപനം നടന്ന ആശ്വാസത്തിൽ പിണറായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയ്ക്കുള്ളിൽ എത്തിയ ഗവർണ്ണറെ വഴിയിൽ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതുവരെ നിയമസഭ സാക്ഷ്യം വഹിക്കാത്ത സംഭവങ്ങാണ് നടന്നത്. അങ്ങനെ 71-ാം നയപ്രഖ്യാപനം പ്രതിസന്ധിയിലാകുമോ എന്ന് പോലും സംശയം ഉയർന്നു. ഇതിനിടെ സ്പീക്കറുടെ പോഡിയത്തിൽ ഗവർണ്ണറെ വാച്ച് ആൻ വാർഡിന്റെ സഹായത്താൽ എത്തിച്ചു. അങ്ങനെ ഗവർണ്ണർ നയപ്രഖ്യാപനം തുടങ്ങി. മലയാളത്തിലായിരുന്നു വായന. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയത് കൃത്യസമയത്താണ്. വാച്ച് ആൻഡ് വാർഡ് ഗാർഡ് ഓഫ് ഓർണർ നൽകി. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറെ സ്വീകരിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രി ബാലനും ഗവർണ്ണറെ നിയമസഭയിലേക്ക് ആനയിച്ചു. സൗഹൃദപരമായിരുന്നു ഗവർണ്ണർക്ക് നൽകിയ സ്വീകരണം. ഗവർണ്ണർ നടുത്തളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തിൽ എത്തി. ഗവർണ്ണറെ തിരിച്ചു വിളിക്കുകയെന്ന പ്ലക്കാർഡും മുദ്രാവാക്യവും അവർ ഉയർത്തി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ നേരത്തെ തന്നെ യുഡിഎഫ് നിയമസഭാ കക്ഷി നേതൃയോഗം തീരുമാനിച്ചിരുന്നു. അതാണ് നടപ്പാക്കിയത്. സഭയിൽ നയപ്രഖ്യാപനം നടത്തേണ്ടത് ഭരണഘടനാ ബാധ്യതയായിരുന്നു.

അതുകൊണ്ട് തന്നെ വാച്ച് ആൻഡ് വാർഡ് രംഗത്ത് എത്തി. അവർ പ്രതിപക്ഷത്തെ വഴിയിൽ നിന്ന് മാറ്റി. അതിന് ശേഷം പതിയെ സപീക്കർ പോഡിയത്തിലേക്ക്. ദേശീയ ഗാനം വായിക്കുമ്പോൾ സഭയിൽ എല്ലാവരും നിശബ്ദരായി. അതിന് ശേഷം വീണ്ടും പ്രതിപക്ഷം ബഹളം തുടങ്ങി. നടുത്തളത്തിലേക്ക് അവർ ഇറങ്ങി. ഇതിനിടെ ആരേയും കൂസാക്കാതെ ഗവർണ്ണർ മലയാളത്തിൽ നയപ്രഖ്യാപനത്തിന്റെ ആമുഖം വായിച്ചു. ഇംഗ്ലീഷിലേക്ക് പ്രസംഗം കൊണ്ടു പോയി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തെത്തി. സഭയിൽ പ്രശ്‌നമൊന്നുമില്ലാതെ നയപ്രഖ്യാപനം നടന്നു. ഇതോടെ നയപ്രഖ്യാപനം സംഘർഷത്തിൽ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഒഴിഞ്ഞു സർക്കാരിന് ആശ്വാസവുമായി. പൗരത്വ ഭേദഗതിയിൽ സർക്കാർ എഴുതി നൽകിയ കേന്ദ്ര സർക്കാർ വിരുദ്ധ ഭാഗങ്ങൾ ഒഴിവാക്കിയുമില്ല. തന്റെ എതിർപ്പ് അറിയിച്ചു കൊണ്ട് തന്നെ ഗവർണ്ണർ എല്ലാം വായിച്ചു.

നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടഞ്ഞു. 'ഗോബാക്ക്' വിളികളുമായി ഗവർണക്കുമുന്നിൽ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് മലയാളത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത ഗവർണർ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയിൽ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കി സഭ ബഹിഷ്‌കരിച്ചു.നിയമ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവർണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സർക്കാർ തയ്യാറായില്ല. അതുകൊണ്ട് തന്നെ തനിക്ക് എതിർപ്പുണ്ടെങ്കിലും അത് താൻ വായിക്കുകയാണെന്ന് ഗവർണ്ണർ പ്രഖ്യാപിച്ചു.

നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത ഏറെ ചർച്ചയായിരുന്നു. ഇത് ഏറെ പ്രതിസന്ധിയുമായി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർ സഭയിൽ വായിക്കുമെന്നും എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയാകുമെന്നുമായിരുന്നു പൊതുധാരണം. അതും ഗവർണ്ണർ മാറ്റി മറിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം സഭയെ അറിയിക്കുക എന്ന ഭരണഘടനാ ബാധ്യത ഗവർണർ നിറവേറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് ഗവർണറോടുള്ള വെല്ലുവിളിയല്ലെന്നും മറിച്ച് ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണെന്നുമാണ് സർക്കാർ നിലപാട്.

ഈ വിശദീകരണം രാജ്ഭവൻ ഭാഗികമായി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തന്റെ എതിർപ്പ് തുറന്ന് പറഞ്ഞ് അതും വായിച്ചു. അങ്ങനെ നിയമസഭയെ ഗവർണ്ണർ ഞെട്ടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP