Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളികൾക്ക് വേതനം മുടങ്ങിയതോടെ പ്രവർത്തനം താറുമാറായി: തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിനു കുടിശികയായ മുഴുവൻ തുകയും അനുവദിച്ച് കേന്ദ്രസർക്കാർ; രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരിന് നൽകുന്നത് 1227 കോടി രൂപ; പദ്ധതി നടത്തിപ്പുസംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സംസ്ഥാനം നൽകുന്ന രേഖകളിൽ വ്യക്തയില്ലെന്നും ആരോപണം

തൊഴിലാളികൾക്ക് വേതനം മുടങ്ങിയതോടെ പ്രവർത്തനം താറുമാറായി: തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിനു കുടിശികയായ മുഴുവൻ തുകയും അനുവദിച്ച് കേന്ദ്രസർക്കാർ; രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരിന് നൽകുന്നത് 1227 കോടി രൂപ; പദ്ധതി നടത്തിപ്പുസംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സംസ്ഥാനം നൽകുന്ന രേഖകളിൽ വ്യക്തയില്ലെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കഴിഞ്ഞ അഞ്ച് മാസമായി ലഭിക്കാതിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതന കുടിശിക തുക കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് കുടിശിക തുകയായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതും. വിഷുവിന് മുൻപ് തുക തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലായി 1227 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 15 മുതലാണ് പദ്ധതിതുക കുടിശികയായത്.

സംസ്ഥാനത്തോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിൽ കേന്ദ്രം ഫണ്ട് തടയുന്നതായി സംസ്ഥാന സർക്കാരും സിപിഎമ്മും ആരോപിച്ച് രംഗത്തെത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിർശിച്ചിരുന്നു. തൊഴിലാളികൾക്ക് വേതനം മുടങ്ങിയതോടെ പദ്ധതി പ്രവർത്തനം താറുമാറായി. കുടിശിക അനുവദിക്കാത്തതിൽ തൊഴിലാളി യൂണിയനുകൾ സമരം നടത്തിയിരുന്നു. ഈ മാസം ഏഴിനാണ് കുടിശികയിൽ ആദ്യവിഹിതം 295.32 കോടി അനുവദിച്ചത്. കഴിഞ്ഞദിവസം അനുവദിച്ച 832 .38 കോടി രൂപ അടുത്തദിവസം അക്കൗണ്ടിലെത്തുമെന്നാണ് സൂചന.

കഴിഞ്ഞ നവംബർ മുതൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് വേതനം ലഭിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്‌പോരിന് ഇത് കാരണമായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പല തവണ കേന്ദ്രത്തിന് കത്തയച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കേന്ദ്രത്തിൽ നിന്നും കുടിശിക ചോദിച്ച് വാങ്ങിയില്ലെന്നുമാണ് പ്രതിപക്ഷ ആരോപിച്ചിരുന്നു.

ഇതോടെ ഈ വർഷത്തെ അവസാനഗഡുവിൽ ഭൂരിഭാഗവും ലഭിച്ചു. ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ 200 കോടി രൂപ കൂടി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി നടത്തിപ്പുസംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സംസ്ഥാനം നൽകുന്ന രേഖകളിൽ വ്യക്തയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. നടത്തിപ്പിൽ ക്രമക്കേട് വ്യാപകമെന്നു കാണിച്ച് പ്രവർത്തനം നേരിട്ട് വിലയിരുത്തിയെ കേന്ദ്ര ഉദ്യോഗസ്ഥർ മന്ത്രാലയത്തിന് നേരത്തെ റിപ്പോർട്ടു നൽകിയിട്ടുണ്ടെന്നും സൂചന.

ഇത്തരം കേസുകളിൽ ചെലവഴിച്ച തുക തിരിച്ചുപിടിക്കാൻ നിർദ്ദേശം നൽകിയെങ്കിലും സംസ്ഥാനം നടപടിക്ക് തയാറായിട്ടില്ലെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. നടത്തിപ്പ് സുതാര്യമാക്കാനും ക്രമക്കേട് തിരുത്താനുമാണ് സോഷ്യൽ ഒാഡിറ്റ് സെൽ ഗവേണിങ് ബോഡി ആരംഭിച്ചത്. എന്നാൽ വിദഗ്ധരുടെ സ്ഥാനത്ത് നിയമിച്ച രാഷ്ട്രീയപ്രവർത്തകരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കാൻ ആവർത്തിച്ചു നിർദേശിച്ചിട്ടും നടപ്പാക്കാത്തതിൽ മന്ത്രാലയം കടുത്ത എതിർപ്പിലാണ്.

സോഷ്യൽ ഒാഡിറ്റിൽ വ്യാപകമായ ക്രമക്കേട് പുറത്തുവന്നതോടെ സെൽ ഡയറക്ടറെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിലും കേന്ദ്രത്തിന് അതൃപ്തിയുണ്ട്. നടപടി പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തു. ശരാശരി 2200 കോടി രൂപയാണ് ഒരു വർഷം തൊഴിലുറപ്പിൽ സംസ്ഥാനത്തിന് ലഭിക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം 2983 കോടി രൂപ ലഭിച്ചു. മുൻവർഷങ്ങളിൽ ഫണ്ട് 8 മാസം വരെ വൈകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

15 ലക്ഷം പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതിൽ 80ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസവേതനമായി നിലവിൽ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതത്തിന് വലിയ താങ്ങായി മാറിയ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് കുടിശ്ശികയായി കിട്ടാനുള്ള തുക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പ്രളയ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 50 തൊഴിൽദിനം കൂടി അധികമായി അനുവദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP