Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈന പിശാചിന്റെ പിടിയിലെന്ന് ഷി ജിങ് പിൻ; യുകെയിലെ ബിർമിങ്ഹാമിലും കൊറോണ വൈറസ് എത്തി; രോഗബാധിതരുടെ എണ്ണം 5500ആയി; ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അതത് പൗരന്മാരെ കാക്കാൻ ഇന്നും നാളെയുമായി വുഹാനിലേക്ക്; ഹോട്ടലുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകുന്നത് റോബോട്ടുകൾ; ചൈനയുടെ സങ്കടം കുതിച്ചുയരുന്നതിന്റെ നേർ സാക്ഷ്യങ്ങൾ ഇങ്ങനെ

ചൈന പിശാചിന്റെ പിടിയിലെന്ന് ഷി ജിങ് പിൻ; യുകെയിലെ ബിർമിങ്ഹാമിലും കൊറോണ വൈറസ് എത്തി; രോഗബാധിതരുടെ എണ്ണം 5500ആയി; ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അതത് പൗരന്മാരെ കാക്കാൻ ഇന്നും നാളെയുമായി വുഹാനിലേക്ക്; ഹോട്ടലുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകുന്നത് റോബോട്ടുകൾ; ചൈനയുടെ സങ്കടം കുതിച്ചുയരുന്നതിന്റെ നേർ സാക്ഷ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബിർമിങ്ഹാം: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബിർമിങ്ഹാമിലും എത്തി. വുഹാനിൽ അവധി ആഘോഷിക്കാൻ പോയി തിരിച്ചു വന്നയാൾക്ക് കൊറോണ ബാധിച്ചതായാണ് സംശയം. വുഹാനിലെ അവധി ആഘോഷത്തിന് ശേഷം ജി.പിയെ കണ്ട ഇയാളെ സംശയത്തെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയക്കുകയും പിന്നാലെ പാരാമെഡിക്സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് റിപ്പോർട്ട്. ഡ്രൂ ബെന്നറ്റ് എന്ന 39കാരനാണ് കൊറോണ വൈറസ് പിടിപെട്ടതായി സംശയിക്കുന്നത്. ബിർമിങ്ഹാം ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ.

വുഹാനിലെ അവധിക്ക് ശേഷം ബ്രിട്ടിനിൽ തിരിച്ച് വന്നതിന് പിന്നാലെ പനിയുടെ ലക്ഷണങ്ങൾ ഇയാളിൽ കാണുകയും കിടപ്പിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാൾ തിങ്കളാഴ്ച ജിപിയെ കാണാൻ പോവുകയും സംശയത്തെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ചയക്കുകയും ആയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് 4.20ഓട് കൂടി ഹസ്മത് സ്യൂട്ടിൽ ആമ്പുലൻസിലെത്തിയ പാരാമെഡിക്സ് സ്റ്റാഫുകൾ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. ബ്ലഡ് ടെസ്റ്റ് നടത്തിയ ശേഷം റിസൾട്ട് വരാനായി ഇയാളെ ഐസൊലേഷൻ വാർഡിൽ കിടത്തിയിരിക്കുയാണ്. അതേസമയം രോഗബാധയുണ്ടായി എന്ന് സംശയിക്കപ്പെടുന്നവർ പ്രത്യേക മുറികളിൽ വാതിൽ അടച്ച് ആരുമായും സമ്പർക്കമില്ലാതെ കഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനയിൽ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം 2,000 ബ്രിട്ടീഷുകാർ വുഹാനിൽ നിന്നും തിരിച്ചെത്തിയതായാണ് റിപ്പോർട്ട്. ഇവരോടെല്ലാം സ്വയം ഒറ്റപ്പെട്ടിരിക്കാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ചെറിയ ചുമയിൽ നിന്നോ തുമ്മലിൽ നിന്നോ കൊറോണ വൈറസ് പകരുമെന്നതിനാലാണിത്. ലോകത്തെ തന്നെ ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസ് ഇതുവരെ 131 പേരുടെ ജീവനെടുത്തതയാണ് റിപ്പോർട്ട്. കൊലയാളി വൈറസ് ലോകത്തെമ്പാടുമുള്ള 6,000ത്തോളം പേരിൽ ബാധിച്ചതായാണ് റിപ്പോർട്ട്. യുകെയിൽ ഇതുവരെ 100ഓളം പേരിൽ കൊറോണ വൈറസ് ടെസ്റ്റ് ചെയ്തെങ്കിലും എല്ലാവരിലും റിസൾട്ട് നെഗറ്റീവ് ആണ്.

സ്‌ക്രീനിങ് നടത്തി അമേരിക്കൻ എയർപോർട്ടുകൾ

കൊറോണ വൈറസ് ഭീതി പരത്തി തുടങ്ങിയതോടെ അമേരിക്കൻ എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർക്ക് സ്‌ക്രീനിങ് ഏർപ്പെടുത്തി തുടങ്ങി. 20 അമേരിക്കൻ എയർപോർട്ടുകളിലും എട്ട് നോർത്ത് അമേരിക്കൻ വിമാനത്തവളങ്ങളിലുമാണ് കൊറോണ വൈറസ് സ്‌ക്രീനിങ് ആരംഭിച്ചത്. ഇതിന് പുറമേ ചൈനയിൽ നിന്നും വരുന്ന വിമനാനങ്ങളെ അമേരിക്ക സസ്പെൻഡ് ചെയ്യാൻ ഒരുങ്ങുകയാണ്.അമേരിക്കയിൽ നിന്നും ചൈനയിലേക്ക് ദിനം തോറും ഒരു ഡസനോളം വിമാനങ്ങളാണ് ഉള്ളത്. ചൈനയിലേക്കും ഹോങ്കോങിലേക്കുമുള്ള കൂടുതൽ ഫ്ളൈറ്റുകൾ റദ്ദാക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.

നോർത്ത് അമേരിക്കയിൽ എട്ട് പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. മൂന്ന് പേർ കാനഡക്കാരാണ്. അമേരിക്കയിൽ അഞ്ച് പേർക്കും കൊറോണ പിടിപെട്ടു. ഇതിന് പിന്നാലെയാണ് 20 എയർപോർട്ടുകളിൽ കൊറോണ വൈറസ് സ്‌ക്രീനിങ് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചത്. വൈറസ് പടർന്ന് പിടിക്കുന്നത് തടയാനാണ് ഈ നീക്കം. 2019 ഡിസംബറിൽ വുഹാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോകമെമ്പാടും 5,500 പേരിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതും അമേരിക്കയെ ഭയപ്പെടുത്തുന്നു.

കൊറോണ വൈറസ് ബാധയെ തടയാൻ ചൈന നിരവധി മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഒന്നും ജനങ്ങളിൽ ഇതുവരെ ഫലപ്രദയമായിട്ടില്ല എന്നാണ് റിപ്പോർട്ട്. അതേസമയം ചൈനയ്ക്ക എല്ലാ സഹായ വാഗ്ദാനങ്ങളും അമേരിക്ക നൽകുന്നുണ്ട്. വിദഗ്ദരടങ്ങിയ മെഡിക്കൽ സംഘത്തെയും അമേരിക്ക ചൈനയിലേക്ക് അയച്ചിരുന്നു. അമേരിക്കയിൽ 110 പേരിൽ കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്തിരുന്നു.

ചൈന പിശാചിന്റെ പിടിയിൽ: ഷി ജിങ് പിൻ

ചൈന ഒരു പിശാചിന്റെ വായിൽ അകപ്പെട്ടിരിക്കുകയാണ്. ഈ പിശാചിൽ നിന്നും മോചനമം നേടാനുള്ള യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പറഞ്ഞത്. ഈ പിശാച് ലോകത്താകമാനം പടർന്നു പിടിക്കുകയാണ്. ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ഇതു പടർന്നതായാണ് റിപ്പോർട്ടെന്നും ഷീ ജിൻ പിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറോണ ബാധയെ തുടർന്ന് ചൈനയിൽ 131 പേർ മരിച്ചതായും ജിൻപിങ് സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നും ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഈ കൊലയാളി വൈറസിനെ തോൽപ്പിക്കാനുള്ള മരുന്ന് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയയും അമേരിക്കയും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം ഈ വിപത്തിനെ തുരത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15ഓളം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടർന്നതായാണ് റിപ്പോർട്ട്. ജപ്പാനും ജർമനിയിലും ആണ് ചൈനയ്ക്ക് പിന്നാലെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്.

ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് റോബോട്ടുകൾ

ചൈനിസ് ഹോട്ടലുകളിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് റോബോട്ടുകളാണ്. കിഴക്കൻ ചൈനയിലെ ഹാൻഷുവിൽ 200 വിനോദ സഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. ഇവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി 16 റോബോട്ടുകളെയാണ് റൂം ഡോറുകൾക്ക് മുന്നിൽ നിർത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലുകലിൽ കഴിയുന്ന പലരും വുഹാൻ സന്ദർശിച്ച ശേഷം ഹാൻഷുവിലേക്ക് എത്തിയവരാണ്.

വൈറസ് ബാധ പകരുന്നത് തടയാനായി റോബോട്ടുകൾ ഭക്ഷണം റൂുമിന് വെളിയിൽ കൊണ്ടു വന്ന് വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അതിഥികൾ പുറത്തിറങ്ങി എടുത്തുകൊണ്ട് മുറിയിലേക്ക് പോവുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP