Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫയൽ തുറന്നാൽ പ്രോഗ്രാമിലൂടെ ഹാക്കറിനു കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും: ഇന്ത്യൻ കരസേനാ മേധാവിയുടെ പേരിൽ വ്യാജ ഇമെയിലിൽ: അപകടകാരിയായ മാൽവെയർ ഒളിപ്പിച്ച് പാക്ക് ഹാക്കിങ് സംഘം; ട്രാൻസ്പരന്റ് ട്രൈബ് എന്ന പാക്ക് ഹാക്കിങ് സംഘമാണ് ഈ വൈറസിനു പിന്നിലെന്നാണു സൂചന

ഫയൽ തുറന്നാൽ പ്രോഗ്രാമിലൂടെ ഹാക്കറിനു കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും: ഇന്ത്യൻ കരസേനാ മേധാവിയുടെ പേരിൽ വ്യാജ ഇമെയിലിൽ: അപകടകാരിയായ മാൽവെയർ ഒളിപ്പിച്ച് പാക്ക് ഹാക്കിങ് സംഘം; ട്രാൻസ്പരന്റ് ട്രൈബ് എന്ന പാക്ക് ഹാക്കിങ് സംഘമാണ് ഈ വൈറസിനു പിന്നിലെന്നാണു സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടകാരിയായ മാൽവെയറുകൾ ഒളിപ്പിച്ച് പാക്ക് ഹാക്കിങ് സംഘം. ഇന്ത്യൻ കരസേന മേധാവിയുടെ പേരിലുള്ള വ്യാജ ഈമെയിലിലാണ് ഇത്തരം മാൽവെയറുകൾ ഒളിപ്പിച്ച് പാക്ക് ഹാക്കിങ് സംഘം വിലസുന്നതെന്ന് റിപ്പോർട്ട്. എന്നാൽ, ഇങ്ങനെ പ്രത്യക്ഷപ്പെട്ട് ഇമെയിൽ ആരെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. നേരത്തെ സൈന്യത്തെ ലക്ഷ്യമിട്ട 'ട്രാൻസ്പരന്റ് ട്രൈബ്' എന്ന പാക്ക് ഹാക്കിങ് സംഘമാണ് ഈ വൈറസിനു പിന്നിലെന്നാണു സൂചന. എന്നാൽ കൂടുതൽ സ്ഥീരികരണം എത്തിയിട്ടില്ല.

ഇന്ത്യൻ കരസേനാ മേധാവിയുടെ പേരിലുള്ള വ്യാജ ഇമെയിലിൽ അപകടകാരിയായ മാൽവെയർ ഒളിപ്പിച്ചാണ് ഇത്തരം പാക്ക് ഹാക്കിങ് സംഘം വേരുറപ്പിക്കുന്നത്. എന്നാൽ ഇമെയിൽ ആരെയാണു ലക്ഷ്യമിട്ടതെന്നു വ്യക്തമല്ലെന്നും മാൽവെയർ വിശകലനം നടത്തുന്ന എനിറൺ (Anyrun) പോർട്ടലിലാണ് ഇതിന്റെ തെളിവുകൾ എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർഷങ്ങളായി ഇവർ ഒരേ ആക്രമണ രീതി പിന്തുടരുന്നതിനാൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ വഴി ഇവയുടെ വ്യാപനം എളുപ്പത്തിൽ തടയപ്പെട്ടിട്ടുണ്ടാകാമെന്നും വിദഗ്ദ്ധർ സൂചന നൽകുന്നു.

ജനുവരി 15 ന് കരസേനാ ദിനത്തോടനുബന്ധിച്ച് ഇനാക്ടീവ് ഡ്യൂട്ടി ട്രെയ്‌നിങ്ങിലുള്ള മിലിറ്ററി ഉദ്യോഗസ്ഥർക്കു പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചെന്നാണു കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പേരിലുള്ള ഇമെയിലിനൊപ്പമുള്ള വേഡ് ഡോക്യുമെന്റ് ഫയലിലുള്ളത്. ഫയൽ തുറന്നാൽ ക്രിംസൺ റാറ്റ് (റിമോട്ട് ആക്‌സസ് ട്രോജൻ) എന്ന പ്രോഗ്രാമിലൂടെ ഹാക്കറിനു കംപ്യൂട്ടറിന്റെ നിയന്ത്രണം വിദൂരത്തിരുന്ന് ഏറ്റെടുക്കാൻ കഴിയും. ഇങ്ങനെ ചെയ്യുന്ന പ്രകാരം ഡേറ്റാ വിവരങ്ങൾ എളുപ്പത്തിൽ എത്തുന്നതാണ് ഇതിന്റെ രീതി. മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്.

പാക്കിസ്ഥാൻ കേന്ദ്രമായ ഹാക്കിങ് സംഘം 2016 ൽ സൗദി, കസഖ്സ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലേക്കു മാൽവെയറുകൾ അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി പ്രൂഫ്‌പോയിന്റ് എന്ന യുഎസ് സൈബർ സുരക്ഷാ കമ്പനി കണ്ടെത്തിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ടു വ്യാജ ബ്ലോഗുകളും ഇതിനായി ഉപയോഗിച്ചിരുന്നു. നവംബറിൽ കശ്മീർ പ്രശ്‌നവുമായി ബന്ധപ്പെട്ടു ട്രാൻസ്പരന്റ് ട്രൈബ് സജീവമായിരുന്നുവെന്ന് നെറ്റ്‌സ്‌കൗട്ട് എന്ന യുഎസ് കമ്പനിയും കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP