Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് അസാധുവാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അസാധു; ബിജെപി സർക്കാർ രാജി വയ്ക്കാൻ തയ്യാറാകണമെന്ന് എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിൽ രാജരത്ന അംബേദ്കർ

തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് അസാധുവാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അസാധു; ബിജെപി സർക്കാർ രാജി വയ്ക്കാൻ തയ്യാറാകണമെന്ന് എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിൽ രാജരത്ന അംബേദ്കർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് അസാധുവാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അസാധുവാണെന്നും അതിനാൽ ബിജെപി സർക്കാർ രാജിവെക്കാൻ തയ്യാറാവണമെന്നും ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ ചെറുമകൻ രാജരത്ന അംബേദ്കർ. 'സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസൺസ് മാർച്ചിന്റെ ആലപ്പുഴ ജില്ലാതല സമാപന സമ്മേളനം വളഞ്ഞവഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ പൗരന്റെ കൈയിലുള്ള രേഖകളെല്ലാം അസാധുവാണെന്ന് മോദി സർക്കാർ തന്നെ പ്രഖ്യാപിക്കുകയാണ്. ആ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ചെയ്ത വോട്ട് നേടിയാണ് അധികാരത്തിലെത്തിയതെങ്കിൽ ഈ സർക്കാരിന് തുടരാൻ അർഹതയില്ല. ആയതിനാൽ ബിജെപി സർക്കാർ രാജിവെക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല. അവർക്ക് അവരുടേതായ ഭരണഘടന മനുസ്മൃതിയുണ്ട്. അത് സ്ഥാപിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്. അത് ഈ രാജ്യത്ത് നടപ്പില്ല. ദേശവ്യാപകമായി പൗരത്വ സംരക്ഷണ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എം എം താഹിർ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ, മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിൻസെന്റ് ജോസഫ്, ഐ.ഡി.എഫ് സംസ്ഥാന സെക്രട്ടറി പി കെ ഓമനക്കുട്ടൻ, ബി.എസ്‌പി സംസ്ഥാന സെക്രട്ടറി വയലാർ ജയകുമാർ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതിയംഗം അബ്ദുൽ വാഹിദ് മൗലവി, ഡി.എച്ച്.ആർ.എം സംസ്ഥാന സെക്രട്ടറി സത്യൻ കൊഴുവല്ലൂർ, ലജ്നത്തുൽ മുഹമ്മദിയ്യ ആലപ്പുഴ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ, എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി കെ റിയാസ്, പി.ഡി.പി ജില്ലാ പ്രസിഡന്റ് അനിൽ കുമാർ ഹരിപ്പാട്്, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റൈഹാനത്ത് സുധീർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശുഹൈബ് വടുതല, കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് നിസാർ, ആലപ്പുഴ മുസ്ലിം സംയുക്ത വേദി ഇഖ്ബാൽ സാഗർ, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം അൽ ബിലാൽ, എസ്.കെ.എസ്.വൈ.എസ് സംസ്ഥാന സമിതിയംഗം നവാസ് എസ് പാനൂർ, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് നജീബ് എസ്, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഫൈസൽ പഴയങ്ങാടി സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം.കെ മനോജ്കുമാർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ, പി.ആർ സിയാദ്, കെ.എസ് ഷാൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇ.എസ് കാജാ ഹുസൈൻ, പി.പി മൊയ്തീൻ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആർ കൃഷ്ണൻ കുട്ടി, കൃഷ്ണൻ എരഞ്ഞിക്കൽ, എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി, വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക ജയകുമാർ സംബന്ധിച്ചു. കപ്പക്കട ജങ്ഷനിൽ നിന്നാരംഭിച്ച സിറ്റിസൺസ് മാർച്ച് പുന്നപ്ര, വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷൻ വഴി വളഞ്ഞവഴിയിൽ സമാപിച്ചു. മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്നു. മാർച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP