Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് കേരളത്തിൽ പ്രസിഡന്റ് ഇല്ലാത്തത് തിരിച്ചടിയെന്ന് ഒ രാജഗോപാൽ; സമാന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല; ഇക്കാര്യം ജെപി നഡ്ഡയെയും അമിത്ഷായെയും അറിയിച്ചിട്ടുണ്ട്; തന്റെ പ്രവർത്തന ശൈലി മാറ്റില്ല; തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാർട്ടിക്കുള്ളിലെ വിമർശകരോട് മുതിർന്ന നേതാവ്; കേരളത്തിൽ ശക്തമായിട്ടുള്ള പാർട്ടി മാർക്‌സിസ്റ്റ് പാർട്ടി, അവർ ഒരു തീരുമാനം എടുത്താൽ എല്ലാവരും കൂടുമെന്നും മനുഷ്യ മഹാശൃംഖലയെ കുറിച്ച് രാജഗോപാൽ

ബിജെപിക്ക് കേരളത്തിൽ പ്രസിഡന്റ് ഇല്ലാത്തത് തിരിച്ചടിയെന്ന് ഒ രാജഗോപാൽ; സമാന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല; ഇക്കാര്യം ജെപി നഡ്ഡയെയും അമിത്ഷായെയും അറിയിച്ചിട്ടുണ്ട്; തന്റെ പ്രവർത്തന ശൈലി മാറ്റില്ല; തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാർട്ടിക്കുള്ളിലെ വിമർശകരോട് മുതിർന്ന നേതാവ്; കേരളത്തിൽ ശക്തമായിട്ടുള്ള പാർട്ടി മാർക്‌സിസ്റ്റ് പാർട്ടി, അവർ ഒരു തീരുമാനം എടുത്താൽ എല്ലാവരും കൂടുമെന്നും മനുഷ്യ മഹാശൃംഖലയെ കുറിച്ച് രാജഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെ ബിജെപി നേതൃത്വം ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കൊണ്ട് മുതിർന്ന ബിജിപെി നേതാവ് ഒ രാജഗോപാൽ. തന്റെ പ്രവർത്തന ശൈലി മാറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാർട്ടിക്കുള്ളിലെ വിമർശകരോടായി അദ്ദേഹംപറഞ്ഞു. ബിജെപിക്ക് കേരളത്തിൽ അധ്യക്ഷൻ ഇല്ലാത്തത് പാർട്ടിയുടെ പ്രവർത്തനങ്ങളെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. മുമ്പ് ഇത്തരം സാഹചര്യം ഉണ്ടായിട്ടില്ല. പൗരത്വ നിയമ പ്രശ്‌നത്തിൽ വേണ്ട വിധത്തിൽ പ്രതിരോധം തീർത്താൻ സാധിക്കാതെ പോയത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും അറിയിച്ചതായും രാജഗോപാൽ വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജഗോപാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് സ്പീക്കർ അനുമതി നൽകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു. രാഷ്ട്രപതിയുടെ അധികാരത്തിൽ പെട്ട വിഷയത്തിൽ നിയമസഭയെ ഉപയോഗിച്ചാൽ താൻ അതിനെ എതിർക്കും. കോൺഗ്രസിന് നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടായിരിക്കും അതിന് ബിജെപി കൂട്ട് നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ താൻ പിന്തുണച്ചെന്ന പ്രതിപക്ഷ നേതാവിന്റെ പ്രചാരണം വസ്തുത വളച്ചൊടിക്കൽ ആണ്. താൻ അഞ്ചുമിനിറ്റ് പ്രസംഗിച്ചതിന് രേഖകൾ ഉണ്ടെന്നും ബാക്കിയുള്ളതെല്ലാം വസ്തുതകൾ വളച്ചൊടിച്ച് ആളുകളുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടി ആണെന്നും ഒ.രാജഗോപാൽ പറഞ്ഞു. സർക്കാരും ഗവർണറും പരസ്യ ഏറ്റുമുട്ടൽ ഉണ്ടാവാൻ പാടില്ലെന്ന് താൻ പറഞ്ഞതിന് സ്വീകാര്യത ഉണ്ടായിട്ടുണ്ടെന്ന നിലപാട് ഒ.രാജഗോപാൽ ആവർത്തിച്ചു. ഗവർണറുടെ സൽക്കാരത്തിന് പോയ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തെ ഒ.രാജഗോപാൽ നിശിതമായി വിമർശിച്ചു. രമേഷ് ചെന്നിത്തല അതിനെ കുറ്റമായിട്ടു കാണുന്നു എന്നും അത് ഇടുങ്ങിയ ചിന്താഗതിയാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.

എൽ.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖലയെ കുറിച്ചുള്ള ചോദ്യത്തിന്, ''കേരളത്തിലെ ഏറ്റവും ശക്തമായിട്ടുള്ള പാർട്ടി മാർക്‌സിസ്റ്റ് പാർട്ടി ആണ് അവർ ഒരു ഔദ്യോഗിക തീരുമാനം എടുത്താൽ എല്ലാവരും കൂടും എന്നത് സ്വാഭാവികം ആണ്,'' രാജഗോപാൽ പറഞ്ഞു. അതേസമയം പ്രതിപക്ഷം നൽകിയ നോട്ടീസ് അംഗീകരിക്കില്ലെന്നാണ് സർക്കാർ രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി നോട്ടീസ് തള്ളാനാണ് സാധ്യത. നോട്ടീസ് തള്ളിയാൽ നിയമസഭയ്ക്കുള്ളിലും പ്രതിഷേധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയത്. പ്രമേയം പരാജയപ്പെട്ടാൽ നിയമനടപടികളുമായി മുന്നോട്ട് പോവും. ആത്മാർഥത ഉണ്ടെങ്കിൽ സർക്കാർ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

നേരത്തെ പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയപ്പോൾ അത് ഒറ്റക്കെട്ടായി മാറിയ സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം രാജഗോപാലിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിരോധത്തിലായപ്പോൾ ഒ രാജഗോപാലിന്റെത് വ്യക്തിപരമായ നിലപാടാണ് എന്ന് വിശദീകരിച്ച് ഒഴിയുക ബിജെപി നേതാക്കൾ ചെയ്തത്. ഗവർണർക്കെതിരെയും രാജഗോപാൽ വിമർശനം ഉന്നിയച്ചിരുന്നു. പൗരത്വ പ്രശ്‌നത്തിൽ ഗവർണർക്കെതിരെ സർക്കാരിൻയും പ്രതിപക്ഷത്തിന്റെയും എതിർപ്പ് കേന്ദ്രസർക്കാരിനെതിരെ തന്നെയാണെന്ന വിലയിരുത്തലുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെയാണ് ഗവർണർക്കെതിരെ ഒ രാജഗോപാലിന്റെ പ്രസ്താവന വരുന്നത്.

മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണമെന്ന ഒ രാജഗോപാലിന്റെ നിലപാടിനെതിരെ കടുത്ത അമർഷത്തിലാണ് പാർട്ടി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ തുടർച്ചയായി എതിർ നിലപാട് ആവർത്തിക്കുന്ന ഒ രാജഗോപാലിന്റെ നടപടി പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ഒ രാജഗോപാൽ എതിർപ്പ് രേഖപ്പെടുത്താതുകൊണ്ട് മാത്രം പ്രമേയം ഐക്യകണ്‌ഠേന പാസായ വിവാദം ഇത് വരെ പാർട്ടിക്കകത്ത് കെട്ടടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ വിവാദം. പാർട്ടി പാർട്ടി നിർദ്ദേശം കിട്ടിയില്ലെന്നായിരുന്നു അന്ന് രാജഗോപാലിന്റെ വിശദീകരണം. എംഎൽഎയും പാർട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ല. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം തന്നോട് കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തി അടക്കമാണ് രാജഗോപാലിന്റെ വേറിട്ട പ്രസ്താവനകളിൽ കാണുന്നതെന്ന സൂചനയുമുണ്ട്

പാർട്ടി നിർദ്ദേശം കിട്ടിയില്ലെന്നായിരുന്നു അന്ന് രാജഗോപാലിന്റെ വിശദീകരണം. എംഎൽഎയും പാർട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ല. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തി അടക്കമാണ് രാജഗോപാലിന്റെ വേറിട്ട പ്രസ്താവനകളിൽ കാണുന്നതെന്ന സൂചനയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP