Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി ഒത്തുതീർപ്പിലെത്തി; ലാവലിൻ കേസ് ഭയന്നാണ് ഗവർണറെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തെ പിണറായി സർക്കാർ എതിർക്കുന്നത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി ഒത്തുതീർപ്പിലെത്തിയെന്ന്   കെ മുരളീധരൻ  എംപി . ലാവലിൻ കേസിലെ അന്വേഷണം മുന്നിൽ കണ്ടുകൊണ്ടാണ് ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷ നീക്കത്തെ എതിർക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഒത്തു തീർപ്പിലെത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നീക്കത്തെ എതിർക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാം. ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കമാണിതെന്ന് മുരളീധരൻ പ്രതികരിച്ചു.

കേരളത്തിൽ മുഖ്യമന്ത്രിയും ഗവർണറുമായി തുടരുന്ന വാക് പോര് നിലനിൽക്കെ ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കം നടന്നിരുന്നു. രമേഷ് ചെന്നിത്തല സ്പീക്കർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതോടെ എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനും രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് വിഷയത്തിൽ മുരളീധരൻ പ്രതികരണവുമായി രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP