Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ നാണയ ചട്ടലംഘനം നടത്തിയ സി സി തമ്പി തമ്പിക്ക് ജാമ്യമില്ല; ഫെഫ്രുവരി ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : വിദേശ നാണയ ചട്ടലംഘന കേസിൽ അറസ്റ്റിലായ മലയാളി പ്രവാസി സി.സി തമ്പിയെ കോടതിയിൽ ഹാജരാക്കി. തമ്പിയുടെ ജാമ്യേപേക്ഷയിൽ വിധി പറയുന്നത് നാളെ വൈകുന്നേരത്തേക്ക് മാറ്റിയ കോടതി അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഫെബ്രുവരി ഏഴ് വരെയാണ് തമ്പിയുടെ ജുഡീഷ്യൽ കസ്റ്റഡി.

ഇനിയും വരാത്ത സാക്ഷികൾക്കായി തമ്പിയെ വീണ്ടും കസ്റ്റഡിയിൽ വിടരുതെന്നും തന്റെ കക്ഷിയുടെ ആരോഗ്യനില കൂടി കണക്കിലെടുക്കണമെന്നുമാണ് തമ്പിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. തമ്പി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്നും അഭിഭാഷകർ വാദിച്ചു. ഇതിനു ശേഷമാണ് ഇ.ഡി കസ്റ്റഡിയിൽ ഉണ്ടായിരുന്ന തമ്പിലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കിയത്. നാളെ വൈകിട്ട് 3.30 ന് ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കും.

മലയാളിയായ സി,സി തമ്പി യുഎഇയിലെ ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനാണ്.കഴിഞ്ഞ ജൂണിലും ഡിസംബറിലുമായി രണ്ടുതവണ തമ്പിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP