Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോക്ക് ലാൻഡ് ഹോളി ഫാമിലി ഇടവകയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരമായി സ്വന്തം ദേവാലയം

റോക്ക് ലാൻഡ് ഹോളി ഫാമിലി ഇടവകയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരമായി സ്വന്തം ദേവാലയം

സ്വന്തം ലേഖകൻ

ന്യുയോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ഇടവകയ്ക്ക് പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും സാഫല്യമായി സ്വന്തമായ ദേവാലയം.

ജനുവരി 26 ഞായറാഴ്‌ച്ച വി. സെബസ്ത്യാനോസിന്റെ തിരുന്നാൾ ദിനത്തിൽ അൾത്താരക്കു മുന്നിൽ വിശുദ്ധന്റെ രൂപവും സാക്ഷിയായി ന്യൂ യോർക്ക് ആർച് ഡയോസിസും ഹോളി ഫാമിലി ചർച്ചുമായുള്ള കോൺട്രാക്ട് ബഹു. വികാരി ഫാദർ റാഫേൽ അമ്പാടൻ ഒപ്പുവച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിയങ്കണം നിറഞ്ഞു കവിഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ട്രസ്റ്റിമാരായ ജോസഫ് കാടംതോട്, ആനി ചാക്കോ, നിർമ്മല ജോസഫ്, ജിജോ കെ. ആന്റണി എന്നിവർക്കു പുറമെ രണ്ട് പതിറ്റാണ്ടായി സ്വന്തം പള്ളിക്കായി ത്യാഗോജ്വലമായി പ്രവർത്തിച്ച മുൻ ട്രസ്റ്റിമാർ, ബിൽഡിങ് കമ്മിറ്റി അംഗങ്ങൾ, ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദീർഘകാലം ബിൽഡിങ് കമ്മിറ്റി ചെയറായിരുന്ന ജയിൻ ജേക്കബ്, ഫിനാൻസ് കമ്മിറ്റി ചെയർ ജോഷി ജോസഫ് എന്നിവർ കോൺ ട്രാക്റ്റ് ഫാദർ റാഫേലിൽ നിന്നു ഏറ്റുവാങ്ങി

റോക്ക് ലാൻഡ് സെന്റ് മേരിസ് സീറോ മലബാർ മിഷൻ ആയി ഏതാനും മാസം മുൻപ് വരെ പ്രവർത്തിച്ച വിശ്വാസ സമൂഹം സ്വന്തം ദേവാലയം സാക്ഷാല്ക്കരിക്കുന്ന പശ്ചാത്തലത്തിലാണു ഹോളി ഫാമിലി എന്നു പേർ സ്വീകരിച്ചത്.

ന്യു യോർക്ക് ആർച്ച് ഡയോസിസിന്റെ കീഴിൽ വെസ്ലി ഹിൽസിലുള്ള സെന്റ് ബോണിഫസ് ചർച്ചും 17 ഏക്കറിൽ പരമുള്ള സ്ഥലവും സീറോ മലബാർ സമൂഹത്തിനു കൈമാറുന്നതിനുള്ള കോൺ ട്രാക്ട് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.

ഈ ഇടവകയുടെ തുടക്കം മുതൽ ഇതിനുവേണ്ടി പ്രവർത്തിച്ച വൈദികരുടെയും കമ്മിറ്റികളുടെയും ഇടവകാംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ചരിത്ര മുഹൂർത്തം സാധിതമാക്കിയതെന്നു ഫാ. റാഫേൽ അനുസ്മരിച്ചു. അവരെ നമിക്കുന്നു.

മിഷന്റെ തുടക്കം മുതൽ സേവനമനുഷ്ടിച്ച ഫാദർ ജോസ് കണ്ടത്തിക്കുടി, ഫാദർ എബ്രഹാം വല്ലയിൽ, ഫാദർ ആന്റോ കുടുക്കാംതടം എന്നിവർ സ്വന്തമായി ആരാധനാലയത്തിനു വേണ്ടി ഒട്ടേറേ പ്രവർത്തനങ്ങൾ നടത്തി.

ഫാദർ തദേവൂസ് അരവിന്ദത്ത് എട്ടു വർഷത്തോളം മിഷൻ ഡയറക്ടർ ആയിരിക്കെ ഇതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി. തുടർന്ന് ആർച്ച് ഡയോസിസുമായി കരാറിലെത്തി.

ഇപ്പോഴത്തെ വികാരി ഫാദർ റാഫേൽ അമ്പാടന്റെ നേതൃത്വത്തിൽ ആ പ്രയത്നം സഫലമാകുകയും ചെയ്യുന്നു. ധന്യമായ ഈ മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ച വിശ്വാസികൾ കരഘോഷത്തോടെ ചടങ്ങുകളെ എതിരേറ്റു.

ഫോട്ടോ: ജോൺ കൊമ്പനത്തോട്ടം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP