Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എലികൾ ഓടി നടക്കുന്ന വുഹാനിലെ വൃത്തിഹീനമായ സീഫുഡ് മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന ചൈനയുടെ വാദം സംശയത്തോടെ നോക്കി ലോക രാഷ്ട്രങ്ങൾ; വുഹാനിലെ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് ചോർന്ന മാരകവൈറസെന്ന ഇസ്രയേലി മൈക്രോ ബയോളജിസ്റ്റിന്റെ നിരീക്ഷണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ; തങ്ങളെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായുധമെന്ന് ചൈനയിലെ പ്രചാരണം; വുഹാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ തീവ്രശ്രമം; കേരളത്തിൽ മുന്നൊരുക്കം തൃപ്തികരം

എലികൾ ഓടി നടക്കുന്ന വുഹാനിലെ വൃത്തിഹീനമായ സീഫുഡ് മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന ചൈനയുടെ വാദം സംശയത്തോടെ നോക്കി ലോക രാഷ്ട്രങ്ങൾ; വുഹാനിലെ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് ചോർന്ന മാരകവൈറസെന്ന ഇസ്രയേലി മൈക്രോ ബയോളജിസ്റ്റിന്റെ നിരീക്ഷണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ; തങ്ങളെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായുധമെന്ന് ചൈനയിലെ പ്രചാരണം; വുഹാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ തീവ്രശ്രമം; കേരളത്തിൽ മുന്നൊരുക്കം തൃപ്തികരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പേടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഖ്യ ചർച്ചാവിഷയം. ഭീതി വിതച്ചുകൊണ്ട് ചൈനയിൽ വ്യാപിക്കുന്ന കൊറോണ വൈറസ് ചോർന്നുപോയ ജൈവായുധമാണോ എന്ന സംശയമാണ് ഇപ്പോൾ ലോകത്തെ പേടിപ്പിക്കുന്നത്. വുഹാനിലെ എല്ലാത്തരം മാംസവും വിൽക്കുന്ന വൃത്തിഹീനമായ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് ചൈനീസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, വാഷിങ്ടൺ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയുടെ ജൈവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട ലാബിൽ നിന്നാണ്. ഇസ്രയേലി മൈക്രോ ബയോളജിസ്റ്റ് ഡാനി ഷോഹാത്താണ് ഈ തിയറിയുടെ ഉപജ്ഞാതാവ്. വളരെ അപകടകരമായ വൈറസുകളുടെ പരീക്ഷണത്തിൽ ഏർപ്പെടാൻ ശേഷിയുള്ള ചൈനയിലെ പ്രഖ്യാപിത പരീക്ഷണ കേന്ദ്രമാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.

ആഗോളതലത്തിൽ തന്നെ രാസ-ജൈവായുധങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ട്. അവയുടെ മാരകശേഷി തന്നെയാണ് മുഖ്യകാരണം. എന്നാൽ, ചില രാജ്യങ്ങൾ അതീവ രഹസ്യമായി ഇത്തരം രാസ-ജൈവായുധങ്ങൾ വികസിപ്പിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ചൈന ഏതായാലും വാഷിങ്ടൺ ടൈംസിന്റെയോ ഡാനിയുടെയോ റിപ്പോർട്ട് അംഗീകരിക്കാൻ സാധ്യതയില്ല. ഏതായാലും സംശയം ഉയർന്ന സാഹചര്യത്തിൽ, ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യതയും ചൈനയ്ക്ക് തന്നെ.

ഏതായാലും കൊറോണ വൈറസ് കൂടുതൽ നഗരങ്ങളിലേക്ക് പടരുകയാണ്. ചൈനയിലെ 15 നഗരങ്ങൾ ഭാഗികമായോ പൂർണമായോ അടച്ചിട്ടിരിക്കുന്നു. മരണസംഖ്യ 100 ആയി ഉയർന്നു. 2700 ലേറെ കേസുകൾ സ്ഥിരീകരിച്ചുകഴിഞ്ഞു. വളരെ വേഗം രൂപാന്തരം സംഭവിക്കുന്നുവെന്നതാണ് കൊറോണ വൈറസിനെ അപകടകാരിയാക്കുന്നത്. അതേസമയം, വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്നല്ല വൈറസ് വ്യാപനം ആരംഭിച്ചതെന്നും അവ ചൈന മെനഞ്ഞെടുത്ത കഥകളാണെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിക്ക് മാർക്കറ്റിൽ നിന്നല്ല രോഗം ബാധിച്ചതെന്ന പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. ചൈനയെ തകർക്കാനുള്ള അമേരിക്കയുടെ നീക്കമാണിതെന്നും ആരോപണം ഉയരുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണ് പുതിയ വൈറസ് എന്നാണ് ചൈനയിൽ നടക്കുന്ന ച്രചാരണം.ജൈവായുധ പദ്ധതികൾക്കായി കനേഡിയൻ ലാബിൽ നിന്ന് ചൈനീസ് ചാരന്മാർ കടത്തിയതാണ് പുതിയ വൈറസ് എന്നും പാശ്ചാത്യ മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്.

വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക്

കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്കു പടരുകയാണ്.. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ കാനഡ, ശ്രലങ്ക, കംബോഡിയ, വിയറ്റ്‌നാം, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു.

അതേസമയം ചൈനയിലെ വുഹാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മടക്കിയെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ചൈനയുടെ സഹായം തേടും. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കഴിയുന്നവരെ മടക്കിയെത്തിക്കാനാണ് ശ്രമം.വുഹാൻ പ്രവിശ്യയിൽ 34 മലയാളികൾ ഉൾപ്പെടെ 64 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഗതാഗത സൗകര്യം നിലച്ചതോടെ അവർ പ്രതിസന്ധിയിലായി. ഇവരെ ഉടനെ മടക്കിക്കൊണ്ടു വരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മലയാളി വിദ്യാർത്ഥികളടക്കം 250ലേറെ ഇന്ത്യക്കാരാണ് വുഹാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, തെലങ്കാനയിൽ നാലുപേർക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം ഉയർന്നിട്ടുണ്ട്. നെിന്ന് തിരിച്ചെത്തിയ ഹൈദരാബാദ് സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവരെ സർക്കാർ ഫീവെർ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി. രാജസ്ഥാൻ, ബിഹാർ, ബംഗളൂരു സ്വദേശികളെയും രോഗലക്ഷണങ്ങൾ കണ്ടതുമൂലം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ തൃപ്തികരം

കൊറോണ വൈറസിനെ നേരിടാൻ സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ തൃപ്തിയെന്ന് കേന്ദ്രസംഘം വ്യക്തമാക്കി. ചൈനയിൽനിന്ന് എത്തുന്നവർ അധികൃതരെ വിവരമറിയിക്കണം. രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

അതിനിടെ, കേരളത്തിൽ ആശുപത്രിയിൽ അഞ്ചുപേരും വീടുകളിൽ 431 പേരും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചുവയ്ക്കാതെ അടിയന്തര ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടി എടുക്കണമെന്ന് കേരളം കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി വ്യോമയാന മന്ത്രാലയവുമായി സംസാരിച്ച കേരളത്തിന്റെ പ്രതിനിധി എ. സമ്പത്ത് ഡൽഹിയിൽ പറഞ്ഞു.

കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ഡോ. ഷൗക്കത്ത് അലി പറഞ്ഞു.

ചൈനയിൽനിന്ന് ജനുവരി ഒന്നാം തീയതി മുതൽ എത്തിയവർ അധികൃതരെ വിവരം അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ പുതുതായി സ്‌ക്രീനിങ് സംവിധാനം ഇന്നുമുതൽ ഏർപ്പെടുത്തും. കേരളത്തിൽ ഏഴു പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ഷൗക്കത്ത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP