Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിലെയും യുഎസിലെയും ന്യൂനപക്ഷങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ: മുസ്ലീങ്ങൾ ഇന്ത്യ പിടിച്ചടക്കുമെന്ന വാദം അടിസ്ഥാനരഹിതം- അഭിജിത് ബാനർജി

ഇന്ത്യയിലെയും യുഎസിലെയും ന്യൂനപക്ഷങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ: മുസ്ലീങ്ങൾ ഇന്ത്യ പിടിച്ചടക്കുമെന്ന വാദം അടിസ്ഥാനരഹിതം- അഭിജിത് ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: അമേരിക്കയിലെ പോലെ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും മുസ്ലീങ്ങൾ ഇന്ത്യ പിടിച്ചടക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും നൊബേൽ ജേതാവ് അഭിജിത് ബാനർജി. ഇന്ത്യയിലെയും യുഎസിലെയും ന്യൂനപക്ഷങ്ങൾ ''താരതമ്യേന സാമ്പത്തികമായും വിദ്യാഭ്യാസപരമായും'' പിന്നാക്കം നിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയുടെ പക്ഷം പിടിക്കുന്നവർ മുസ്ലിം ജനസംഖ്യയെക്കുറിച്ച് അനാവശ്യ ഭയം പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വാദങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും അഭിജിത് ബാനർജി പറഞ്ഞു. മുസ്ലിം ജനതയുടെ ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് ഭരണകക്ഷിയുടെ ഇടയിൽ നല്ലരീതിയിൽ സംസാരമുണ്ട്. ഇത് ജനസംഖ്യയെ പൈശാചികവൽക്കരിക്കാനുള്ള വഴികൾ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. ഈ വിവരണങ്ങളിൽ പലതിനും യഥാർത്ഥ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടി ബാനർജി രംഗത്തെത്തിയ''എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ താൽപ്പര്യമില്ല, പക്ഷേ ഉപയോഗപ്രദമായി തുടരാനാണ് എനിക്ക് താത്പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല-അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പന്നരിൽനിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനർവിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം. എന്നാൽ ഇതൊന്നും ഉടനെ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാര്യ എസ്തർ ഡുഫ്‌ളോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേൽ അഭിജിത് ബാനർജി കരസ്ഥമാക്കിയത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ധ്യാപകനാണ് അദ്ദേഹം. 1961 ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP