Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേഫാക് അന്തജില്ലാ ടൂർണമെന്റിന് തുടക്കം; മസ്റ്റേർസ് ലീഗിൽ കോഴിക്കോടിനും സോക്കർ ലീഗിൽ മലപ്പുറത്തിനും വിജയം

കേഫാക് അന്തജില്ലാ ടൂർണമെന്റിന് തുടക്കം; മസ്റ്റേർസ് ലീഗിൽ കോഴിക്കോടിനും സോക്കർ ലീഗിൽ മലപ്പുറത്തിനും വിജയം

സ്വന്തം ലേഖകൻ

ബയാൻ (കുവൈത്ത് ) : കേഫാക് അന്തജില്ലാ ടൂർണമെന്റിന് ഉജ്ജ്വലമായ തുടക്കം. കുവൈത്തി പ്രമുഖൻ അലി മുഹമ്മദ് ദുഫൈല ഉൽഘാടനം നിർവ്വഹിച്ചു. യൂണിയൻ കോണ്ട്രാക്ട്‌സ് സിഇഒ ഫിറോസ് അഹമ്മദ്, വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ , കേഫാക് ഭാരവാഹികൾ എന്നീവർ സന്നിഹിതരായിരുന്നു. മാസ്റ്റേർസ് ലീഗിൽ കോഴിക്കോടും എർണാകുളവും തമ്മിൽ ഏറ്റുമുട്ടിയ ഉൽഘാടന മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് എർണാകുളത്തെ കോഴിക്കോട് പരാജയപ്പെടുത്തി.

കോഴിക്കോടിന് വേണ്ടി സഹീർ ഗോൾ നേടി. തുടർന്നു നടന്ന തൃശൂർ കാസർഗോഡ് മൽസരവും, മലപ്പുറം കണ്ണൂർ മൽസരവും പാലക്കാട് തിരുവനന്തപുരം മൽസരവും സമനിലയിൽ പിരിഞ്ഞു. യുവ താരങ്ങൾ ഏറ്റുമുട്ടിയ സോക്കർ ലീഗിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് കണ്ണൂരിനെ മലപ്പുറം കീഴടക്കി. മലപ്പുറത്തിന് വേണ്ടി വസീമും ജസീലുദ്ദീനും ഗോളുകൾ നേടി. തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ രണ്ടാം മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർന്നു നടന്ന എർണാകുളവും കാസർഗോഡും തമിലുള്ള മൽസരം ഇരു ഗോളുകൾ അടിച്ച് സമനിലയിലായി. അവസാന മൽസരത്തിൽ ഏറ്റുമുട്ടിയ കോഴിക്കോടും പാലക്കാടും ഓരോ ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP