Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ നടക്കുന്ന പൗരത്വ സമരങ്ങളുടെയും സ്പോൺസർ പോപ്പുലർ ഫ്രണ്ട്; ഇത് ഇന്ത്യാ വിരുദ്ധ സമരം; രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ബിനാമികൾ; കോഴിക്കോട്ടെ ഒരു ബാങ്കിൽ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പിൻവലിച്ചത്; ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും പിൻവലിച്ചു; ഈ തുക സമരത്തിന് നേതൃത്വം നൽകുന്നവർക്കുള്ള പ്രതിഫലമാണോയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം; എൻഫോഴ്‌സ്‌മെന്റ് വിവരത്തിന് പിന്നാലെ കേരളാ നേതാക്കൾക്കെതിരെ ബിജെപി

കേരളത്തിൽ നടക്കുന്ന പൗരത്വ സമരങ്ങളുടെയും സ്പോൺസർ പോപ്പുലർ ഫ്രണ്ട്; ഇത് ഇന്ത്യാ വിരുദ്ധ സമരം; രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ബിനാമികൾ; കോഴിക്കോട്ടെ ഒരു ബാങ്കിൽ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പിൻവലിച്ചത്; ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും പിൻവലിച്ചു; ഈ തുക സമരത്തിന് നേതൃത്വം നൽകുന്നവർക്കുള്ള പ്രതിഫലമാണോയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം; എൻഫോഴ്‌സ്‌മെന്റ് വിവരത്തിന് പിന്നാലെ കേരളാ നേതാക്കൾക്കെതിരെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളത്തിൽ നടക്കുന്ന സമരങ്ങൾക്ക് ഫണ്ട് ചെയ്യുന്നത് പോപ്പുലർ ഫ്രണ്ടാണെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ആരോപണം ഏറ്റെടുത്തു കൊണ്ട് ബിജെപിയും രംഗത്തുവന്നു. പൗരത്വനിയമ ഭേദഗതിക്കെതിരായി കേരളത്തിൽ നടക്കുന്ന സമരങ്ങളുടെ സ്‌പോൺസർ പോപ്പുലർ ഫ്രണ്ടാണെന്ന് ആരോപിച്ച് ബിജെപി നേതാവ് എംടി രമേശാണ് രംഗത്തുവന്നത്.

നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത് മുസ്ലിം ലീഗും കോൺഗ്രസ് എംപിയായ ടിഎൻ പ്രതാപനുമാണ്. ഇവർക്കായി കേസിൽ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ അണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലർ ഫ്രണ്ട് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നാണ് എംടി രമേശ് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ ബിനാമികളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടിഎൻ പ്രതാപനും പികെ കുഞ്ഞാലിക്കുട്ടിയുമെന്ന് രമേശ് പറഞ്ഞു. സർക്കാരിനായി ഹാജരായ അഭിഭാഷകന് പണം നൽകിയതും പോപ്പുലർ ഫ്രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ ഒരു ബാങ്കിൽ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പിൻവലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പിൻവലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വനിയമത്തിനെതിരെ രാജ്യത്ത് സമരം തുടരുന്നത്. പിൻവലിച്ച ഈ തുക സമരത്തിന് നേതൃത്വം നൽകുന്നവർക്കുള്ള പ്രതിഫലമാണോയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്ന് എംടി രമേശ് വെല്ലുവിളിച്ചു.

പൗരത്വനിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരം ഇന്ത്യാവിരുദ്ധ കലാപമാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശാനുസരണമാണ് കോഴിക്കോട്ടെ മാവോയിസ്റ്റുകളുടെ വീട്ടിൽ രമേശ് ചെന്നിത്തല സന്ദർശനം നടത്തിയത്. ഇപ്പോൾ ഗവർണർക്കെതിരെ കൊണ്ടുവന്ന പ്രമേയവും അതിന്റെ ഭാഗമാണ്. വാങ്ങിയ കാശിനുള്ള ഉപകാരസ്മരണയാണ് ചെന്നിത്തല കാണിക്കുന്നത്. കേരളത്തിൽ നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം ഗവർണർക്കെതിരയുള്ള സമരമായി മാറിയെന്നും കോൺഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുതെന്നും രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കപിൽ സിബലിനും ദുഷ്യന്ത് ദവെയ്ക്കും ഇന്ദിരാ ജയ്സിംഗിനും വൻതുക നൽകിയെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഇന്നലെ രംഗത്തുവന്നിരുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മുന്നോടിയായി പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 120 കോടി രൂപ നീക്കം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞിരുന്നു.

പോപുലർ ഫ്രണ്ടിന്റെ പേരിൽ 73 ബാങ്ക് അക്കൗണ്ടുകൾ നിലവിലുണ്ടെന്നും അതിലൂടെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് വാർത്തകളിൽ ആരോപിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മുമ്പ് സംഘടനാ അക്കൗണ്ടിൽ നിന്നും പണം നീക്കം ചെയ്തുവെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കാൻ തയ്യാറാവണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

ഹാദിയ കേസ് നടത്തിപ്പിന്റെ വക്കീൽ ഫീസ് ഇനത്തിൽ 2017 ൽ നൽകിയ തുകയാണ് ഇത്. വിവിധ പൊതുയോഗങ്ങളിലടക്കം, നിരവധി വേദികളിൽ ഇക്കാര്യം പോപുലർ ഫ്രണ്ട് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പോപുലർ ഫ്രണ്ടിനു മേൽ അടിച്ചേൽപ്പിക്കാനുള്ള സങ്കുചിത താൽപ്പര്യമാണ് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം ആരോപണങ്ങളിലൂടെ വ്യക്തമാവുന്നത്. 2017 ൽ വക്കീൽ ഫീസിനത്തിൽ നടത്തിയ ഒരു ഇടപാടിനെ 2019ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് തികഞ്ഞ അസംബന്ധവും പോപുലർ ഫ്രണ്ടിനെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നുമായിരുന്നു ഇവരുടെ പ്രതികരണം.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ പറയുന്നതായി വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ടു ചെയ്തത്. കോഴിക്കോട് മാവൂർ റോഡിൽ സിൻഡിക്കേറ്റ് ബാങ്കിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നാണ് ഈ പണം അയച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ന്യു ജ്യോതി ഗ്രൂപ്പിന് 1.17 കോടിയും കശ്മീരിലെ പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിലേക്ക് 1.65 കോടി രൂപയും എത്തിയിട്ടുണ്ടെന്നുമായിരുന്നു ഉയർന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP