Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം: പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല; യുവതിയിൽ നിന്നും തട്ടിയത് രണ്ട് ലക്ഷത്തോളം രൂപ; പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ

കുവൈറ്റിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം: പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല; യുവതിയിൽ നിന്നും തട്ടിയത് രണ്ട് ലക്ഷത്തോളം രൂപ; പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മൂലവട്ടം സ്വദേശിയായ യുവതിയിൽ നിന്നാണ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവാവിനെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. ബംഗളൂരുവിൽ ബ്രൈറ്റ് ഗ്ലോബൽ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടറുമായ ജോഫിലിപ്പിനെ(37)യാണു അറസ്റ്റ് ചെയ്തത്. ചേർത്തല സ്വദേശിയാണ് ഇയാൾ.

2018 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. കുവൈറ്റിൽ ലാബ് ടെക്‌നീഷ്യനായി ആശുപത്രിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ആതിര എന്ന യുവതിക്ക് ജോലി വാ?ഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ആതിരയുടെ സുഹൃത്തുക്കൾക്ക് ഈ കമ്പനി വഴി ജോലി കിട്ടിയിരുന്നു, ഇതേ തുടർന്നാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. പണം നൽതി മാസങ്ങൾ കഴിഞ്ഞിട്ടും ആതിരയ്ക്ക് ജോലി ലഭിച്ചില്ല. തുടർന്നാണ് ആതിര ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിനു കഴിഞ്ഞ നവംബറിൽ പരാതി നൽകിയത്.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ. അരുൺ, വെസ്റ്റ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ ടി. ശ്രീജിത്ത്, എസ്‌ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.കെ. നവീൻ  എന്നിവർ ചേർന്നാണ് ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP