Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓർത്തോഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്ഘാടനം നടത്തി

ഓർത്തോഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ

ദുബായ് : ഓർത്തോഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 24 വെള്ളി വൈകിട്ട് ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു.

യു. എ. ഇ. മേഖലാ പ്രസിഡന്റ് ഫാ. സിബു തോമസ്, അദ്ധ്യക്ഷത വഹിച്ചു.
ലോക കേരള സഭ അംഗം എൻ. കെ. കുഞ്ഞുമുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.യു. എ. ഇ. മേഖലാ സെക്രട്ടറി ആന്റോ എബ്രഹാം 2020 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

സുനിൽ സി. ബേബി, ബിജു തങ്കച്ചൻ, റിനു തോമസ്, ബിനു എം. വർഗ്ഗീസ്, അഡ്വ. ജിനോ എം. കുര്യൻ, കുര്യൻ വർഗ്ഗീസ്, റോബിൻ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭാരതത്തിന്റെ സൈനീകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനീക ഐക്യദാർഢ്യ പ്രതിജ്ഞയും ചെയ്തു.
ഫാ. അനീഷ് ഐസക് മാത്യു, റ്റീജു സൈമൺ, ജിനു കോശി എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP