Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പരിപാടിയിൽ പങ്കെടുത്തത് തെറ്റായി എന്ന് തോന്നുന്നില്ല: എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്, ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടി വരും; അതിന്റെ വെടിക്കെട്ട് ഇന്നലെ നടന്നു കഴിഞ്ഞു; പ്രതിഷേധം സംഘടിപ്പിച്ചാൽ താനിനിയും പങ്കെടുക്കും; മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതതിന് സസ്പെൻഡ് ചെയ്യപ്പെട്ട ലീഗ് നേതാവ് പ്രതികരണവുമായി രംഗത്ത്

'പരിപാടിയിൽ പങ്കെടുത്തത് തെറ്റായി എന്ന് തോന്നുന്നില്ല: എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്, ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടി വരും; അതിന്റെ വെടിക്കെട്ട് ഇന്നലെ നടന്നു കഴിഞ്ഞു; പ്രതിഷേധം സംഘടിപ്പിച്ചാൽ താനിനിയും പങ്കെടുക്കും; മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതതിന് സസ്പെൻഡ് ചെയ്യപ്പെട്ട ലീഗ് നേതാവ് പ്രതികരണവുമായി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായ കെ എം ബഷീറിനെ മുസ്ലിം ലീഗ് സസ്‌പെന്റ് ചെയ്തത്. എന്നാൽ നടപടിയിൽ പ്രതികരവുമായി കെഎം ബഷീർ രംഗത്തെത്തി. മനുഷ്യശൃംഖലയിൽ പങ്കെടുത്തത് ഒരിക്കലും തെറ്റല്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും കെ.എം ബഷീർ പറഞ്ഞു. ഒപ്പം സിപിഐ.എം ഇനിയും ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചാൽ താനിനിയും പങ്കെടുക്കുമെന്നും കെ.എം ബഷീർ പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്തത് തെറ്റായി എന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടി വരും. അതിന്റെ വെടിക്കെട്ട് ഇന്നലെ നടന്നു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി അത് തുറന്നു പറഞ്ഞു കഴിഞ്ഞതാണ്. കോഴിക്കോട് നമ്മളെല്ലാവും ഒരുമിച്ച് നിന്നു. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും മുനീറും ഒരുമിച്ച് നിന്നു. തമ്മിൽ തെറ്റി നടക്കുന്ന എ.പിയും ഇ.കെയും ഒരുമിച്ചു നിന്നു. സ്വാമിമാർ എത്തി, ക്രിസ്ത്യൻ പാതിരിമാർ എത്തി ആ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അല്ലാതെ വോട്ട് രാഷ്ട്രീയത്തിന്റെ പേരിൽ ഇടങ്കോലിലിടാൻ നോക്കുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ശക്തമായി എതിർക്കേണ്ടി വരും. കേവലം രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അറിയുന്നവർക്കറിയാം ഒറ്റപ്പെട്ടു പോയാൽ സമരം പരാജയപ്പെടും. ഇത് ലോകശ്രദ്ധ നേടിയ ഒരു സമരമാണ്,'' കെ.എം ബഷീർ പറഞ്ഞു.

മുസ്ലിം ലീഗ് നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുസ്ലിം ലീഗ് നേതാവ് എന്ന നിലയിലല്ല, മുസ്ലിം പൗരൻ എന്ന നിലയിൽ, ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷ പൗരൻ എന്ന നിലയിൽ എങ്ങനെ കാണുന്നു എന്ന് ചോദിക്കുന്നതാണ് ഉത്തമം എന്നാണ് കെ.എം ബഷീർ മറുപടി നൽകിയത്. 'അങ്ങനെ ചോദിക്കുകയാണെങ്കിൽ കൃത്യമായ മറുപടി ഉണ്ട്. അഞ്ചു വർഷത്തേക്ക് ജനങ്ങളെ സംരക്ഷിക്കാനായി അധികാരത്തിലേറിയ ഭരണാധികാരി ആ രാജ്യത്തെ സാധാരണക്കാന്റെയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക അകറ്റാൻ വേണ്ടി ശ്രമിച്ചാൽ അത് ധീരമായ കാര്യമാണ്. അതുകൊണ്ടാണ് അത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പോലും മാതൃകാ പരമായ തീരുമാനമായി മാറിയത് , കെ.എം ബഷീർ പറഞ്ഞു.

അദ്ദേഹത്തിന്റെ ധീരതയെയും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തെയും അംഗീകരിക്കുന്നു, എന്നു കരുതി എൽ.ഡി.എഫിന്റെ എല്ലാ പ്രവൃത്തികൾക്കും പിന്തുണ നൽകുന്ന ഒരു വ്യക്തിയല്ല താൻ എന്നും കെ.എം ബഷീർ കൂട്ടിച്ചേർത്തു. ർ മണ്ഡലം വൈസ് പ്രസിഡന്റായ ബഷീർ മനുഷ്യമഹാശൃംഖലയിൽ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമർശിക്കുകയും ചെയ്തതിന് ഇന്നലെ വിശദീകരണം തേടിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആണ് വിശദീകരണം തേടിയത്.

അതേസമയം താൻ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയതെന്നും കെ എം ബഷീർ പ്രതികരിച്ചിരുന്നു. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോൺഗ്രസായിരുന്നു. എന്നാൽ അത് കൃത്യമായി കോൺഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീർ പറഞ്ഞിരുന്നു.

അതേസമയം മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ഇന്നലെ പ്രതികരിച്ചത് പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുടിയുടെ വക്കുകൾ മുഖവിലക്കെടുക്കാതെ ബഷീറിനെ പുറത്താക്കുയാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP