Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം നേതൃത്വം നൽകുന്ന അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്ഡിപിഐക്കാരൻ കടന്നു കൂടി; ഈഴവ സമുദായാംഗം പുറത്ത്: എസ്എൻഡിപിക്കാർ പ്രതിഷേധിച്ചപ്പോൾ ജില്ലാ സെക്രട്ടറി നേരിട്ടെത്തി ഈഴവനെ കമ്മറ്റിയിൽ എടുത്തു; എല്ലാം കഴിഞ്ഞപ്പോൾ ജാതി പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഫേസ് ബുക്ക് പോസ്റ്റും

സിപിഎം നേതൃത്വം നൽകുന്ന അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്ഡിപിഐക്കാരൻ കടന്നു കൂടി; ഈഴവ സമുദായാംഗം പുറത്ത്: എസ്എൻഡിപിക്കാർ പ്രതിഷേധിച്ചപ്പോൾ ജില്ലാ സെക്രട്ടറി നേരിട്ടെത്തി ഈഴവനെ കമ്മറ്റിയിൽ എടുത്തു; എല്ലാം കഴിഞ്ഞപ്പോൾ ജാതി പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഫേസ് ബുക്ക് പോസ്റ്റും

ശ്രീലാൽ വാസുദേവൻ

അടൂർ: സിപിഎം നേതൃത്വം നൽകുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്ഡിപിഐക്കാരനെ ഉൾപ്പെടുത്തി. ഇതിനായി തഴഞ്ഞത് ഈഴവ സമുദായാംഗമായ സിപിഎമ്മുകാരനെ. സംഗതി വിവാദമായപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ട് ഈഴവ സമുദായാംഗത്തെ കമ്മറ്റിയിൽ എടുത്തു. ഇതിന് പിന്നാലെ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റു കൂടിയായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടികെജി നായർ ജാതി പറഞ്ഞ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായി.

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ടികെജി നായർ വിളിച്ചു ചേർത്ത യോഗത്തിൽ ആറു പേരെയാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തീരുമാനിച്ചത്. ജി. കൃഷ്ണകുമാർ, വിനോദ് മുളമ്പുഴ, എൻആർപ്രസാദ്, പി ലീന, സി രാധാകൃഷ്ണൻ, എസ് മീരാസാഹിബ് എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഈഴവ സമുദായാംഗമായ കെജി വാസുദേവനെ പട്ടികയിൽ നിന്നൊഴിവാക്കി എന്നാരോപിച്ച് അടൂരിലെ പ്രമുഖ എസ്എൻഡിപി നേതാക്കൾ ഫേസ് ബുക്കിലൂടെ പ്രതികരിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഇടപെട്ടു. സി രാധാകൃഷ്ണനെ പട്ടികയിൽ നിന്നൊഴിവാക്കി പകരം വാസുദേവനെ ഉൾപ്പെടുത്തി.

ഇതിന് മറുപടിയായി ടികെജി നായർ ഇട്ട പോസ്റ്റ് ഇങ്ങനെ: അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു ഈഴവനെയും വെട്ടി നിരത്തിയിട്ടില്ല. ഇന്ന് നോമിനേഷൻ പേപ്പർ നൽകി. ഔദ്യോഗിക രേഖയാണ്. ആർക്കും പരിശോധിക്കാം. ഈ പരാമർശമാണ് വിവാദമായത്. പിന്നെ ഫേസ് ബുക്കിൽ സിപിഎമ്മുകാരായ എസ്എൻഡിപി നേതാക്കളുടെ വിളയാട്ടമായിരുന്നു.

ചിലത് ഇങ്ങനെ:

അടൂർ കാർഷിക ബാങ്ക് നിയമനത്തിൽ അടൂരിലെ ഈഴവ സമുദായത്തെ ഒറ്റിക്കൊടുത്തു എല്ലാം നേടിയവർ ഇപ്പോൾ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിലും ഈഴവ സമുദായക്കാരെ തെരഞ്ഞു പിടിച്ചു ഒഴിവാക്കുന്നു. സെക്രട്ടറിയേറ്റ് തിരെഞ്ഞെടുപ്പ് കരയോഗ കമ്മിറ്റി ആയി മാറി എന്ന് അന്നേ ആക്ഷേപം ജില്ലയൊട്ടാകെ വന്നതാണ്. ഇപ്പോൾ ഇതാ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ അത് സാധൂകരിക്കുന്ന നിലപാടുകൾ ആണ് പുറത്ത് വരുന്നത്. അപ്പോൾ ഇതിൽ അതിശയോക്തി ഇല്ലല്ലോ. കൂടാതെ ന്യൂനപക്ഷപ്രേമത്തിന്റെ പേരിൽ എസ്ഡിപിഐ, എൻഡിഎഫ് പ്രവർത്തകനെ പാനലിൽ ഉൾപെടുത്തുകയും ചെയ്തു. 9 അംഗ താലൂക്ക് എക്സിക്യൂട്ടീവിൽ സിപിഎം-6, സിപിഐ 3 എന്നതായിരുന്നു കക്ഷിനില.അതിൽ തന്നെ മുന്നാക്ക വിഭാഗം ആയിരുന്നു ഭൂരിപക്ഷവും.

നിലവിൽ സിപിഐയുടെ താലൂക്ക് പ്രസിഡന്റ് ഉൾപ്പെടെ 2 ഈഴവ സമുദായക്കാർ ഉണ്ടായിരുന്നു. മരുന്നിനു മേമ്പൊടിയായി ഉണ്ടായിരുന്ന ഈഴവ സമുദായക്കാരനെ ഒഴിവാക്കി അതും മേലാളന്മാർക്കു നല്കാൻ തീരുമാനം. യെച്ചൂരിക്ക് എസ്ഡിപിഐ.അഖിലേന്ത്യാ പ്രസിഡന്റുമായി ബാംഗ്ലൂരിൽ കൈകോർക്കാമെങ്കിൽ അടൂരിൽ ഞങ്ങൾക്കും ആകാം എന്ന നിലപാടിൽ കറതീർന്ന എൻഡിഎഫുകാരനെ പാനലിലും പെടുത്തി. അല്ലേലും ഈഴവർക്ക് ഇതല്ലേ വരൂ. കാരണം വലിയ മുതലാളി കേസുകളിൽ നിന്നും രക്ഷപെടാൻ തല കേന്ദ്ര കേരള സർക്കാരുകളുടെ കക്ഷത്തു വെച്ചേക്കുവല്ലേ. അപ്പോൾ പിന്നെ സാധാരണ ഈഴവനു നീതി ലഭിക്കുമോ?

എസ്എൻഡിപി അടൂർ യൂണിയൻ മുൻ പ്രസിഡന്റ് ബിആർ നിബുരാജിന്റെ പോസ്റ്റ്.

കേരളത്തിലെ സിപിഎമ്മിന്റെ വോട്ടുബാങ്കിന്റെ 60% വരുന്ന ഈഴവ സമുദായം ആണെന്ന് മറക്കരുത് അങ്ങ്, രക്സ്തസാക്ഷികളിൽ 95% ഈഴവർ /തിയർ ആണെന് അങ്ങ് മനഃപൂർവ്വം വിസ്മരിക്കുന്നു അങ്ങയുടെ മുഖപുസ്തകത്തിലെ ഈ പോസ്റ്റിൽ കൂടി. അങ്ങനെ ഉള്ള ഒരു ഈഴവ സമുദായ അംഗത്തെ വെട്ടിമാറ്റിയാണെല്ലോ ഒരു കരയോഗ അംഗത്തെ കഴിഞ്ഞ സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിൽ തിരുകി കയറ്റിയത്. അത് അങ്ങയുടെ രാഷ്ട്രിയ അടവ് നയം. അത് വിമർശിക്കാൻ ഞാൻ ആളല്ല.

എന്നാൽ അതിന്റെ പിന്നിലെ കളികൾ അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അതിനു പാഴൂർ പടിക്കൽ പോകേണ്ട കാര്യം ഇല്ല. പിന്നെ 2010ൽ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ താങ്കൾ മൊഴിഞ്ഞതും അറിഞ്ഞ ആളാണ് ഞാൻ. ജില്ലാ പ്രസിഡന്റ്, അടൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, റാന്നി, കോഴഞ്ചേരി സെക്രട്ടറിമാർ ചോവന്മാർ എന്ന് പരസ്യം ആയി പറഞ്ഞതും അങ്ങ് ഓർക്കും എന്ന് കരുതുന്നു. അത് അങ്ങയെ പോലെ വാലും, ചെവിയിൽ പൂട വെച്ചതുമായ ചില ആളുകളുടെ നിത്യഉപയോഗ വാക്കുകൾ ആണ്. അപ്പോൾ തന്നെ മനസിലായി അങ്ങയുടെ ഒക്കെ ഉള്ളിലിരുപ്പ്. അങ്ങേയ്ക്ക് ഒക്കെ അർഹമായ അംഗീകാരം വാങ്ങിത്തരാൻ ചങ്ങനാശേരി പോപ്പ് ഉണ്ടല്ലോ .ഞങ്ങൾക്ക് അങ്ങനെ ഒരു നേതൃത്വം നിർഭാഗ്യ വശാൽ ഇല്ലാതെ പോയി .കാരണം സ്വന്തം തല കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കക്ഷത്തിൽ ആയിപ്പോയില്ലേ ...അപ്പോൾ ഒരു സാധാ പ്രവർത്തകൻ ആയ ഞാൻ ഒക്കെ പ്രതികരിക്കും .

എന്നാൽ ഇത്രയും വിവരവും വിദ്യാഭാസവും ഉണ്ടെന്നു നടിക്കുന്ന അങ്ങയുടെ ഒക്കെ മനസ്സിലിരുപ്പ് പുറത്തു വന്നതിൽ സന്തോഷം.ജില്ലയിലെ ശ്രീനാരായനീയർ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ല ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP