Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സ്ത്രീകൾ തെരുവിൽ സമരത്തിന് ഇറങ്ങരുത്, മുഷ്ടിചുരുട്ടരുത്, മുദ്രാവാക്യം വിളിക്കരുത്'; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിലെ സ്ത്രീസമരക്കാർക്ക് മൂക്കു കയറിട്ട് കാന്തപുരം അബൂബക്കർ മുസ്ല്യാരും; പൗരത്വ സംരക്ഷണ റാലിയിലെ വനിതാ പ്രതിനിധ്യം കണ്ട് സംസ്‌കാരം നശിക്കുമെന്ന് വിലപിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും; സമരം ചെയ്യുന്നത് പുരുഷന്മാർ മതി, സ്ത്രീകൾ വീട്ടിലിരിക്കട്ടെ എന്ന നിലപാടിലേക്ക് കൂടുതൽ സുന്നി സംഘടനാ നേതാക്കൾ

'സ്ത്രീകൾ തെരുവിൽ സമരത്തിന് ഇറങ്ങരുത്, മുഷ്ടിചുരുട്ടരുത്, മുദ്രാവാക്യം വിളിക്കരുത്'; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിലെ സ്ത്രീസമരക്കാർക്ക് മൂക്കു കയറിട്ട് കാന്തപുരം അബൂബക്കർ മുസ്ല്യാരും; പൗരത്വ സംരക്ഷണ റാലിയിലെ വനിതാ പ്രതിനിധ്യം കണ്ട് സംസ്‌കാരം നശിക്കുമെന്ന് വിലപിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും; സമരം ചെയ്യുന്നത് പുരുഷന്മാർ മതി, സ്ത്രീകൾ വീട്ടിലിരിക്കട്ടെ എന്ന നിലപാടിലേക്ക് കൂടുതൽ സുന്നി സംഘടനാ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ വലിയ സ്ത്രീ പങ്കാളിത്തമുണ്ട്. ഈ പങ്കാളിത്തത്തിന് എതിരെ സുന്നി സംഘടനാ നേതാക്കൾ രംഗത്തെത്തിയിരുന്നു. മുസ്ലിം സ്ത്രീകൾ തെരുവിൽ ഇറങ്ങരുത് എന്ന വിധത്തിലായിരുന്നഉ ഇവരുടെ നിലപാട്. ഇപ്പോൾ സമാനമായ നിലപാടുമായി രംഗത്തുവന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരാണ്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീ സമരക്കാർക്കെതിരെ കാന്തപുരം രംഗത്തെത്തി.

സമരത്തിനിറങ്ങുന്ന സ്ത്രീകൾ പുരുഷന്മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. ലൗ ജിഹാദെന്ന സീറോ മലബാർ സഭയുടെ ആരോപണം തെറ്റാണെന്നും കാന്തപുരം പറഞ്ഞു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമർശിച്ച് സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തിയിരുന്നു. 'എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലിൽ കണ്ട ഞാൻ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാൽ നമ്മുടെ സഹോദരിമാരും ഇടകലർന്ന് നീങ്ങുന്ന പ്രകടനത്തിൽ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുൻനിരയിൽ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണ്.' അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്‌ബുക്കിൽ കുറിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യ പ്രതിഷേധങ്ങൾക്കിറങ്ങുന്ന മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന് സമസ്ത കേരള ഇ.കെ വിഭാഗവും പ്രസ്താവന ഇറക്കിയിരുന്നു. മുസ്ലിം സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു പ്രസ്താവന. മുസ്ലിം സ്ത്രീകൾ പ്രക്ഷോഭങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകൾ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതിൽ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്റെ പ്രതികരണം. നേരത്തെ പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP