Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പറക്കുകയെന്നതാണ് പറവകളുടെ ദൗത്യമെന്നാണ് ഇക്‌ബാൽ പാടിയത്'; പേരിനെ അന്വർത്ഥമാക്കിയും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായും ഷഹീൻ ബാഗ്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി ഷഹീൻ ബാഗ് മാറുമ്പോൾ; ഷഹീൻ ബാഗിലെ അമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചു പതിനായിരങ്ങൾ

'പറക്കുകയെന്നതാണ് പറവകളുടെ ദൗത്യമെന്നാണ് ഇക്‌ബാൽ പാടിയത്'; പേരിനെ അന്വർത്ഥമാക്കിയും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായും ഷഹീൻ ബാഗ്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി ഷഹീൻ ബാഗ് മാറുമ്പോൾ; ഷഹീൻ ബാഗിലെ അമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചു പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ആ സ്ഥല നാമം ഏറെ ശ്രദ്ധേയമാകും. സാധാരണഗതിയിൽ ലോകത്തിൽ നടന്നിട്ടുള്ള പ്രക്ഷോഭങ്ങൾ നടന്നു കഴിഞ്ഞാൽ ആ സ്ഥലനാമമായിരിക്കും ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ഉദാഹരണായി വാൾസ്ട്രീസ്റ്റ് പ്രക്ഷോഭം അരങ്ങേറിയ സുക്കോട്ടി പാർക്ക് പോലെ, ഹോംങ്കോങ് പ്രക്ഷോഭം, ഈജ്പ്തിലെ താഹ്റിർ സ്‌ക്വയർ തുടങ്ങി ലോക ശ്രദ്ധനേടിയ ജനരോഷം നടന്ന സ്ഥലങ്ങളാണ്.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം തെരുവിലിറങ്ങി സമരമുഖത്ത് എത്തുമ്പോൾ സ്ഥലനാമം കൊണ്ട് ഏറെ ശ്രദ്ധേയമാകുകയാണ് ഷഹീൻ ബാഗ്. ഡൽഹിയിലാണ് ഷഹീൻ ബാഗ് സ്ഥിതി ചെയ്യുന്നത്. രജ്പഥിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ മാത്രമാണ് ഷഹീൻ ബാഗ് സ്ഥിതി ചെയ്യുന്നത്. മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിന്റെ സംഗമസ്ഥമാണ് ഇവിടം.
ഇന്ത്യയിൽ പ്രതിഷേധങ്ങളുടെ ഔദ്യോഗിക കേന്ദ്രം ജന്ദർമന്ദറാണ് എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത് ഷഹീൻ ബാഗാണ്.

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷഹീൻ ബാഗിലെ അമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചു പതിനായിരങ്ങൾ എത്തിയിരുന്നു. രാജ്പഥിൽ ഗംഭീര പരേഡ് നടക്കുമ്പോൾ കിലോമീറ്റർ അകലെ ഷഹീൻ ബാഗിൽ ദേശ ഭക്തിഗാനങ്ങളും ഭരണഘടനാ വായനയുമായി യുവാക്കളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർ മതനിരപേക്ഷതയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രതിജ്ഞയെടുത്തു കഴിഞ്ഞിരുന്നു. പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ ഒരു മാസമായി സമരം തുടരുന്ന ഷഹീൻ ബാഗിൽ ഇന്നലെ പുലരുവോളം രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ഐക്യദാർഢ്യവുമായെത്തിയെന്നതും ഏറെ ശ്രദ്ധേയമാണ്. അർധരാത്രി മുതൽ ആഘോഷത്തിലായിരുന്നു ഷഹീൻ ബാഗ്. ഭരണഘടനയുടെ ഭാഗങ്ങൾ ഉറക്കെ വായിച്ചു യുവാക്കൾ തെരുവിൽ നിറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഷഹീൻ ബാഗിലെ വല്യമ്മമാരും രോഹിത് വെമുലയുടെ അമ്മ രാധിക, ജെഎൻയുവിൽ നിന്നു കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ എന്നിവരും ചേർന്നു പതാക ഉയർത്തിയിരുന്നു.

ഷഹീൻ ബാഗ് ശ്രദ്ധാകേന്ദ്രമായി മാറിയതെങ്ങനെ....

നാൽപത് വർഷങ്ങൾക്ക് മുമ്പാണ് 1980 ഓെേട ശരീഖ് അൻസറുള്ള ഡൽഹിയിലെത്തുന്നത്. അലീഗഡ് സർവകലാശാലയിലെ വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസമായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് അൻസറുള്ളയുടെ കുടുംബം ഡൽഹിയിലെ ജസോല ഗ്രാമത്തിൽ ഭൂമി വാങ്ങിയത്. ഇങ്ങനെ വാങ്ങിച്ച ഭൂമിയാണ് പിന്നീട് ഒരു ഹൗസിംങ് കോളനിയായി മാറിയത്. പിന്നീടാണ് ഈ കോളനിക്ക് ഷെഹിൻ ബാഗ് എന്ന് പേരിട്ട് വിളിച്ചത്. എന്തുകൊണ്ട് ഷെഹീൻ ബാഗ്? അൻസറുള്ളയ്ക്ക് അതിന് കാരണങ്ങളുണ്ട്. സാരെ ജഹാ സെ അച്ച എഴുതിയ ഇക്‌ബാലിന്റെ മറ്റൊരു കവിതാ ശകലത്തിൽനിന്നാണ് ആ പേര് അൻസറുള്ളയ്ക്ക് ലഭിച്ചത്. 1935 ൽ അദ്ദേഹം എഴുതിയ ബാൽ ഇ ജിബ്രിൽ എന്ന കവിതയിലെ വരികളാണ് അൻസറുള്ളയ്ക്ക് ഇതിനുള്ള പ്രേരണയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തു ഷെഹീൻ ഹെ, പർവാസ് ഹൈ കാം തേര, തേര സാമ്നെ ആസ്മാൻ ഔർ ബി ഹൈ എന്ന വരികളിൽനിന്നാണ് ഷെഹീൻ ബാഗ് എന്ന പേര് അൻസറുള്ളയ്ക്ക് ലഭിച്ചത്. പറക്കാൻ ഇനിയും ആകാശം ബാക്കിയുള്ള, പറക്കുകയെന്ന ഉത്തരവാദിത്തമുള്ള പക്ഷി,. ഷെഹിൻ. 'എന്നെ വല്ലാതെ ആവേശം കൊള്ളിച്ച കവിതയായിരുന്നു അതുകൊണ്ടാണ് എന്റെ കോളനിക്ക് ആ പേരിട്ടത്. 1992 ൽ ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയുടെ ഭാഗമായി മാറി ഈ ഹൗസിംങ് കോളനി. പിന്നീട് ഇതിന്റെ പേര് അബ്ദുൾ ഫസൽ എൻക്ലേവ് പാർട്ട് 2 എന്നായെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് ഷെഹിൻ ബാഗ് എന്ന് തന്നെ.

പേരിനെ അന്വർത്ഥമാക്കി കൊണ്ടാണ് ഷഹീൻ ബാഗ് ഇപ്പോൾ വാർത്തകളിൽ നിറയുന്നതെന്ന് അൻസറുള്ള പറയുന്നു. പറക്കുകയെന്നതാണ് പറവകളുടെ ദൗത്യമെന്നാണ് ഇക്‌ബാൽ പാടിയത്. വിവേചനത്തിനെതിരെ പ്രതിരോധിക്കുകയെന്നതാണ് ജനങ്ങളുടെ ഉത്തരവാദിത്തമെന്ന് കൊടും ശൈത്യത്തെ അതിജീവിച്ചും ഷെഹിൻബാഗിൽ കഴിയുന്ന ജനക്കൂട്ടവും രാജ്യത്തോട് പറയുന്നു. അതേസമയം, ഷഹീൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ അൻസറുല്ല രണ്ട് സ്‌കൂളുകൾ നടത്തുന്നു, ഒന്ന് പെൺകുട്ടികൾക്കും മറ്റൊന്ന് ആൺകുട്ടികൾക്കും. ഇതോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് ഷഹീൻ ബാഗ് വാർത്തകളിൽ നിറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP