Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജലവൈദ്യുതി പദ്ധതിക്കായി പെൻസ്റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന തന്ത്രപ്രധാനമായ ഭൂമി: പുല്ല് കൃഷിക്കായി സ്ഥലം എടുക്കുമ്പോൾ ഉയർന്നത് വൻ കെട്ടിടങ്ങൾ; വ്യവസ്ഥ ലംഘിച്ച് പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കി കളക്ടറും; കെട്ടിപൊക്കിയ റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്ത്

ജലവൈദ്യുതി പദ്ധതിക്കായി പെൻസ്റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന തന്ത്രപ്രധാനമായ ഭൂമി: പുല്ല് കൃഷിക്കായി സ്ഥലം എടുക്കുമ്പോൾ ഉയർന്നത് വൻ കെട്ടിടങ്ങൾ; വ്യവസ്ഥ ലംഘിച്ച് പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കി കളക്ടറും; കെട്ടിപൊക്കിയ റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ : പള്ളിവാസലിൽ വ്യവസ്ഥ ലംഘിച്ചതിനു  പഞ്ചായത്തിലെ 3 റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കിയ ഇടുക്കി കലക്ടർ എച്ച്.ദിനേശ് ഉത്തരവ് ഇറക്കിയത്. പട്ടയം റദ്ദാക്കിയ മൂന്നു റസോർട്ടുകൾക്കും 1964 ഭൂപതിവ് ചട്ടം അനുസരിച്ചാണ് പട്ടയം അനുവദിച്ചത്. കൃഷി ആവശ്യ തെരുവുപുല്ല് കൃഷിക്ക് എന്നായിരുന്നു പട്ടയത്തിലെ വ്യവസ്ഥ. എന്നാൽ കൃഷി ആവശ്യത്തിനായി പട്ടയ വ്യവസ്ഥയിൽ ഭൂമിയിൽ റിസോർട്ടുകൾ കെട്ടിപൊക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്നാണ് നടപടിയെടുത്ത് പട്ടയങ്ങൾ കളക്ടർ റദ്ദാക്കിയത്.

എന്നാൽ, വ്യവസ്ഥ ലംഘിച്ച് പള്ളിവാസലിൽ കെട്ടിപൊക്കിയ റിസോർട്ടുകൾക്ക് പട്ടയങ്ങൾ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്തെത്തിയത്. ഇടുക്കിയിലെ ഭൂവിനിയോഗനിയമങ്ങൾ ഭേദഗതി ചെയ്ത് ഉടൻ സർക്കാർ തീരുമാനം ഉണ്ടാകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വെള്ളിയാഴ്ച കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ അറിയിച്ചിരുന്നു. പിറ്റേന്നു തന്നെ ജില്ലയിലെ 3 പട്ടയങ്ങൾ റദ്ദാക്കിയ കലക്ടറുടെ നടപടി സർക്കാർ നയങ്ങൾക്കെതിരാണെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സർക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയത്തിൽ ഉദ്യോഗസ്ഥനടപടി ഉണ്ടായത് അംഗീകരിക്കാനാകില്ല.

കലക്ടറുടെ നടപടി അനുചിതമാണെന്നും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കലക്ടർ തിടുക്കത്തിൽ നടപടിയെടുത്ത് മൂന്നു പട്ടയങ്ങൾ റദ്ദാക്കിയതു സർക്കാർ പരിശോധിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. അതേസമയം, വിജിലൻസ് അന്വേഷണത്തിൽ നിയമലംഘനം നടന്നതായി കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നുവെന്നും സർക്കാർ നിർദേശപ്രകാരമാണു റിസോർട്ടുകൾക്കെതിരെ നടപടിയെടുത്തതെന്നും കലക്ടർ ദിനേശൻ വ്യക്തമാക്കി വന്നിരുന്നു.

പള്ളിവാസൽ വില്ലേജിൽ 1193 പ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന 0.347 ഹെക്ടർ സ്ഥലത്ത് പണിതിരിക്കുന്ന ആംബർ ഡേൽ ഏഴു നിലയും 4703 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള കൂറ്റൻ റിസോർട്ട് ആണ്. മുമ്പ് പ്ലം ജൂഡി ആയിരിക്കുമ്പോൾ തന്നെ നിർമ്മാണങ്ങളെ ചൊല്ലി വിവാദങ്ങളുയർന്നിരുന്നു. മറ്റൊരു റിസോർട്ടിൽ റീസർവേ 1/14 ൽ തന്നെ 1334 നമ്പർ തണ്ടപ്പേരിലുള്ള 10 നിലകളും, സെല്ലാർ ഏരിയയുമുള്ള കെട്ടിടത്തിന്റെ നിർമ്മാണം സ്റ്റോപ്പ് മെമോ നൽകിയതിനെത്തുടർന്ന് നിലച്ചിരുന്നു. 0.4451 ഹെക്ടർ ഭൂമിയാണ് ഇതിനുള്ളത്. മൂന്നാമത്തെ റിസോർട്ടിൽ റീസർവേ 1/14 ൽ തണ്ടപ്പേർ നമ്പർ 1410 പ്രകാരം 0.3306 ഹെക്ടർ സ്ഥലത്ത് ഏഴ് നിലകളും, സെല്ലാർ ഏരിയയുമുള്ള കെട്ടിടത്തിന്റെയും പണികൾ സ്റ്റോപ്പ് മെമോയെത്തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു.

സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കൺമുന്നിൽ കൃഷി ഭൂമിക്ക് ലഭിച്ച പട്ടയത്തിന്റെ മറവിലാണ് ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയത്. പള്ളിവാസലിൽ ഇന്നലെ മൂന്നു റിസോർട്ടുകളുടെ പട്ടയം റദ്ദാക്കാൻ ജില്ലാ കലക്ടർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമ്പോഴും യഥാർഥപ്രശ്നം ബാക്കിയാവുന്നു. പട്ടയ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് ഇപ്പോൾ പട്ടയം റദ്ദാക്കിയിരിക്കുന്നത്. എന്നാൽ പള്ളിവാസൽ ജലവൈദ്യുതിക്കായി പെൻസ്റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന തന്ത്രപ്രധാനമായ കെ.എസ്.ഇ.ബി ഭൂമിക്ക് നടുവിൽ ഇത്തരം റിസോർട്ടുകൾക്ക് എങ്ങനെ പട്ടയം നേടാനായി എന്ന ചോദ്യം ബാക്കിയാണ്.

പള്ളിവാസൽ മേഖലയിലെ വ്യാജപട്ടയങ്ങളുടെ നിർമ്മിതി, അവയുടെ കൈമാറ്റം, അവ ഉപയോഗിച്ചുള്ള അനധികൃത നിർമ്മാണം എന്നിവയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയതും ചട്ടലംഘനം കണ്ടെത്തിയതും. തുടർ നടപടി കളക്ടർ സ്വീകരിച്ചതും. അതേസമയം, മൂന്നാർടൗണിന്റെ ഹൃദയഭാഗത്തുള്ള ഏക്കറുകണക്കിന് സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് റിപ്പോർട്ട് സർക്കാർ മുക്കിയെന്നാണ് ആരോപണം. എംഎ‍ൽഎൽ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിൽ പോലും കെ.എസ്.ഇ.ബിയുടെയും പി.ഡബ്ല്യൂ.ഡിയുടെയും ഒരു തുണ്ട് ഭൂമി ബാക്കിയില്ലെന്നാണ് സീചന ലഭിക്കുന്നത്. വി എസ് സർക്കാരിന്റെ കാലത്തെ ദൗത്യം കഴിഞ്ഞപിന്നാലെ കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസത്തിനുവേണ്ടി നടത്തിയ സർവേയിലാണ് ഇതു കണ്ടെത്തിയത്.

പള്ളിവാസൽ, ചിത്തിരപുരം, മൂന്നാർ ടൗൺ കോളനി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് ഇത്തരത്തിൽ കൈയേറിയിരിക്കുന്നത്. എസ്. രാജേന്ദ്രൻ എംഎ‍ൽഎ. കെ.എസ്.ഇ.ബി ഭൂമി കൈയേറിതായി വിജിലൻസ് റിപ്പോർട്ട് നൽകുകയും ഇതു സംബന്ധിച്ച് എംഎ‍ൽഎ നിയമസഭയിൽ വിശദീകരണംനൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പട്ടയം റദ്ദാക്കിയ പ്ലം ജൂഡി ഉൾപ്പെടെയുള്ള മൂന്ന് റിസോർട്ടുകൾ പള്ളിവാസൽ ടണലിന് ഭീഷണിയാണെന്ന് 2010ൽ റിപ്പോർട്ട് നൽകുകയും സ്റ്റോപ് മെമോ നൽകിയതുമാണ്. ഇതിനെ അവഗണിച്ചാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP