Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിക്ക് ലാവ്‌ലിൻ പേടി; കേന്ദ്ര മന്ത്രി നിതിൻ ഗട്കരി കേരളത്തിൽ വന്നാൽ ഊണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ്; ലാവ്‌ലിൻ ധാരണയുടെ പിറവി അങ്ങനെയാണ് തുടങ്ങുന്നത്; മോദിയേയും അമിത് ഷായേയും വിമർശിക്കാൻ പിണറായിക്ക് പേടി; പൗരത്വ നിയമത്തിൽ ഗവർണ്ണർക്കെതിരായ പ്രമേയത്തെ സിപിഎം തള്ളി പറയുന്നതിൽ ലാവ്‌ലിന്റെ രാഷ്ട്രീയമോ? കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

പിണറായിക്ക് ലാവ്‌ലിൻ പേടി; കേന്ദ്ര മന്ത്രി നിതിൻ ഗട്കരി കേരളത്തിൽ വന്നാൽ ഊണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ്; ലാവ്‌ലിൻ ധാരണയുടെ പിറവി അങ്ങനെയാണ് തുടങ്ങുന്നത്; മോദിയേയും അമിത് ഷായേയും വിമർശിക്കാൻ പിണറായിക്ക് പേടി; പൗരത്വ നിയമത്തിൽ ഗവർണ്ണർക്കെതിരായ പ്രമേയത്തെ സിപിഎം തള്ളി പറയുന്നതിൽ ലാവ്‌ലിന്റെ രാഷ്ട്രീയമോ? കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നീയമത്തിൽ സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും ഇരട്ടത്താപ്പ് ചർച്ചയാക്കാനുറച്ച് കോൺഗ്രസ്. സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ ഗവർണറോടുള്ള മൃദുസമീപനത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പിണറായിയുടെ ലാവ്‌ലിൻ ഭയമാണ് എല്ലാത്തിനും കാരണമെന്നാണ് ചർച്ച. കോൺഗ്രസ് നേതാവ് ശൂരരാട് രാജശേഖരന്റെ പോസ്റ്റും ലക്ഷ്യമിടുന്നത് പിണറായിയെയാണ്.

ശൂരനാട് രാജശേഖന്റെ ഫെയ്‌സ് ബുക്ക് പോസറ്റ് ചുവടെ

ഗവർണറെ തിരിച്ചുവിളിക്കണം എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ മന്ത്രി ബാലനും കൺവീനർ വിജയരാഘവനും എതിർക്കുന്നത് എന്തിന്? സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിത്.

പിണറായിക്ക് ' ലാവ്‌ലിൻ ഭയം''; രമേശ് ചെന്നിത്തലയുടെ ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ എതിർത്ത് ബാലൻ മന്ത്രിയും വിജയരാഘവൻ കൺവീനറും. ബാലൻ മന്ത്രിയും എൽ.ഡി.എഫ് കൺവീനറും പ്രതിപക്ഷ നേതാവിന്റെ ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിനെതിരെ രംഗത്ത് വന്നതു പൗരത്വ ഭേദഗതി നീയമത്തിൽ സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ ഗവർണറോടുള്ള മൃദുസമീപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കാണാൻ സാധിക്കുന്നത്.

പൗരത്വഭേദഗതി നീയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നാൾ മോദിയേയും അമിത് ഷാ യേയും പേരെടുത്ത് പറയാതെ ആക്രമിക്കാൻ മൂഖ്യമന്ത്രി പിണറായി ആദ്യം മുതലേ ശ്രമിച്ചിരുന്നു. ലാവ്‌ലിൻ പേടിയായിരുന്നു ഇതിനു പിന്നിൽ.. കേന്ദ്ര മന്ത്രി നിതിൻ ഗട്കരി കേരളത്തിൽ വന്നാൽ ഊണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ്... ലാവ്‌ലിൻ ധാരണയുടെ പിറവി അങ്ങനെയാണ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ മനുഷ്യചങ്ങലക്ക് മുമ്പ് ബിജെപി യെ ശക്തമായി ആക്രമിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകളോടെ ബാലനും വിജയരാഘവനും തിരിഞ്ഞത്.

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി സമരവും നീയമസഭയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ട് വന്നതും രമേശ് ചെന്നിത്തലയുടെ നിർദ്ദേശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൾ രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ഗവർണർ ഇന്ന് സർക്കാരിനെ പ്രശംസിച്ചതും ശ്രദ്ധേയമാണ്.

കേരള സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി കൊടുക്കണമെന്ന് സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയായിരുന്നു. ബാലൻ മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ് കേസ് കൊടുത്തതെന്ന് വെളിപ്പെടുത്തിയതു രാഷ്ട്രീയ കേരളം ശ്രദ്ധാപൂർവ്വം വീക്ഷിച്ച സംഭവങ്ങളാണ്.നാഴികക്ക് നാൽപതു വട്ടം കേരളത്തിലെ പൊതു ജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന ഗവർണറെ നീക്കം ചെയ്യാൻ രാഷ്ട്രപതി യോട് അഭ്യർത്ഥിക്കണമെന്ന പ്രമേയം രമേശ് ചെന്നിത്തല കൊണ്ട് വന്നതും ജനവികാരം കണക്കിലെടുത്താണ്.രമേശ് ചെന്നിത്തലയുടെ പ്രമേയത്തിനെതിരെ ബാലനും വിജയരാഘവനും പ്രസ്താവനയുമായി വന്നത് ജനവികാരത്തിന്റെ കടക്കൽ കത്തി വക്കുന്ന നടപടിയാണ്. ഈ നിലപാട് ആയാണ് സിപിഎം മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും ഇത് എന്ന് നുറുശതമാനം ഉറപ്പാണ്. അതിന്റെ കാരണം ഒന്നേയുള്ളു ' കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP