Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാസവസ്തു കലർത്തിയ വെള്ളത്തിൽ മുക്കിയതും വസ്ത്രം ഊരിമാറ്റിയതും മൃതദേഹം കിട്ടിയാലും ആളെ തിരിച്ചറിയാതിരിക്കാൻ; നാരി പൂജയ്ക്ക് വേണ്ടി മുടികൾ പിഴുതെടുക്കാമെന്ന സംശവും ബാക്കി; കൊലപാതക ശ്രമത്തിനിടെ കുതറി ഓടിയിട്ടും അൽവാസികൾ പോലും നിലവിളി കേൾക്കാത്തതും ദുരൂഹം; ഡ്രോയിങ് മാഷുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഏറെ; മിയാപ്പദവിലെ കൊലപാതകത്തിൽ മന്ത്രവാദത്തിന്റെ വേരകുൾ തേടി ക്രൈംബ്രാഞ്ച്; വെങ്കിട്ട രമണ കാരന്തറിന്റെ മൊഴി വിശ്വസിക്കാതെ അന്വേഷണം

രാസവസ്തു കലർത്തിയ വെള്ളത്തിൽ മുക്കിയതും വസ്ത്രം ഊരിമാറ്റിയതും മൃതദേഹം കിട്ടിയാലും ആളെ തിരിച്ചറിയാതിരിക്കാൻ; നാരി പൂജയ്ക്ക് വേണ്ടി മുടികൾ പിഴുതെടുക്കാമെന്ന സംശവും ബാക്കി; കൊലപാതക ശ്രമത്തിനിടെ കുതറി ഓടിയിട്ടും അൽവാസികൾ പോലും നിലവിളി കേൾക്കാത്തതും ദുരൂഹം; ഡ്രോയിങ് മാഷുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഏറെ; മിയാപ്പദവിലെ കൊലപാതകത്തിൽ മന്ത്രവാദത്തിന്റെ വേരകുൾ തേടി ക്രൈംബ്രാഞ്ച്; വെങ്കിട്ട രമണ കാരന്തറിന്റെ മൊഴി വിശ്വസിക്കാതെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മിയാപ്പദവ് വിദ്യാവർധക സ്‌കൂൾ അദ്ധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലപാതകത്തിൽ ദുരൂഹത മാറുന്നില്ല. ഈ സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ഒന്നാം പ്രതിയും ഇതേ സ്‌കൂളിലെ അദ്ധ്യാപകനുമായ വെങ്കിട്ട രമണ കാരന്തർ, രണ്ടാം പ്രതി ഡ്രൈവർ നിരഞ്ജൻ കുമാർ എന്നിവരാണ് റിമാൻഡിലുള്ളത്. ഇവർ ആദ്യം നൽകിയ മൊഴി പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തിൽ പുരട്ടിയാലും തെളിവ് നശിപ്പിക്കാൻ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താൽ ആളെത്തന്നെ തിരിച്ചറിയാൻ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു. രൂപശ്രീയുടെ തലമുടി പോയത് ആസിഡ് പോലുള്ള വസ്തുവിന്റെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജൻകുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തിൽ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാൽ കേൾക്കുന്ന അകലത്തിലാണ് അയൽപക്കത്തെ വീടുകളെല്ലാം. ഇതെല്ലാം ദുരൂഹമായി തുടരുകയാണ്.

കൊലപ്പെടുത്തുമ്പോൾ ധരിച്ച പാന്റ്സും ടീഷർട്ടും കത്തിച്ചുകളഞ്ഞുവെന്ന് മുഖ്യപ്രതിയുടെ മൊഴി. രൂപശ്രീയുടെ സഹപ്രവർത്തകനും അദ്ധ്യാപകനുമായ വെങ്കിട്ടരമണയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വീട്ടുവളപ്പിൽത്തന്നെയാണ് കത്തിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാസവസ്തു കലർന്ന വെള്ളം വീപ്പയിൽനിന്ന് തെറിച്ചു വീണതിനാലാണ് കത്തിച്ചതെന്നാണ് മൊഴി. എന്നാൽ വെങ്കിട്ടരമണയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കത്തിച്ചവയുടെ കൂട്ടത്തിൽ രൂപശ്രീയുടെ വസ്ത്രങ്ങളുമുണ്ടോയെന്ന് സംശയമുണ്ട്. മൃതദേഹ പരിശോധനാ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിലും പ്രതികൾ നൽകിയ മൊഴിയിലും ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.

കൊലപാതകത്തിനു പിന്നിൽ ദുർമന്ത്രവാദവും നഗ്നനാരീപൂജയുമുണ്ടെന്ന റിപ്പോർട്ടുകളും പരിശോധിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യംചെയ്ലിൽ വെങ്കിട്ട രമണ കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാൻ ജനുവരി 13 മുതൽ ഇയാൾ സ്‌കൂളിൽനിന്ന് അവധിയെടുത്തിരുന്നു. ഈ സാഹചര്യത്തിൽ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ഒന്നുകൂടി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കൊല്ലപ്പെടുന്ന സമയത്ത് രൂപശ്രീ ധരിച്ചിരുന്ന ആഭരണങ്ങളിൽ വിവാഹ മോതിരവും ഒരു വളയും മാത്രമേ മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുള്ളൂ. മാലയും വളകളും അടക്കമുള്ളവ പ്രതികൾ എവിടെയെങ്കിലും മാറ്റിവച്ചിരിക്കാനും സാധ്യതയുണ്ട്. ഇതും കണ്ടത്തേണ്ടതുണ്ട്.

രൂപശ്രീയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം ഉടലെടുത്തിരിക്കുന്നത്. സ്ത്രീയുടെ മുടി കൊഴിഞ്ഞു പോയത് എങ്ങനെയെന്ന കാര്യത്തിൽ അടക്കം ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. മുടി പിഴുതെടുത്ത് യുവതിയെ നഗ്ന പൂജയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് പ്രതികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ലോക്കൽ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകൻ വെങ്കിട്ടരമണയും ഇയാളുടെ അയൽവാസി നിരഞ്ജൻകുമാറും നൽകിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല. മുടി പൂർണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായി അഴുകി തുടങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. വീപ്പയിലെ വെള്ളത്തിൽ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയിൽനിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജൻകുമാർ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേർന്ന് വീപ്പയിലെ വെള്ളത്തിൽ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടൽത്തീരത്തേക്കുപോയി. ഇതാണ് പ്രതികൾ നൽകിയ മൊഴി. ഈ വെള്ളത്തിൽ രാസവസ്തുക്കൾ ഉള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. അതിനാലാകും മൃതദേഹത്തിൽനിന്ന് മുടി കൊഴിഞ്ഞുപോയതെന്ന് അന്വേഷണോദ്യോഗസ്ഥരും അനുമാനിക്കുന്നു.

രൂപശ്രീയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലാതായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. വസ്ത്രങ്ങൾ കഴുകിയ ശേഷം തിളക്കംകിട്ടാനുപയോഗിക്കുന്ന രാസവസ്തുവാണ് വീപ്പയിലെ വെള്ളത്തിലുണ്ടായിരുന്നതെന്നും തന്റെ ഭാര്യ വസ്ത്രങ്ങൾ കഴുകിയശേഷം വീപ്പയിലെ വെള്ളം മറിച്ചുകളഞ്ഞിരുന്നില്ലെന്നും വെങ്കിട്ടരമണയുടെ മൊഴിയിലുണ്ട്. എന്നാൽ, ഈ മൊഴിയും പൂർണമായി വിശ്വസിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല. തെളിവു നശിപ്പിക്കാൻ വേണ്ടി പ്രത്യേകം രാസവസ്തുക്കൾ വെങ്കിട്ടരമണ കരുതിവെച്ചിട്ടുണ്ടാകും. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് കൊലനടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP