Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂരം എഴുന്നള്ളിപ്പിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്ക്

പൂരം എഴുന്നള്ളിപ്പിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കുന്നംകുളം: പാർക്കാടി ഭഗവതീക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് വിഭാഗങ്ങളിലുമായി 16 ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം. പ്രവർത്തകരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കമ്മിറ്റിയിലെയും ബിജെപി. പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഭഗവത് കമ്മിറ്റിയിലെയും ആളുകളാണ് ഏറ്റുമുട്ടിയത്.

പൂരം എഴുന്നള്ളിച്ചുവരുന്നതിനിടെ മരോട്ടിക്കുന്നിലുള്ള പന്തലിന് സമീപമായിരുന്നു സംഘർഷം. നാട്ടുകൂട്ടത്തിന്റെ പന്തലിലൂടെ ഭഗവതിന്റെ പൂരം കടന്നുപോയപ്പോൾ ചിലർ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഭഗവത് കമ്മിറ്റിയിലുള്ളവർ ആരോപിച്ചു.

എന്നാൽ നാട്ടുകൂട്ടത്തിന്റെ പൂരത്തിനിടയിലേക്ക് ചിലർ തള്ളിക്കയറുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തെന്നാണ് നാട്ടുകൂട്ടം കമ്മിറ്റിയുടെ ആരോപണം. പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇരുവിഭാഗത്തിലുള്ളവരുടെയും പേരിൽ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP