Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾ മാപ്പു പറയണമെന്ന് പള്ളി കമ്മറ്റി; മാപ്പു പറയാനെത്തിയ കുഞ്ഞാടിന്റെ കാൽ കഴുകി മൊത്തി വൈദികൻ: അരങ്ങേറിയത് വൈകാരിക നിമിഷങ്ങൾ

വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾ മാപ്പു പറയണമെന്ന് പള്ളി കമ്മറ്റി; മാപ്പു പറയാനെത്തിയ കുഞ്ഞാടിന്റെ കാൽ കഴുകി മൊത്തി വൈദികൻ: അരങ്ങേറിയത് വൈകാരിക നിമിഷങ്ങൾ

സ്വന്തം ലേഖകൻ

തൃശൂർ: വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾ മാപ്പു പറയാനെത്തിയപ്പോൾ കാൽ കഴുകി മൊത്തി വൈദികൻ. പിന്നീട് പള്ളിയിൽ അരങ്ങേറിയത് ഭക്തിയുടെയും കാരുണ്യത്തിന്റെയും വൈകാരിക നിമിഷങ്ങളായിരുന്നു. വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾ ഞായറാഴ്ചയിലെ പൊതു കുർബാന മധ്യേ മാപ്പു പറയുക എന്നതായിരുന്നു പള്ളി കമ്മറ്റിയുടെ തീരുമാനം. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ അതു വേണമെന്നു കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ച മാപ്പു പറയാൻ തയ്യാറായി തന്നെയാണ് അച്ചന കയ്യേറ്റം ചെയ്തയാൾ പള്ളിയിലെത്തിയത്.

എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമധ്യേ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവകജനത്തോടായി പറഞ്ഞു: പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്. എന്നിട്ട് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു. 'സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...'. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്.

ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം എന്നും അച്ചൻ പറഞ്ഞു. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം എന്ന് ഫാ. നവീൻ പറഞ്ഞു. ഇതോടെ പള്ളി നിറഞ്ഞ ജനം എഴുന്നേറ്റുനിന്നു കയ്യടിച്ചു.

പ്രായമായവരെ ഫാ. നവീൻ ഊക്കൻ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു. തിരിച്ചുവരാൻ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാൾ അച്ചനെ കയ്യേറ്റം ചെയ്തത്. എന്നാൽ ഇയാളെ കൊണ്ട് അച്ചനോട് മാപ്പു പറയിക്കാനുള്ള തീരുമാനം ഒടുവിൽ ക്ഷമയുടെ സന്ദേശം പകർന്ന് വൈകാരിക നിമിഷങ്ങളായി മാറുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP