Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭക്ഷണം, മാസ്‌ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്; രോഗബാധയോർത്ത് പുറത്തിറങ്ങാൻ പോലും പേടിയാണ്; എങ്ങിനെ എങ്കിലും നാട്ടിൽ എത്തിക്കണം: ചൈനയിലെ കൊറോണ ബാധിത മേഖലകളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അപേക്ഷയുമായി രംഗത്ത്

ഭക്ഷണം, മാസ്‌ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്; രോഗബാധയോർത്ത് പുറത്തിറങ്ങാൻ പോലും പേടിയാണ്; എങ്ങിനെ എങ്കിലും നാട്ടിൽ എത്തിക്കണം: ചൈനയിലെ കൊറോണ ബാധിത മേഖലകളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അപേക്ഷയുമായി രംഗത്ത്

സ്വന്തം ലേഖകൻ

വുഹാൻ: കൊറോണ ബാധിച്ച ചൈനയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. രോഗത്തിന്റെ ഉറവിടമെന്ന് കരുതുന്ന വുഹാൻ സിറ്റി പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കൊറോണ വൈറസല് ലോകത്തെ തന്നെ ഭയപ്പെടുത്തുമ്പോൾ രക്ഷിക്കണമെന്ന അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനയിലെ മലയാളി വിദ്യാർത്ഥികൾ. എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.

രോഗബാധ പേടിച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഓരോരുത്തരും ഭീതിയുടെ നിഴലിലാണ് ദിവസങ്ങൾ തള്ളി നീക്കുന്നതെന്നുമാണ് യീച്ചാങ് സിടിജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണം, മാസ്‌ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വുഹാൻ യൂണിവേഴ്‌സിറ്റി കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതൽ പഠിക്കുന്ന സ്ഥലമാണ് ചൈന ടിജി യൂണിവേഴ്‌സിറ്റി. അതേസമയം, കൊറോണ വൈറസ് ബാധ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. വുഹാനിൽനിന്നെത്തിയ അൻപതുകാരി ബെയ്ജിങ്ങിൽ മരിച്ചു. ഇതോടെ ചൈനയിൽ കൊറോണ വൈറസ് ബാധ ഏറ്റുള്ള മരണം 82 ആയി.

അതേസമയം വൈറസ് ബാധ മേഖലയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരും ചൈനയും തമ്മിൽ ധാരണയായി. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ ചൈനയിൽ കുടുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇന്ത്യക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. ഒഴിപ്പിക്കാൻ വിമാനവും സജ്ജമാണ്. ഭൗതികസാഹചര്യമൊരുക്കിയാൽ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും.

ഇന്ത്യയിൽ നാലുപേർക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയ രാജസ്ഥാൻ, ബിഹാർ, ബംഗളൂരു സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. പുണെയിലെത്തിയ 12 പേർ നിരീക്ഷണത്തിലാണ്. കേരളത്തിൽ ആശുപത്രിയിൽ അഞ്ചുപേരും വീടുകളിൽ 436 പേരും നിരീക്ഷണത്തിലാണ്

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആരോഗ്യം, വിദേശകാര്യം, വ്യോമയാനം, തൊഴിൽ, പ്രതിരോധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുത്ത അവലോകന യോഗം േചർന്നു. 137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ 29,707 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. നേപ്പാൾ അതിർത്തിയിൽ ആരോഗ്യരംഗത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ചെക് പോസ്റ്റുകൾ സജ്ജമാക്കും. തുറമുഖങ്ങളിലും പരിശോധന കർശനമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP