Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം; സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറുമെന്നും പീയുഷ് ഗോയൽ

2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം; സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറുമെന്നും പീയുഷ് ഗോയൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ബ്രസീൽ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി. ഇതോടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറുമെന്നും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തിൽ വളരെയധികം ശ്രദ്ധാലുവാണ് നമ്മളെന്നും പീയുഷ് ഗോയൽ പറഞ്ഞു.

2030 ആകുന്നതോടെ നെറ്റ് സീറോ എമിഷൻ നെറ്റ്‌വർക്കായി റെയിൽവെ മാറ്റുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്. ശുചിയായ ഊർജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ റെയിൽവെ പുറന്തുള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് 6.84 മില്യൺ ടണ്ണെന്നാണ് നീതി ആയോഗ് കണക്കുകൾ പറയുന്നത്. റെയിൽവെ വൈദ്യുതീകരിക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറക്കാനാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP