Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെയിൻ നിഗത്തിന് വേണ്ടി വാദിച്ച് തളർന്ന് അമ്മ; ഒരു കോടി നഷ്ടപരിഹാരം നൽകാതെ ഷെയിനുമായി ഒത്തു തീർപ്പിനില്ലെന്ന് ആവർത്തിച്ച് നിർമ്മാതാക്കളുടെ സംഘടന; നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിനില്ലെന്ന് താരസംഘടനയും; ഉല്ലാസം ഡബ്ബിങ് നല്ല കുട്ടിയായി പൂർത്തിയാക്കിയിട്ടും ഷെയിൻ നിഗത്തെ തള്ളി വീണ്ടും നിർമ്മാതാക്കൾ; വിലക്കിൽ മാറ്റമില്ലെന്ന് നിലപാട്; നിർമ്മാതാക്കളുമായി ഇടഞ്ഞ് അമ്മയും; ഷെയിന്റെ 'മുടിവെട്ട്'തലവേദനയായത് താരസംഘടനയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷെയിൻ നിഗം പ്രശ്‌നം ഒത്തുതീർപ്പിനില്ലെന്ന് ആവർത്തിച്ച് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാക്കശളുമായി അമ്മ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഒരു കോടി രൂപ നഷ്ടപരിഹാരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും. ഷെയിൻ നിഗത്തിന്റെ വിലക്കിൽ മാറ്റമില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. കൊച്ചിയിൽ നിർമ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയാണ് പരാജയപ്പെട്ടത്. ഒരു കോടി നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പിന് തയ്യാറല്ലെന്ന് താര സംഘടനയും വ്യക്തമാക്കി. ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കില്ലെന്നും വ്യക്തമാക്കി.

പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം പൂർത്തിയാക്കിയിരുന്നു. താരസംഘടന അമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു ഡബ്ബിങ്. ജനുവരി 18ന് ഡബ്ബിങ് പൂർത്തിയാക്കിയ വിവരം ഷെയിന് തന്നെ വ്യക്തമാക്കിയിരുന്നു.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം ഷെയിൻ വിഷയത്തിൽ ചർച്ചയാകാം എന്നായിരുന്നു നിർമ്മാതാക്കളുടെ നിലപാട്. ഇതേതുടർന്ന് അമ്മയുടെ നിർവാഹക സമിതിയുടെ നിർദ്ദേശപ്രകാരം ഷെയിൻ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി നൽകുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയത്. മാർച്ചിൽ ഉല്ലാസം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഡബ്ബിങ് പൂർത്തീകരിച്ചതോടെ ഷെയിൻ വിഷയത്തിൽ സമവായ ചർച്ചകൾക്കുള്ള വഴി തെളിഞ്ഞു എന്നാണ് കരുതിയത്. എന്നാൽ ഡബ്ബിങ് പൂർത്തിയാക്കിയിട്ടും നിലപാട് കടുപ്പിച്ച് തന്നെയാണ് നിർമ്മാതാക്കളുടെ സംഘടനയും നിലകൊള്ളുന്നത്.

ഈ മാസം 20ന് ശേഷം നിർമ്മാതാക്കളും അമ്മ ഭാരവാഹികളും തമ്മിലുള്ള ചർച്ചകൾ നടന്നേക്കും. നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളായ എം രഞ്ജിത്തും ആന്റോ ജോസഫും കൊച്ചിയിൽ മടങ്ങിയെത്തിചയ ശേഷമാണ് ഇരുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തിയത്. ഉല്ലാസത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തർക്കവും വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയിനിൽ നിന്ന് ഈടാക്കാത്ത വിധം പ്രശ്‌നം പരിഹരിക്കാനാണ് അമ്മയുടെയും ശ്രമം.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിർമ്മാതാക്കൾക്കെതിരെ ഷെയ്ൻ നിഗം വിവാദപരാമർശം നടത്തിയത്. ഷെയ്‌നുമായി സഹകരിക്കേണ്ടെന്ന നിർമ്മാതക്കളുടെ തീരുമാനം പിൻവലിക്കാൻ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്റെ പരാമർശം. എന്നാൽ പ്രശ്‌നങ്ങൾക്കിടയിലും വലിയ പെരുന്നാൾ എന്ന സിനിമ തീയറ്ററിലെത്തിയെങ്കിലും ഇത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതോടെ ഷെയിനിനെതിരെ കടുത്ത നടപടിയും നിർമ്മാതാക്കൾ കൈക്കൊണ്ടു. വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിച്ചു.

നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ സിനിമയുടെ നിർമ്മാതാവ് തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും താരം പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP