Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആറുവയസുകാരന്റെ ശരീരത്തിൽ തുളഞ്ഞു കയറിയത് ഇരുമ്പ് ദണ്ഡ്; അപകടത്തിന് കാരണമായത് ഭൂമി തർക്കത്തെ തുടർന്ന് ഡ്രെയിനേജ് നിർമ്മാണം നിർത്തിവെച്ചത്; കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അധികൃതർ

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആറുവയസുകാരന്റെ ശരീരത്തിൽ തുളഞ്ഞു കയറിയത് ഇരുമ്പ് ദണ്ഡ്; അപകടത്തിന് കാരണമായത് ഭൂമി തർക്കത്തെ തുടർന്ന് ഡ്രെയിനേജ് നിർമ്മാണം നിർത്തിവെച്ചത്; കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ദണ്ഡ് തുളഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫീസർ. സ്ഥലമുടമയുമായുള്ള ഭൂമി തർക്കത്തെ തുടർന്നാണ് ഡ്രെയിനേജ് നിർമ്മാണം നിർത്തിവെച്ചതെന്ന് പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫീസർ വി കെ അനസൂയ പറഞ്ഞു. കുട്ടിക്ക് അപകടം പറ്റിയതിൽ ഖേദിക്കുന്നുവെന്നും കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.വിജേഷിന്റെ പരാതിയിൽ ഭൂവുടമയേയും പഞ്ചായത്ത് ഓഫീസറെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു നെലമംഗലയിലെ മദനായകനഹള്ളിയിൽ ജനുവരി 18 നാണ് സംഭവം. നെലമംഗല സ്വദേശിയായ വിജേഷിന്റെ മകനായ അർജുനാണ് പരിക്കേറ്റത്. നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച ഓവുചാലിന്റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ആറുവയസ്സുകാരന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ റോഡിൽ വീണ അർജ്ജുന്റെ വയറിൽ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ കുട്ടികൾ അർജ്ജുനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിൽ കൺസ്ട്രക്ഷൻ എൻജിനീയർ, പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർക്കെതിരെ വിജേഷ് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP