Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

 ദുബായ്: മലയാളികളെ പണക്കാരാക്കിയ ദുബായ് ഇന്നും മിക്കവർക്കും മോഹിപ്പിക്കുന്ന എമിറേറ്റ് തന്നെ. അവിടെ ഒരുസ്ഥാപനത്തിൽ ജോലി കിട്ടിയാൽ ബഹുകേമം എന്നുകരുതുന്നവരും ഏറെ. അതുകൊണ്ട് തന്നെ ഗൾഫിലെ തൊഴിൽ അപേക്ഷകരുടെ പറുദീസയാണ് ദുബായ്. എന്നാൽ, അടുത്തിടെ കേരളത്തിൽ നിന്നുള്ള ഒരുയുവാവ് മെക്കാനിക്കൽ എഞ്ചിനീയർ ജോലിക്കായി ദുബായിലേക്ക് അപേക്ഷ അയച്ചു. 23കാരനായ അബ്ദുള്ള എസ്.എസാണ് തൊഴിൽ തേടി യുഎഇ കേന്ദ്രമാക്കിയുള്ള ഇന്ത്യൻ പ്രവാസി ജയന്ത് ഗോഖലെയ്ക്ക് അപേക്ഷ അയച്ചത്. എന്നാൽ, മറുപടിയായി വന്ന ഇ-മെയിൽ കണ്ട് അബ്ദുള്ള ആകെ ഞെട്ടിത്തരിച്ചുപോയി.

'വെറുതെ ഒന്നാലോചിക്കൂ...നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ പരമ്പര തുടരുകയാണല്ലോ. എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ കിട്ടും. സൗജന്യ ഭക്ഷണം, അതും ബിരിയാണി. കണക്കില്ലാതെ ചായയും പാലും, ചില നേരത്ത് മധുരവും. പോരേ പൊടിപൂരം'. ഏതായാലും ഗോഖലെയുടെ ഇ-മെയിൽ വൈറലായിരിക്കുകയാണ്.

ദുബായിൽ കൺസൾട്ടൻസി നടത്തുകയാണ് ഗോഖലെ. അദ്ദേഹത്തിന്റെ ഇ-മെയിൽ ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തീർത്തും പ്രകോപനപരവും, അപമാനകരവുമാണ് ഇ-മെയിൽ എന്ന് മിക്കവരും പ്രതികരിച്ചു. ഒന്നാമതായി ഒരുതൊഴിൽ അന്വേഷകനോട് അയാളുടെ മതാടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നു. ഒപ്പം പരിഹസിക്കുകയും ചെയ്യുന്നു. രണ്ടാമതായി ഷഹീൻബാഗ് പ്രതിഷേധക്കാരുടെ വിശ്വാസ്യതയെ ചോദ്യം ചെയയ്യുന്നു. അവർ പണം വാങ്ങി സമരം നടത്തുന്നവരാണെന്ന് അധിക്ഷേപിക്കുന്നു. ഗോഖലയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

ഇ-മെയിൽ കണ്ട് ആദ്യം ഞെട്ടിപ്പോയ അബ്ദുള്ള ഇപ്പോൾ ആകെ ദുഃഖിതനാണ്. ഗോഖലെയുടെ ഇ-മെയിൽ ചില സുഹൃത്തുക്കളുമായി അബ്ദുള്ള പങ്കുവച്ചിരുന്നു. ഒരിക്കലും ഓർത്തില്ല, അത് വൈറലാകുമെന്ന്. വിവാദങ്ങൾ ഏറ്റുപിടിക്കാനൊന്നും അബ്ദുള്ളയെ കിട്ടില്ല. എനിക്ക് വേണ്ടത് ജോലിയാണ്, അബ്ദുള്ള പറഞ്ഞു.

അതേസമയം, തന്റെ ഇ-മെയിൽ പലരെയും വേദനിപ്പിച്ചതിൽ ഗോഖലെ മാപ്പുപറഞ്ഞു. എന്നാൽ, ഇ-മെയിൽ വല്ലാതെ പെരുപ്പിച്ചുകാട്ടുകയാണെന്നും താൻ അങ്ങനെയൊന്നും അർഥമാക്കിയില്ലെന്നും ഗോഖലെ ഗൾഫ് ന്യൂസിനോട് ന്യായം പറഞ്ഞു. ആരെയും വേദനിപ്പിക്കാനോ വിവേചനം കാട്ടാനോ ആയിരുന്നില്ല ഉദ്യോഗാർഥിക്ക് ആ സന്ദേശം അയച്ചത്. അബ്ദുള്ളയോട് ഇതിനകം താൻ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. യുഎഇയുടെ വീക്ഷണത്തെയും, നയങ്ങളെയും സംസ്‌കാരത്തെയും താൻ വിലമതിക്കുന്നു. താൻ യുഎഇയുടെ മൂല്യങ്ങൾക്ക് എതിരായി പ്രവർത്തിക്കില്ല. താൻ ഇപ്പോൾ സുഖമില്ലാതെ ഇരിക്കുകയാണ്. ഡയാലിസിസ് നടത്തിവരികയാണ്. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് യുഎഇയോട് നന്ദി പറയുന്നു, ഗോഖലെ തന്റെ വിശദീകരണത്തിൽ അറിയിച്ചു.

നേരത്തെ ഈ മാസമാദ്യം, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു. ഷഹീൻബാഗിലെ വനിതാ പ്രതിഷേധക്കാർക്ക് ദിവസവും 500 മുതൽ 700 വരെ കൂലി കിട്ടുന്നുണ്ടെന്നായിരുന്നു മാളവ്യ ആരോപിച്ചത്. എന്നാൽ, ഇത് തീർത്തും വാസ്തവ വിരുദ്ധമാണെന്ന് ഷഹീൻബാഗ് പ്രതിഷേധക്കാരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മറുപടി പറയുകയും ചെയ്തു.

അതിനിടെ, ഗോഖലെയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫേസ്‌ബുക്കിൽ പ്രചരിച്ച ചിത്രം വേറൊരു ആളുടേതാണെന്ന് വ്യക്തമായി. ജെബൽ അലിയിലെ ഗൾഫ് സ്റ്റീൽ സ്ട്രാൻഡ്‌സിൽ നാലുവർഷം മുമ്പ് ജോലി ചെയ്തിരുന്ന മറ്റൊരു ജയന്ത് ഗോഖലെയുടെ ചിത്രമാണ് തെറ്റായി പ്രചരിച്ചത്. ഒരേപേരുകാരും, ദുബായിലും ആയതുകൊണ്ട് തന്നെ ഇയാൾക്ക് മെസഞ്ചറിലും ലിങ്ക്ഡ് ഇന്നിലും നിരവധി ഭീഷണി സന്ദേശങ്ങളാണ് എത്തുന്നത്. ഫേസ്‌ബുക്കിൽ വിശദീകരണം നൽകിയിട്ടും പലരും ഈ പാവം ഗോഖലെയെ പൊറുതിമുട്ടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP