Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജികെപിഎയിലെ കൂട്ടുകാർ 'നൊസ്റ്റാൾജിയ-2020' വർണ്ണാഭമായ് സംഘടിപ്പിച്ചു

ജികെപിഎയിലെ കൂട്ടുകാർ 'നൊസ്റ്റാൾജിയ-2020' വർണ്ണാഭമായ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുട്ടിക്കാലത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന ആശയവുമായ് കുവൈത്തിലെ ജികെപിഎ-യിലൂടെ പരിചിതരായ നൂറ്റിഎൺപതോളം പ്രവാസികൾ, സംഘടനാഭാരവാഹികൾ, മുൻ ഭാരവാഹികൾ, സാമൂഹികപ്രവർത്തകൾ എന്നിവർ ഒത്തുകൂടിയ വ്യത്യസ്ഥമായ പരിപാടി, 'വള്ളിനിക്കർ നൊസ്റ്റാൾജിയ'2020' ജനുവരി 25നു അബ്ബാസ്സിയ ഹൈഡൻ ഹാളിൽ സംഘടിപ്പിച്ചു. മലയാളികളുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന വിധം, ലുഡോ, പാമ്പും കോണിയും, ഫൂഡ്ബോൾ ഷൂട്ട്ഔട്ട്, ഫ്രൂട്‌സ് ട്രേ ഡെകറേഷൻ, ഗോട്ടികളി, കാരംസ്, പെണ്ണിനു പൊട്ടുതൊടൽ, അമ്പെയ്ത്ത്, ഇൻഡോർ ഫൂട്‌ബോൾ, കുട്ടികാറോട്ട മത്സരം തുടങ്ങിയ വിവിധതരം പഴയകാല കുട്ടിക്കളികൾ പങ്കെടുത്തവർക്ക് വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചു. ഒരിക്കൽ കൂടെ പ്രായവും പ്രാരാബ്ധങ്ങളും മറന്ന് കുട്ടിത്തം തിരികെ കിട്ടുവാനുള്ള ആവേശം എല്ലാവരിലും പ്രകടമായിരുന്നു.

മാനസിക സങ്കർഷങ്ങളും പരാതീനതകളും മനസിൽ നിറഞ്ഞ് നിൽക്കുന്ന പ്രവാസികൾക്ക് മാനസികമായ ഉല്ലാസം നൽകുകയും എല്ലാവർക്കും അകമഴിഞ്ഞ് പങ്കെടുക്കാൻ സാധിക്കുകയും ചെയുന്ന ഇത്തരം പരിപാടികൾ മറ്റ് സംഘടനകൾക്കും മാതൃകാപരമായ് അനുകരിക്കാവുന്നതാണെന്ന് അതിഥിയായ് പങ്കെടുത്ത സോഷ്യൽ അക്റ്റിവിസ്റ്റ് വിനോദ് പെരേര അഭിപ്രായ്‌പ്പെട്ടു. ഓർമ്മകളിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമാക്കിയ ഒരു വ്യത്യസ്തമായ പരിപാടി 25 വർഷത്തെ പ്രവാസി ജീവിതത്തിൽ ആദ്യമാണെന്ന് റൈഹാൻ ചാരിറ്റി അസോസിയേഷൻ ചെയർമാൻ സലീം എംഎ അറിയിച്ചു. സ്‌കൂൾ ജീവിതം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ അനുസമരണാര്ഥം ഇന്ത്യയുടെ ഭൂപടം വരക്കുന്ന മത്സരം സംഘടിപ്പിച്ചിരുന്നു. ജികെപിഎ ഭാരവാഹികൾക്കൊപ്പം മീരാജി (അഡ്‌മിൻ ഹബ്ബ്), ജിനു (അഡ്‌മിൻ ഹബ്ബ്) , വീണ (ഒരേ തൂവൽ പക്ഷികൾ), അക്‌ബർ കുളത്തുപുഴ (നിറക്കൂട്ട്), നിയാസ് (മുഹബ്ബത്ത്) , ഫഹദ് (മുഹബ്ബത്ത്) , ബിജു ഭവൻസ് (സൗഹാർദ്ദ്രം), ജ്യോതി (സൗഹാർദ്ദ്രം) , ബോയിങ്ടൺ (ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ) , ആരിഫ് (ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ) , ജേകബ് (ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ) , അൻവർ സാദത്ത് (മുജ്തബ), സന്ദീപ് (കരിമ്പൊളികൂട്ടം) എന്നിവർ സന്നിഹിതരായിരുന്നു.

വൈകീട്ട് 4 മണിക്ക് ആരംഭിച്ച 'വള്ളിനിക്കർ നൊസ്റ്റാൾജിയ 2020' പങ്കെടുത്തവർക്ക് മുബാറക്ക് കാമ്പ്രത്ത് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്റർ തോമസ് മല്ലപ്പള്ളി, ശ്രീകുമാർ, അഷറഫ് ചൂരൂട്ട്, ബിനു യോഹന്നാൻ, ലെനിഷ് കെവി, മൻസൂർ കിനാലൂർ, വനജരാജൻ, അംബിക മുകുന്ദൻ, ജലീൽ കോട്ടയം , പ്രമോദ് കുറുപ്പ് , യാസിർ വടക്കൻ, മുജീബ് കെ. റ്റി . ഗിരീഷ് ലക്ഷ്മി തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. ശ്രീകുമാർ, ഷിയാസ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നാടൻപാട്ടും അരങ്ങേറി. റഷീദ് പുതുക്കുളങ്ങര പങ്കെടുത്തവർക്കും സംഘാടകർക്കും നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP