Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡബ്ലിൻ സീറോ മലബാർ സഭബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ ബിബിലിയ 2020; ടീം സോർഡ്‌സ് കിരീടം നിലനിർത്തി

ഡബ്ലിൻ സീറോ മലബാർ സഭബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ ബിബിലിയ 2020; ടീം സോർഡ്‌സ് കിരീടം നിലനിർത്തി

സ്വന്തം ലേഖകൻ

റിയാൽട്ടൊ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ `BIBLIA 2020' ൽ സോർഡ്‌സ് ടീം വിജയികളായി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ സോർഡ്‌സ് കുർബാന സെന്റർ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി.

ഫിബ്സ്ബറോ സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും 350 യൂറോ കാഷ് അവാർഡും നേടിയെടുത്തു.മൂന്നാം സ്ഥാനക്കാർക്കുള്ള സെന്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫി ബ്രേ കുർബാന സെന്ററിന്. ട്രോഫിക്കു പുറമെ 50 യൂറോയുടെ കാഷ് അവാർഡും ബ്രേ ടീമിനു ലഭിക്കും.

ഉച്ചകഴിഞ്ഞ് 1 മണിക്ക് വി. കുർബാനയോടെ ആരംഭിച്ച പരിപാടികൾ ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കാറ്റിക്കിസം ഡയറക്ടർ റവ. ഫാ. റോയ് വട്ടക്കാട്ട് പ്രരംഭനിർദ്ദേശങ്ങൾ നൽകി ടീമുകളെ സ്വാഗതം ചെയ്തു. ക്വിസ് മാസ്റ്റർ ഫാ. രാജേഷ് മേച്ചിറാകത്ത് മൽസരം നിയന്ത്രിച്ചു. ഓഡിയോ, വിഷൽ, ആക്ടിവിറ്റി റൗണ്ടുകൾ ഉൾപ്പെടെ ഒൻപത് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.
സെക്രട്ടറി സീജോ കാച്ചപ്പള്ളി നന്ദി പറഞ്ഞു.

ഡബ്ലിൻ സോണൽ കമ്മറ്റിയും, ഹെഡ്‌മാസ്റ്റർ കോർഡിനേറ്റർ ജോസ് ചാക്കോയുടെ നേതൃത്വത്തിൽ കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റും പരിപാടികൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം പതിനൊന്ന് കുർബാന സെന്ററുകളിൽനിന്നായി 700 ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാത്ഥികൾ മുതൽ മുതിർന്നവർ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നടത്തിയ പ്രാഥമിക മത്സരത്തോടെയായിരുന്നു ആരംഭം. അഞ്ച് വിഭാഗങ്ങളിൽനിന്ന് കുർബാന സെന്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർ ഒരുടീമായാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്തത്.

ഡബ്ലിൻ സോണൽ തലത്തിൽ വിജയികൾ ആയവർ.

SUB JUNIORS : First - Jacob Joseph (Tallaght) Second - Andrew John (Blanchardstown), Third - Samuel Suresh (Tallaght) JUNIORS : First - Jerin Joseph Varghese (Bray), Isabel Percy ((Blanchardstown), Second - Jamie Shaijo (Blanchardstown), Liby Toban (Tallaght), Third - Mineva Maju (Phibsborough).

SENIORS : First - Arlene Santhosh (Blackrock), Second - Albin Nileesh (Blackrock), Third - Sleevan Joggy (Phibsborough).

SUPER SENIORS : First - Susanna Thomas (Blanchardstown), Second - Arpitha Benny ((Blanchardstown), Third - Ashly Byju (Swords)

GENERAL - First - Sindhu Jose (Bray), Mrudula Maju (Phibsborough), Second - Vigi Thomas (Blackrock), Smitha Shinto (Swords), Third - Sherine Niju (Swords), Mini Varghese (Bray)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP