Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോബെയ്ക്ക് പേരു ലഭിച്ചത് ജാപ്പനീസ് ബീഫ് വിഭവത്തിൽ നിന്നു; പതിനെട്ട് തവണ ഓൾസ്റ്റാർ ചാമ്പ്യൻ; അഞ്ച് വട്ടം എൻബിഎ നേടി; രണ്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്; രണ്ട് തവണ ഓസ്‌കർ നേടി; മകളോടൊപ്പം ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ട അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം; കോബെ ബ്രയാന്റിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ

കോബെയ്ക്ക് പേരു ലഭിച്ചത് ജാപ്പനീസ് ബീഫ് വിഭവത്തിൽ നിന്നു; പതിനെട്ട് തവണ ഓൾസ്റ്റാർ ചാമ്പ്യൻ; അഞ്ച് വട്ടം എൻബിഎ നേടി; രണ്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്; രണ്ട് തവണ ഓസ്‌കർ നേടി; മകളോടൊപ്പം ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ട അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം; കോബെ ബ്രയാന്റിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഞായറാഴ്ച രാവിലെ കാലിഫോർണിയയിലെ കലാബാസാസിൽ വച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ തകർന്ന് വീണ് പ്രശസ്ത അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബെ ബ്രയാന്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല. 41 വർഷത്തെ ജീവിതത്തിനിടയിൽ സ്വപ്നസമാനമായ അപൂർവ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ സാധിച്ച യുഗപുരുഷനാണ് ബ്രയാന്റ് പതിനെട്ട് തവണ ഓൾസ്റ്റാർ പുരസ്‌കാരം നേടിയ ഇദ്ദേഹം അഞ്ച് വട്ടം എൻബിഎ നേടിയിരുന്നു. കൂടാതെ രണ്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ബ്രയാന്റ് രണ്ട് തവണ ഓസ്‌കർ നേടിയിട്ടുമുണ്ട്.

ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബ്രൈയന്റിനൊപ്പമുണ്ടായിരുന്ന മകൾ ഗിയാനയും മറ്റ് മൂന്ന് പേരും കൂടി കൊല്ലപ്പെട്ടിരുന്നു. ആധുനിക അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും സക്രിയവും ആഘോഷപൂർണവുമായി ജീവിച്ചിരുന്ന ഒരു സെലിബ്രിററിയുടെ ജീവിതത്തിനാണ് ഞായറാഴ്ച അപ്രതീക്ഷിതമായി തിരശ്ശീല വീണിരിക്കുന്നത്. അധികമാർക്കുമില്ലാത്ത തരത്തിലുള്ള ആത്മവിശ്വാസമായിരുന്നു ബ്രൈയന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. തന്റെ 17ാം വയസിൽ ഫിലാദൽഫിയ ഹൈസ്‌കൂളിൽ നിന്നും എൻബിഎ ഡ്രാഫ്റ്റിലേക്ക് നേരിട്ട് ചാടിയതും ഈ ആത്മവിശ്വാസത്തിലായിരുന്നു.

ടീമിലുള്ള പ്രഗത്ഭരുടെ കഴിവുകളെക്കുറിച്ചോർത്ത് സ്വയം ചെറുതാവാൻ അനുവദിക്കാതെ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തിയാൽ മാത്രമേ ആർക്കും മുന്നേറാനും മഹത്തായ കാര്യങ്ങൾ ചെയ്യാനുമാവുമെന്ന് ബ്രയാന്റ് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എപ്പോഴും ഏവരെയും ഉപദേശിക്കാറുണ്ടായിരുന്നു. ആത്മാർത്ഥമായ പ്രയത്നത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം എപ്പോഴും ഓർമിപ്പിക്കാറുള്ള കാര്യമാണ്.സംഭവബഹുലവും വിജയേതിഹാസങ്ങൾ ഏറെ എഴുതിയിട്ടുള്ളതുമായ തന്റെ കായിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തിട്ടും കായികരംഗത്ത് നിറഞ്ഞ് നിൽക്കാൻ ബ്രയാന്റിന് സാധിച്ചിരുന്നു.

കളിയിൽ നിന്നും പിരിഞ്ഞതിന് ശേഷം തന്റേതായ ഒരു സ്പോർട്സ് ബ്രാൻഡ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോബെക്. ഐഎൻസി എന്നാണത് അറിയപ്പെടുന്നത്. 2018ൽ 200 മില്യൺ ഡോളറിന്റെ മൂല്യമുള്ള ബിസിനസായി ഇത് മാറിയിരുന്നു. ആ വർഷം തന്നെ അദ്ദേഹം ഒരു ആനിമേറ്റഡ് ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തിരുന്നു. ഡിയർ ബാസ്‌കറ്റ് ബോൾ എന്നാണിതിന്റെ പേര്. ഇതിന് ഓസ്‌കർ അവാർഡും സ്പോർട്സ് എമ്മിയും ലഭിച്ചിരുന്നു. വിവിധ മേഖകളിൽ കഴിവുള്ളതിനാൽ ബ്രയാന്റ് കായിക മേഖലയിൽ മാത്രമായിരുന്നില്ല അറിയപ്പെട്ടിരുന്നത്. വിവിധ സമൂഹങ്ങളുമായി പല തലങ്ങളിൽ ഇടപഴകിയിരുന്ന അദ്ദേഹം ഏതിനോടും പോസിറ്റീവായ ഒരു സമീപനം പുലർത്തിയിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തിടപഴകിയിരുന്നവരെല്ലാം വേദനയോടെ സ്മരിക്കുന്നത്.

ബാസ്‌കറ്റ് ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായാണ് കോബ് ബ്രയന്റിനെ ലോകം വിലയിരുത്തുന്നത്. ബ്രയാന്റും സംഘവും സഞ്ചരിച്ചിരുന്ന സികോർസ്‌കൈ എസ്-76 എന്ന കോപ്ടർ കലാബസ് ഹിൽസിൽ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.മൂടൽ മഞ്ഞ് കാരണം നാവിഗേഷൻ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. അമേരിക്കയിലെ പ്രൊഫഷണൽ ബാസ്‌ക്കറ്റബോൾ ലീഗായ എൻ.ബി.എയിലെ ടീം ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സിലാണ് കോബെ 20 വർഷവും കളിച്ചത്.

ആരാധകർ ബ്ലാക്ക് മാമ്പ എന്ന് വിളിക്കുന്ന കോബെയുടെ പേരിന് പിന്നിലും രസകരമായ കഥയുണ്ട്. ജപ്പാലിനെ പ്രത്യേക ഇനം ബീഫിന്റെപേരാണ് മാതാപിതാക്കളായ അച്ഛൻ ജോയും അമ്മ പമേലയും നൽകിയത്. ഒരിക്കൽ ജോയും പമേലയും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുള്ള ഭക്ഷണ മെനുവിൽ ഒരു പ്രത്യേകതരം ബീഫ് ഉണ്ടായിരുന്നു, കോബെ ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയിൽ നിന്നുള്ള വാഗ്യു എന്ന ഇനത്തിൽപെട്ട കന്നുകാലിയുടെ മാംസമാണ് കോബെ ബീഫ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ബീഫിന്റെ രുചി ഇഷ്ടപ്പെട്ട ജോയും പമേലയും ജനിക്കാനിരിക്കുന്ന മകന് ആ പേര് തന്നെ തിരഞ്ഞെടുത്തു. അങ്ങനെ കോബെ ബ്രയാന്റിന്റെ പേരു വന്നു.

അച്ഛൻ ജോ തന്നെയാണ് ബാസ്‌ക്കറ്റ്ബോളിൽ കോബെയുടെ വഴികാട്ടിയും പ്രൊഫഷണൽ ബാസ്‌ക്കറ്റ്ബോൾ കളിക്കാനായി ജോ ഇറ്റയിലേക്ക് പോയപ്പോൾ കുടുംബത്തേയും കൂടെക്കൂട്ടി. പെൻസിൽവേനിയയിലെ ലോവർ മെരിയൻ ഹൈസ്‌കൂളിന് വേണ്ടി ബാസ്‌ക്കറ്റ്ബോൾ കളിച്ചാണ് കോബെ കോർട്ടിൽ അരങ്ങേറിയത്. പതിമൂന്നാം വയസ്സിൽ ഇറ്റലിയിൽ നിന്ന് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. 1996-ൽ നടന്ന ഡ്രാഫ്റ്റിൽ ഷാർലെറ്റ് ഹോർണെസ്റ്റാണ് കോബെയെ ടീമിലെടുത്തത്. എൻ.ബി.എയിൽ കോബിയുടെ അരങ്ങേറ്റം തന്നെ ചരിത്രമായിരുന്നു.

 

എൻ.ബി.എയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം. പിന്നീട് ലോസ് ഏഞ്ചൽസ് ലേക്കേഴ്സ് കോബെയെ റാഞ്ചി. വെറ്ററൻ സെന്റർ താരമായിരുന്ന വ്ളാഡെ ദിവാകിന് പകരമായിട്ടായിരുന്നു ഈ കൈമാറ്റം. പിന്നീട് കോബിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാസ്‌ക്കറ്റ് ബോളിലെ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കാനുള്ള കോബിയുടെ യാത്രയാണ് പിന്നീട് ലോകം കണ്ടത്. 37-ാം വയസ്സുവരെ ഈ ജൈത്രയാത തുടർന്നു. അതിനിടയിൽ ലോകചാമ്പ്യനായി, തുടർച്ചയായി രണ്ടു തവണ ഒളിമ്പിക്സിൽ സ്വർണം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP