Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമുക്കു വേണ്ടാത്ത സംസ്‌കൃതം സായിപ്പന്മാർക്കു വേണം; ജർമനിയിലെ 14 യൂണിവേഴ്‌സിറ്റികളിൽ സംസ്‌കൃത പഠനം; വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനാവാതെ അധികൃതർ

നമുക്കു വേണ്ടാത്ത സംസ്‌കൃതം സായിപ്പന്മാർക്കു വേണം; ജർമനിയിലെ 14 യൂണിവേഴ്‌സിറ്റികളിൽ സംസ്‌കൃത പഠനം; വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനാവാതെ അധികൃതർ

സ്വന്തം നാടായ ഇന്ത്യയിൽ പോലും സംസ്‌കൃതത്തിന്റെ കഥ എല്ലാവർക്കുമറിയാൻ. പല ഭാഷാ പഠന കേന്ദ്രങ്ങളുമുണ്ടെങ്കിലും പേരിനു പോലും സംസ്‌കൃതം സംസാരിക്കുന്നവരെ മഷിയിട്ടു നോക്കിയാൽ പോലും കണ്ടെത്താനായെന്നു വരില്ല. ഇവിടെ സംസ്‌കൃതത്തിന്റെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും യൂറോപ്പിലെ ജർമ്മനിയിൽ ഇപ്പോൾ സംസ്‌കൃത പഠനം ഒരു ജ്വരമായി മാറിയിരിക്കുകയാണ്. സംസ്‌കൃതത്തിന്റെയും ഈ ഭാഷയുടെ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും രക്ഷാധികാരികളായി ജർമ്മൻകാർ മാറിയാലും അത്ഭുതപ്പെടാനില്ല. അത്രത്തോളം സ്വീകാര്യതയും സൗകര്യങ്ങളുമാണ് സംസ്‌കൃത, ഇന്ത്യാ പഠനങ്ങൾക്ക് ജർമ്മനിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

സംസ്‌കൃതം പഠിക്കാനായി വിദ്യാർത്ഥികൾ തിക്കും തിരക്കും കൂട്ടുന്ന ജർമ്മനിയിൽ 14 സർവകലാശാലകളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. ലോകത്തൊട്ടാകെ നിന്നുള്ള അപേക്ഷകരുടെ ആധിക്യം കൊണ്ട് ജർമ്മൻ സർവകലാശാലകൾ ഇപ്പോൾ വിദേശ രാജ്യങ്ങളിൽ സമ്മർ സ്‌കൂളുകളും തുറന്നു തുടങ്ങിയിരിക്കുന്നു. പ്രശസ്ത ജർമ്മൻ സർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് ഹെയ്ഡ്ൽബർഗിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലും സംസ്‌കൃതം പഠിപ്പിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ തള്ളിച്ച കൊണ്ട് സ്വിറ്റ്‌സർലാൻഡ്, ഇറ്റലി, എന്തിനേറെ പറുന്നു ഇന്ത്യയിലും സംസ്‌കൃതം പഠിപ്പിക്കാനായി ഇവർക്ക് സമ്മർ സ്‌കൂൾ തുറക്കേണ്ടി വന്നിരുന്നു.

15 വർഷം മുമ്പ് ഇതാരംഭിക്കുമ്പോൾ ഏതാനു വർഷങ്ങൾക്കകം പൂട്ടിപ്പോകേണ്ടി വരുമെന്ന അവസ്ഥയായിരുന്നു. എന്നാൽ പഠിതാക്കൾ വർധിച്ചതോടെ സൗകര്യങ്ങൾ വർധിപ്പിക്കുകയും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വരെ കോഴ്‌സുകൾ തുടങ്ങേണ്ട സ്ഥിതിയുമാണുണ്ടായത്,' സർവകാലാശാലയിലെ ക്ലാസിക്കൽ ഇന്തോളജി പഠന വകുപ്പ്് മേധാവി ഡോക്ടർ അക്‌സെൽ മിക്കായേൽസ് പറയുന്നു. ഭാഷപരമായും ചരിത്രപരമായും ഇന്ത്യയോട് ഏറെ അടുപ്പമുള്ള ബ്രിട്ടനിൽ പോലും വെറും നാലു സർവകലാശാലകളിലാണ് സംസ്‌കൃതം പഠിപ്പിക്കുന്നത്. അതേസമയം ജർമ്മനിയിലെ 14 മുൻനിര സർവകലാശാലകൾ സംസ്‌കൃതവും ക്ലാസിക്കൽ, മോഡേൺ ഇന്തോളജിയും പഠിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടക്കുന്ന സമ്മർ സ്‌കൂളുകൾ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് പ്രവർത്തിക്കുക.

ഈ കോഴ്‌സിൽ ഇതുവരെ 34 രാജ്യങ്ങളിൽ നിന്നുള്ള 254 വിദ്യാർത്ഥികൾ പങ്കെടുത്തു. ഓരോ വർഷവും നിരവധി അപേക്ഷകളാണ് തങ്ങൾക്കു തള്ളേണ്ടി വരാറുള്ളത്,' ഡോക്ടർ മിക്കായേൽസ് പറയുന്നു. ജർമ്മൻ വിദ്യാർത്ഥികൾക്കു പുറമെ യുഎസ്, ഇറ്റലി, യുകെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സംസ്‌കൃതത്തിൽ താൽപര്യമേറെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌കൃതത്തെ ഏതെങ്കിലും മതവുമായോ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നത് മണ്ടത്തരമാണെന്നും അത് ഭാഷയുടെ സമ്പന്ന പാരമ്പര്യത്തെ ഹനിക്കുന്നതാണെന്നും അ്‌ദ്ദേഹം പറഞ്ഞു. ബുദ്ധിസത്തിന്റെ സുപ്രധാന ചിന്താധാരകൾ പോലും സംസ്‌കൃതത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പൗരസ്ത്യ തത്വശാസ്ത്രം, ചരിത്രം, ഭാഷകൾ, ശാസ്ത്രം, സംസ്‌കാരം തുടങ്ങിയവയുടെ ഉൽപ്പത്തി ചരിത്രം പഠിക്കണമെങ്കിൽ ഇവ ഏറെയും എഴുതപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കാൻ സംസ്‌കൃതം പഠിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഹെയ്ഡൽബർഗ് യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃതം പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയായ ഫ്രാൻസെസ്‌ക ലുനാരിയും ഇതിനോട് യോജിക്കുന്നു. 'സൈക്കോ അനാലിസിസ് ആണ് എന്റെ ഇഷ്ടവിഷയം. വിവിധ ടെകസ്റ്റുകളിലൂടെ മനുഷ്യന്റെ ചിന്തകൾ എങ്ങനെയാണ് രൂപപ്പെട്ടുവെന്നാണ് ഞാൻ പഠിക്കുന്നത്. പൗരസ്ത്യ മനഃശാസ്ത്ര രംഗത്ത് അതികായനായ ഗിരീന്ദ്ര ശേഖർ ബോസിന്റെ രചനകൾ മനസ്സിലാക്കാൻ ബംഗ്ല ഭാഷയും ഞാൻ പഠിക്കും. ഇന്ത്യയിൽ പോലും ഇദ്ദേഹത്തിന്റെ രചനകളെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. സംസ്‌കൃതം പഠിക്കുക എന്നത് ആദ്യ പടിയാണ്,' അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP