Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയാണ് ശരിക്കുള്ള കളി! ബാർക്ക് റേറ്റിങ്ങിൽ കൂപ്പ് കുത്തിയ ഷോയെ കരയ്ക്ക് കയറ്റാൻ കച്ചിത്തുരുമ്പായത് യുക്തിവാദിയായ മൊഞ്ചത്തി; ജസ്ല മാടശ്ശേരി ബിഗ്‌ബോസ് ഹൗസിലേക്ക് എത്തിയതോടെ പ്രേക്ഷകരും ഉഷാർ; രജിത് കുമാറിനോട് കൊമ്പുകോർക്കാൻ മതംവിട്ട സുന്ദരിക്കാകുമോ എന്ന് പ്രേക്ഷകർ; എലിമിനേഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയത് തീപ്പൊരി പെൺതരികൾ തന്നെ; ജസ്ലയും ദയ അശ്വതിയും സോഷ്യൽ മീഡിയയിലെ കൊമ്പുകോർക്കൽ ടീംസും; പുതിയ വരവുകൾ ആവേശവും ആശങ്കയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് സീസൺ രണ്ട് പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. ആദൃഘട്ടത്തിൽ റേറ്റിങ്ങിൽ പിന്നോട്ടായതോടെ പുതിയ പോരാളികളെ കളത്തിലിറക്കി ചാനൽ റേറ്റിങ് കൂട്ടാനൊരുങ്ങുകയാണ് ഏഷ്യാനെറ്റ്. ജനുവരി 5ന് തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ടതിന് പിന്നാലെ ഷോയിൽ നിന്ന് മൂന്ന് പേരാണ് പുറത്തയത്.

ആദ്യം പുറത്തായത് ബിഗ്‌ബോസ് ഹൗസിന്റെ ക്യാപ്റ്റൻസി വഹിച്ച രാജനി ചാണ്ടി ആയിരുന്നെങ്കിൽ പിന്നീട് സുരേഷ് കുമാറും, ബിഗ്‌ബോസിലെ ശ്രദ്ധേയനായ പരീക്കുട്ടിയും ഇന്നലത്തെ എപ്പിസോഡിലൂടെ പുറത്തായി. മുൻ വർഷത്തെ ഷോയെ അപേക്ഷിച്ച് മത്സലരാർത്ഥികളുടെ ദൗർബല്യം തന്നെയാണ് ഷോയെ പ്രേക്ഷകരിൽ നിന് അകറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ഇപ്പോൾ ഷോ മുന്നോട്ട് പോകുന്നത് തന്നെ രജിത് കുമാറിലും ഫുക്രിവുവിലൂടെയുമാണ്.

കഴിഞ്ഞ ദിവസം ഒരു ഗെയിമിനിടയിൽ ഫുക്രു രജിത് കുമാറിനെ പിടിച്ചു തള്ളുന്ന വീഡിയോ വീഡിയോ ഏറെ വിവാദമായിരുന്നു. രജിത് കുമാർ ആർമിയും മുൻ ബിഗ്‌ബോസ് വിജയിയായ സാബുമോനെ പിന്തുണയ്ക്കുന്നത്. സാബുമോൻ ആർമിയും ഇത്തരം നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് വന്നത്. വീണയുമായി കൂടി ചേർന്നാണ് ഫുക്രു ഗെയിമിനടിയിൽ രജിത് കുമാറിനെ ആക്രമിച്ചത്. ഇത് വിമർശനത്തിന് കാരണമായതിന്റെ പിന്നാലെയാണ് കഴിഞ്ഞ ദിവസം എലിമിനേഷൻ എത്തിയത്.

അപ്രതീക്ഷിതമായി രണ്ടുപേർ പുറത്താകുമെന്ന് അവതാരകനായ മോഹൻലാൽ പറഞ്ഞതിന് പിന്നാലെയാണ് സുരേഷ് കുമാർ, പരീക്കുട്ടി എന്നിവർ പുറത്തേക്ക് രപോകുമെന്ന് മോഹൻലാൽ പറഞ്ഞത് ഇതോടെ ഇവർ ഷോയ്ക്ക് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീടാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ട് പേർ വരുമെന്ന് മോഹൻലാൽ പറഞ്ഞത്. ഇതോടെ എത്തിയ രണ്ടുേപരാണ് ഇന്നലെ മുതൽ ബിഗ്‌ബോസ് ഷോയെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുക്കാൻ പോകുന്നത്.

യുക്തിവാദിയായ ജസ്ല മാടശ്ശേരി ബിഗ്‌ബോസ് ഹൗസിൽ

കെ.എസ്്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി ചുമതലയിൽ നിന്നിട്ട് പാർട്ടിയെ പരോക്ഷമായി വിമർശിച്ച് കേരളം ആദ്യം ശ്രദ്ധിച്ച മൊഞ്ചത്തിക്കുട്ടിയാണ് മലപ്പുറംകാരി ജസ്ല മാടശ്ശേരി, സ്വതന്ത്ര ചിന്തക, ആക്റ്റിവിസ്റ്റ് എന്നീ നിലകളിൽ ജസ്ല മലയാളികൾക്ക് സുപരിചിതയാണ്.

മത വിമർശനത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്ന് പോലും വിലക്കുകൾ വന്നിട്ടാണ് ഇവരെ ആദ്യം മലാളികൾ ശ്രദ്ധി്കുന്നത്. പരസ്യ മതവിമർശനം പറഞ്ഞതോടെ വീട്ടുകാരിൽ നിന്നും അപ്രീതി വാങ്ങി കൂട്ടി. യുക്തിവാദി ഇടങ്ങളിൽ സ്വതന്ത്ര ചിന്തകയായി എത്തി മതം വിട്ട പെണ്ണ് എന്ന ഫോറത്തിൽ പ്രസംഗിച്ച് മലയാളികൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അസഹിഷ്ണുതക്കെതിരെ ഫ്‌ളാഷ്‌മോബ് നടത്തി ശ്രദ്ധേയയായ ജസ്ല മാടശേരി എം.ബി.എ ബിരുദധാരിയും സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ഉന്നതതലത്തിൽ ജോലി ചെയ്യുന്നവരുമാണ്.

ജസ്ല കൂടി മത്സരത്തിന് എത്തുന്നതോടുകൂടി ബിഗ് ബോസിന്റെ ടാഗ് ലൈൻ അക്ഷരാർത്ഥത്തിൽ ശരിയാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ജസ്ല ഷോയിലേക്ക് എത്തിയത്. ഷോയിലേക്ക് ജസ്ല എത്തുന്നു എന്ന് കേട്ടപ്പോഴേ സോഷ്യൽ മീഡിയയിൽ ജസ്ല ആർമിക്കും തുടക്കം കുറിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ജസ്ലയുടേത്

. ജെസ്ലയ്‌ക്കൊപ്പം ബിഗ്‌ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയത് ജസ്ലയുടെ വൈറൽ വീഡിയോകളെ നിശിതമായി വിമർശിക്കുകയും ഏറെ കൈയടികൾ വാങ്ങുകയും ചെയ്ത ദയ അശ്വതിയാണ്. ഇവർ രണ്ടും ബിഗ്‌ബോസ് വീട്ടിലേക്കെത്തിയതോടെ കളി ഇനി വേറെ ലെവലിലേക്ക് മാറുകയാണെന്ന് വേണം മനസിലാക്കാൻ.

കൊമ്പുകോർക്കുമോ ബിഗ്‌ബോസ് ഹൗസ്! അശ്വതിയും ജസ്ലയും നേർക്കുനേർ

ആരും പ്രതീക്ഷിക്കാത്ത എൻട്രിയിലൂടെയാണ് ദയ അശ്വതി ബിഗ്‌ബോസ് ഹൗസിലേക്ക് കടന്നെത്തുന്നത്. പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ദയ അശ്വതി അമ്മയോ അച്ഛനോ, ഭർത്താവോ കൂടപ്പിറപ്പുകളോ ഇപ്പോൾ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളത്. ബിഗ് ബോസിലൂടെ കുറെ കാര്യങ്ങൾ പറയണമെന്ന് ആഗ്രഹമുണ്ടെന്നും ദയ മോഹൻലാലിനോട് പറഞ്ഞു.
ബിഗ് ബോസിൽ എത്തിയ പാടെ രജിത് കുമാറിനെ കയ്യിലെടുക്കാൻ ശ്രമം. സിനിമകളിൽ സപ്പോർട്ടിങ് ക്യാരക്ടർ ആയി ജോലി ചെയ്യുകയായിരുന്നു അതിനിടയിലാണ് താൻ ബ്യൂട്ടീഷൻ കോഴ്‌സ് പഠിച്ച ശേഷം ബെഹ്റനിലേക്ക് പോകുന്നതെന്നും അശ്വതി മത്സരാർത്ഥികളോട് പറഞ്ഞത്.

ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് ദയക്കും ജസ്ലയ്ക്കും ഒരു പ്രത്യേകതയുണ്ട്. അവർ ഷോയിൽ എത്തുന്നതിനും മുമ്പേ തമ്മിൽ അറിയുന്നവരാണ്. അറിയാം എന്നുമാത്രമല്ല ഇരുവരും സോഷ്യൽ മീഡിയയിൽ കൊമ്പുകോർത്തിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ആശയപരമായ പൊരുത്തക്കേടും തമ്മിൽത്തല്ലും ബിഗ് ബോസ് വീട്ടിലും തുടരുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.ആദ്യ എപിസോഡിൽ തന്നെ വീട്ടിലെ പഴയ അംഗങ്ങളിൽ പലരും ഇവരിൽ ആരുടെ പക്ഷത്തു ചേരും എന്ന് ഏറെക്കുറേ വ്യക്തമാക്കിക്കഴിഞ്ഞു. മഞ്ജു പത്രോസിനും പ്രദീപിനും മാത്രമാണ് ദയ അശ്വതിയെ മനസ്സിലാക്കാൻ കഴിഞ്ഞത്. തനിക്കറിയാവുന്ന വിവരങ്ങൾ പാഷാണം ഷാജിക്കും സുജോയ്ക്കും രജിത്തിനും വിവരിച്ചു പ്രദീപ് വിവരിച്ച് കൊടുക്കുകയും ചെയ്തു. ദയയെപ്പറ്റി അത്ര നല്ല അഭിപ്രായമില്ല എന്ന സൂചനയാണ് പ്രദീപിന്റെ വാക്കുകളിൽ.

ബാർക്ക് റേറ്റിങ് രണ്ടാം വാരവും കൂപ്പ് കുത്തി; നീലക്കുയിലാണ് താരം!

രണ്ടാം സീസൺ അത്ര പോര എന്ന പരാതി വ്യാപകമായിരുന്നു. മത്സരാർത്ഥികൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നതായിരുന്നു ഈ ആക്ഷേപത്തിന് പിന്നിലെ കാരണം. രജിത് കുമാർ ഒഴികെയുള്ള മത്സരാർത്ഥികൾ കാര്യമായ കളി പുറത്തെടുക്കാതെ വന്നതോടെ ഷോയുടെ റേറ്റിങും കുത്തനെ താഴ്ന്നു.

ഇതിനിടയിലാണ് ബിഗ് ബോസ് വീടിന്റെ ചങ്കിടിപ്പ് കൂട്ടി വൈൽഡ് കാർഡ് എൻട്രിയിലൂടെ ജസ്ല മാടശ്ശേരിയുടെയും ദയ അശ്വതിയുടെയും വരവ്. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ഇപ്പോഴും ബാർക്ക് റേറ്റിങ് കുത്തനെ താഴേക്കാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ നീലക്കുയിലും വാനമ്പാടിയും തന്നെയാണ്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കീഴടക്കിയാണ് ബാർക്ക് റേറ്റിങ്ങിലൂടെ ഷോ മുന്നേറുന്നത്. രണ്ടാഴ്ച പിന്നിടുമ്പോഴും ബാർക്ക് റേറ്റിങ്ങിൽ കാര്യമായ പുരോഗതി കൊണ്ടുവരാൻ ഷോയ്ക്ക് സാധിച്ചിട്ടില്ല. ഭീമൻ തുക മുടക്കിയാണ് മോഹൻലാലിനെ അവതാരകനായും മറ്റ് മത്സരാർത്ഥികളേയും ഷോയിലേക്ക് എത്തിച്ചത്. എന്റെ മോൾ കമ്പനിയുടെ നേതൃത്വത്തിൽ ഭീമൻ തുക മുടക്കി ഷോ മുന്നോട്ട് കൊണ്ടുപോകുമ്പോൾ റേറ്റിങ്ങിൽ താഴോട്ട് പോയതോടെയാണ് ജസ്ല അടക്കം യുക്തിവാദികളെ കളത്തിലറക്കിയത്.

പുതിയ കടന്നുവരവുകൾ ചർച്ചകൾ!

ദയ ഫെമിനിസ്റ്റാണോ എന്നായിരുന്നു രജിത് കുമാറിന് അറിയേണ്ടിയിരുന്നത്.അല്ലെന്ന് പ്രദീപ് മറുപടിയും നൽകി. രജിത്തിനെ തനിക്ക് ഇഷ്ടമാണെന്ന് ദയ അശ്വതി വന്നുകേറിയപ്പോഴെ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. തനിക്ക് ദയയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടിലെ ഒറ്റയാനായ രജിത് കുമാർ.

മുൻപൊരു ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് ആദ്യദിനം തന്നെ മഞ്ജു പത്രോസ് ദയയെ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ആദ്യദിവസങ്ങൾ എങ്ങനെയാകുമെന്നതിന്റെ സൂചനയുമായി.അതേസമയം, വീട്ടിൽ കൂടതൽ പേർക്കും ജസ്ലയുടെ മുഖം പരിചിതമായിരുന്നു. വീട്ടിലെ മുതിർന്ന അംഗമായ രജിത് കുമാറിന് ഒരു എതിരാളിയാകും ജസ്ലയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ജസ്ല ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു മതവിശ്വാസിയായ തെസ്നിയുടെ സംശയം. താൻ യുക്തിവാദിയാണെന്ന് ജസ്ല പ്രഖ്യാപിക്കുകയും ചെയ്തു. ഈ ചർച്ച ഇനി വരും ദിവസങ്ങളിലും ആവർത്തിച്ചേക്കും.

വീട്ടിലെ യാഥാസ്ഥിതികരായ രജിത് കുമാർ, സുജോ, തെസ്നി, വീണ നായർ എന്നിവരുമായി യുക്തിവാദിയായ ജസ്ല കൊമ്പുകോർക്കാനാണ് സാധ്യതയേറെ. എലീനയുമായി മുൻപുണ്ടായ ഒരു സംഭാഷണത്തിൽ സുജോ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ജസ്ലയും നേരിടേണ്ടി വന്നേക്കാം. ഇത്തരം വിഷയങ്ങളിൽ വീട്ടിലെ പുരോഗമന ചിന്താഗതിക്കാർ ജസ്ലയ്ക്കൊപ്പം നിന്നേക്കാം. വീട്ടിലെ പുരോഗമന മുഖമായ രഘുവുമായി ജസ്ല ചങ്ങാത്തത്തിലാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം വീടിനു പുറത്ത് സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ വിമർശകരുള്ള ജസ്ല വരും എപ്പിസോഡുകൾ എങ്ങനെ മുൻപോട്ടു കൊണ്ടുപോകും എന്ന് കാത്തിരുന്നു കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP