Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ: സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ; ഏഴുപേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും; നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നതആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം; കേരളത്തിൽ ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ; നെടുമ്പാശ്ശേരിയിൽ പ്രത്യേക ഹെൽത്ത് ഡെസ്‌ക് തുറന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ

കൊറോണ: സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ; ഏഴുപേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും; നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നതആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം; കേരളത്തിൽ ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ; നെടുമ്പാശ്ശേരിയിൽ പ്രത്യേക ഹെൽത്ത് ഡെസ്‌ക് തുറന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകമെമ്പാടും കൊറോണ വൈറസ് ഭീതി തുടരുമ്പോൾ മുൻകരുതൽ നടപടികളുമായി കേരളവും. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ കഴിയുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഏഴുപേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ്. ചൈനയിൽ നിന്ന് ഇന്നലെ 109 പേർ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിൽ നിന്നും കഴിഞ്ഞദിവസം പേരാവൂരിൽ എത്തിയ ഒരു കുടുംബം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവർ അടക്കം കണ്ണൂരിൽ മാത്രം 12 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

മലപ്പുറം ജില്ലയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്. ഇവർക്കെല്ലാം ആരോഗ്യവകുപ്പ് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. 28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം. അതേസമയം കേരളത്തിൽ ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. എങ്കിലും ഇൻക്യുബേഷൻ പിരിയഡ് കഴിയുന്നതുവരെ ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വൈറസ് പടരുന്നത് തടയാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇമിഗ്രേഷൻ കൗണ്ടറിന് സമീപം പ്രത്യേക ഹെൽത്ത് ഡെസ്‌ക് തുറന്നു. തെർമൽ ക്യാമറകളും സജ്ജമാക്കി. ജീവനക്കാർക്കെല്ലാം ഗ്ലൗസുകളും മാസ്‌കുകളും നൽകുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. നിലവിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളജിലും ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ആരോഗ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്വാൻ, തായ്ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂർ, നേപ്പാൾ, ജപ്പാൻ, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്‌ളാൻസ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. 14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡായി കണക്കാക്കുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ട്. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാള...സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാനുള്ള സാധ്യതയും കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP