Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടാക്കടയിലെ സംഗീതിനെ ജെസിബിക്കൈ കൊണ്ട് ഇടിച്ചു കൊന്ന കേസിൽ മുഖ്യപ്രതി കീഴടങ്ങി; പിടിയിലായത് ജെസിബി ഉടമയായ സജു; കേസിലെ ഇതുവരെ അറസ്റ്റിലായ് നാല് പേർ; ടിപ്പർ ഉടമ ഉത്തമനും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന; ഒരു കുടുംബത്തെ അനാഥമാക്കിയ ക്രൂരന്മാർക്കെതിരെ കനത്ത ജനരോഷം

കാട്ടാക്കടയിലെ സംഗീതിനെ ജെസിബിക്കൈ കൊണ്ട് ഇടിച്ചു കൊന്ന കേസിൽ മുഖ്യപ്രതി കീഴടങ്ങി; പിടിയിലായത് ജെസിബി ഉടമയായ സജു; കേസിലെ ഇതുവരെ അറസ്റ്റിലായ് നാല് പേർ; ടിപ്പർ ഉടമ ഉത്തമനും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന; ഒരു കുടുംബത്തെ അനാഥമാക്കിയ ക്രൂരന്മാർക്കെതിരെ കനത്ത ജനരോഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വന്തം പുരയിടത്തിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. സംഗീത് വധക്കേസിൽ ഒളിവിലായിരുന്ന ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്. ജെസിബിയുടെ ഉടമയാണ് ഇയാൾ. ഇതോടെ കേസിൽ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാൽ കുമാർ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിൻ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ടിപ്പർ ഉടമ ഉത്തമനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല.

ചെമ്പൂര് സ്വദേശിയാണ് ഉണ്ണിയെന്ന് അറിയപ്പെടുന്ന ലാൽകുമാർ. ഒറ്റശേഖമംഗലം സ്വദേശിയാണ് അനീഷ്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന് സംഗീതിന്റെ കുടുംബവും നാട്ടുകാരും ആക്ഷേപം ഉന്നയിച്ചിരുന്നു.

അക്രമികൾ പ്രശനമുണ്ടാക്കിയപ്പോൾ തന്നെ സഹായം തേടി പൊലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിച്ചിരുന്നു. പ്രതികളെല്ലാം രക്ഷപ്പെട്ടശേഷമാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാരും ആരോപണം ഉന്നയിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസ് നടപടി ഊർജ്ജിതമാക്കിയത്. സ്വന്തം പറമ്പിൽ നിന്നും അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP