Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യേശുക്രിസ്തു ഒരു അഭയാർത്ഥിയായതിനാലാണ് അപരത്വം കൽപ്പിക്കുന്നവരുടെ കൂടെ നിൽക്കുന്നത്; ശക്തമായി നിലപാട് എടുക്കേണ്ട സാഹചര്യത്തിൽ ലൗജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നവരെ മതേതര സമൂഹം കാണുന്നുണ്ട്; മുസ്ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തിൽ അവരോട് ഒപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നതു കൊണ്ടാണ്: മനുഷ്യശൃംഖലയിൽ പങ്കെടുത്തതിന് വിശദീകരണവുമായി ഗീവർഗീസ് മാർ കുറിലോസ്

യേശുക്രിസ്തു ഒരു അഭയാർത്ഥിയായതിനാലാണ് അപരത്വം കൽപ്പിക്കുന്നവരുടെ കൂടെ നിൽക്കുന്നത്; ശക്തമായി നിലപാട് എടുക്കേണ്ട സാഹചര്യത്തിൽ ലൗജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നവരെ മതേതര സമൂഹം കാണുന്നുണ്ട്; മുസ്ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തിൽ അവരോട് ഒപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നതു കൊണ്ടാണ്: മനുഷ്യശൃംഖലയിൽ പങ്കെടുത്തതിന് വിശദീകരണവുമായി ഗീവർഗീസ് മാർ കുറിലോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ എൽഡിഎഫിന്റെ നേതൃത്വത്തിൽ മനുഷ്യ ശൃംഖല സംഘടിപ്പിച്ചതിൽ രാഷ്ട്രീയത്തിന് അതീതമായ പങ്കാളിത്തമാണ് ഉണ്ടായത്. യുഡിഎഫുമായി ചേർന്നു നിൽക്കുന്നവർ വരെ പരിപാടിയിൽ പങ്കെടുത്തു. ക്രൈസ്തവ പുരോഹിതരും മനുഷ്യ ശൃംഖലയുടെ ഭാഗമായിരുന്നു. ഇക്കൂട്ടത്തിൽ പ്രമുഖനായിരുന്നു നിരണം ഭദ്രാസനാധിപൻ ഫാദർ ഗീവർഗീസ് മാർ കുറിലോസ്. മറ്റുള്ളവർക്കൊപ്പം കുറിലോസും പ്രതിഷേധത്തിൽ പങ്കാളികളായി.

എന്താകൊണ്ടാണ് താൻ പങ്കെടുത്തത് എന്നു വിശദീകരിച്ചു കൊണ്ട് കുറിലോസ് രംഗത്തുവന്നു. പൗരത്വ നിയമത്തിൽ പ്രതിഷേധക്കാത്തവരെയും അദ്ദേഹം വിമർശിച്ചു. ലൗജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നത് മതേതരസമൂഹം കാണുന്നുണ്ടെന്നും അത്തരക്കാരോട് സഹതാപമാണെന്നും ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചയിലായിരുന്നു കുറിലോസിന്റെ പ്രതികരണം.

മനുഷ്യശൃംഖലയിൽ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങൾകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യശൃംഖലയിൽ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങൾകൊണ്ടാണ്. അതിൽ ഒന്ന് ഞാനൊരു ഇന്ത്യൻ പൗരനായതുകൊണ്ട്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ എനിക്കും ഉത്തരവാദിത്തമുണ്ട് എന്ന ബോധ്യത്തിലാണ് ആലപ്പുഴയിലെ ഒരു കണ്ണിയായി അവിടെ എത്തിച്ചത്.

രണ്ടാമതായി ഞാനൊരു ക്രിസ്റ്റ്യാനിയായതുകൊണ്ടാണ്. ഞാൻ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാർത്ഥിയായിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വശക്തികൾ ഉന്നം വെക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്നൊരു അഭയാർത്ഥിയായിരുന്നു യേശുക്രിസ്തു. അതുകൊണ്ട് ദൈവത്തെ കാണേണ്ടത് അഭയാർത്ഥികളിലാണ്. അപരത്വം കൽപ്പിക്കപ്പെട്ടവരിലാണ്.' ഗീവർഗീസ് മാർ കുറിലോസ് പറഞ്ഞു.

ഇവിടെ മുസ്ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തിൽ അവരോട് ഒപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ എന്റെ കൂടി ചുതലയാണെന്ന ബോധ്യം കൊണ്ടാണ് ഞാൻ മനുഷ്യ ശൃംഖലയിൽ അണിചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഇ.കെ. സുന്നി വിഭാഗവും ഇടതുപക്ഷത്തിന്റെ മനുഷ്യ ശൃംഖലയുടെ ഭാഗമായിരുന്നു. മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിൽ മനുഷ്യ മഹാശൃംഖല വലിയ മുന്നേറ്റമായി മാറിയെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന് എക്കാലത്തും ലീഗിനൊപ്പം നിന്ന ഇ.കെ വിഭാഗം സുന്നികളും ശൃംഗലയിൽ കണ്ണിചേർന്നു. മുജാഹിദ് വിഭാഗം തലവൻ ടി.പി അബ്ദുല്ലക്കോയമദനിയും കോഴിക്കോട്ടെ സമരവേദിയിൽ എത്തി. കോഴിക്കോട് മന്ത്രി എ.കെ. ശശീന്ദ്രൻ ഭരണഘടന ആമുഖം വായിച്ചു.

വയനാട് മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയായി. 17 ഇടങ്ങളിൽ പൊതുയോഗം നടന്നു. കണ്ണൂരിൽ കാലിക്കടവ് മുതൽ പൂഴിത്തല വരെ എൺപത്തിനാല് കിലോമീറ്റർ ശ്യംഖല തീർത്തു. പുലാമന്തോൾ മുതൽ ചെറുതുരുത്തിവരെ 27 കിലോമീറ്റർ ദൂരത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ പാലക്കാട്ടെ ശൃഖലയിൽ കണ്ണിേചർന്നു,സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും മലബാറിലെ പ്രതിഷേധ ശൃഖലയുടെ ഭാഗമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP