Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ നിയമത്തിന്റെ ഉദ്ദേശം വ്യക്തമാണ്, മുസ്ലീങ്ങൾ സ്വീകാര്യരല്ലാത്ത അന്യരാണ്; പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിന് ഭീഷണി; പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നസീറുദ്ദീൻ ഷായും മീരാ നായരും അടങ്ങുന്ന പ്രമുഖർ

പൗരത്വ നിയമത്തിന്റെ ഉദ്ദേശം വ്യക്തമാണ്, മുസ്ലീങ്ങൾ സ്വീകാര്യരല്ലാത്ത അന്യരാണ്; പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിന് ഭീഷണി; പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നസീറുദ്ദീൻ ഷായും മീരാ നായരും അടങ്ങുന്ന പ്രമുഖർ

സ്വന്തം ലേഖകൻ

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്യത്തെ സാമൂഹിക സാംസ്‌കാരിക അക്കാദമിക് രംഗത്തെ പ്രമുഖർ. നസറുദീൻ ഷാ, മീരാ നായർ, ടി.എം കൃഷ്ണ, അമിതാവ് ഘോഷ്, റൊമില ഥാപ്പർ എന്നിവരുൾപ്പെടെ മുന്നൂറിലറെ പ്രമുഖരാണ് സിഎഎ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്ന് ഇന്ത്യൻ കൾച്ചറൽ ഫോറത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായ വിദ്യാർത്ഥികളുടെയും മറ്റ് ആളുകളുടേയും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. ബഹുസ്വരവും വൈവിധ്യപൂർണവുമായ ഒരു സമൂഹം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള കൂട്ടായ പ്രക്ഷോഭത്തെ തങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഈ വാഗ്ദാനത്തിന് അനുസൃതമായി നമ്മൾ എല്ലായ്‌പ്പോഴും ജീവിച്ചിട്ടില്ലെന്ന് നമുക്കറിയാം, അനീതി നേരിടുമ്പോൾ നമ്മളിൽ പലരും പലപ്പോഴും മൗനം പാലിക്കുന്നതായും പ്രമുഖർ ഒപ്പിട്ട പ്രസ്താവന കുറ്റപ്പെടുത്തി.

'പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളോടും മറ്റുള്ളവരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വൈവിധ്യമാർന്ന സമൂഹം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായുള്ള അവരുടെ കൂട്ടായ ശബ്ദത്തിന് ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു.''

''നാം എല്ലായ്‌പ്പോഴും ആ വാഗ്ദാനത്തിന് അനുസൃതമായി ജീവിച്ചിട്ടില്ലെന്ന് നമുക്കറിയാം, അനീതി നേരിടുമ്പോൾ നമ്മളിൽ പലരും പലപ്പോഴും നിശബ്ദത പാലിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യം നമ്മിൽ ഓരോരുത്തരും നമ്മുടെ തത്വങ്ങൾക്കായി നിലകൊള്ളണമെന്ന് ആവശ്യപ്പെടുന്നു,'' പ്രസ്താവനയിൽ പറയുന്നു.

അനിതാ ദേശായ്, കിരൺ ദേശായ്, ജാവേദ് ജഫ്രി, നന്ദിതാ ദാസ്, ആഷിഷ് നന്ദി, ശബ്‌നം ഹാഷ്മി തുടങ്ങിയ പ്രമുഖരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ആത്മാവ് ഭീഷണി നേരിടുന്നു. നമ്മുടെ ദശലക്ഷക്കണക്കിന് സഹപൗരന്മാരുടെ ഉപജീവനമാർഗവും പൗരത്വവും അപകടത്തിലാണ്. എൻആർസിക്ക് കീഴിൽ, അവരുടെ വംശപരമ്പര തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ കഴിയാത്ത ആരും പൗരന്മാരല്ലാതാകുമെന്ന് പ്രസ്താവനയിൽ പ്രമുഖർ ആശങ്കരേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP