Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെഡറേഷൻ നടത്തിയ അന്വേഷണത്തിൽ മൂവരും കുറ്റക്കാർ: എടികെയ്ക്കെതിരായ മൽസരത്തിലെ മോശം പെരുമാറ്റത്തിൽ നടപടി; ബ്ലാസ്റ്റേഴ്സ്, എടികെ പരിശീലകർ ഇനി രണ്ട് മത്സരങ്ങൾ പുറത്തിരുന്ന് കാണണം; വിലക്കേർപ്പെടുത്തി ഫെഡറേഷൻ; ഒരു ലക്ഷം രൂപ പിഴയും

ഫെഡറേഷൻ നടത്തിയ അന്വേഷണത്തിൽ മൂവരും കുറ്റക്കാർ: എടികെയ്ക്കെതിരായ മൽസരത്തിലെ മോശം പെരുമാറ്റത്തിൽ നടപടി; ബ്ലാസ്റ്റേഴ്സ്, എടികെ പരിശീലകർ ഇനി രണ്ട് മത്സരങ്ങൾ പുറത്തിരുന്ന് കാണണം; വിലക്കേർപ്പെടുത്തി ഫെഡറേഷൻ; ഒരു ലക്ഷം രൂപ പിഴയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:  കേരള ബ്ലാസ്റ്റേഴ്സ്, എടികെ പരിശീലകർക്ക് വിലക്കേർപ്പെടുത്തി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ജനുവരി 12ന് നടന്ന സൂപ്പർ ലീഗിൽ എടികെയ്ക്കെതിരായ മൽസരത്തിലെ മോശം പെരുമാറ്റത്തെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷട്ടോരി, എടികെ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോൾകീപ്പിങ് പരിശീലകൻ പിൻഡാഡോയെയും വിലക്കിയിട്ടുണ്ട്.

രണ്ട് മൽസരങ്ങളിൽനിന്നാണ് ഷട്ടോരിയെ വിലക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപ പിഴയും നൽകണം. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷന്റേതാണ് നടപടി. ഇവരും രണ്ട് മൽസരങ്ങളിൽ പുറത്തിരിക്കണം. ഹബാസ് ഒരുലക്ഷം രൂപയും പിൻഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കുകയും വേണമെന്ന് ഉത്തരവിട്ടുണ്ട്. എഐഎഫ്എഫ് നടത്തിയ അന്വേഷണത്തിൽ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊൽക്കത്തയിൽ നടന്ന മൽസരത്തിൽ 1-0ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.

അതേ സമയം എടികെയുമായുള്ള മത്സരത്തിൽ എ.ടി.കെ. കോച്ചിങ് സ്റ്റാഫ് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോരി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിനു അന്ന് തോൽപ്പിച്ചിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഷട്ടോരിയും എ.ടി.കെ. കോച്ചിങ് സ്റ്റാഫും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

അവർ സ്പാനിഷ് ഭാഷയിൽ തന്നെ അധിക്ഷേപിച്ചതിൽ പ്രകോപിതനായാണു വാക്കേറ്റമുണ്ടാക്കിയതെന്നും ഷട്ടോരി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഷട്ടോരി മനഃപൂർവം വാക്കേറ്റം നടത്തുകയായിരുന്നു എന്ന് എ.ടി.കെ. അസിസ്റ്റന്റ് കോച്ച് മാനുവൽ കാസ്ല തിരിച്ചടിച്ചിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP