Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

"തിരക്കുകൾ ഒരുപാടുള്ള ദിവസമാണെങ്കിലും ഇത്തിരി നേരം നാടിനു വേണ്ടി മാറ്റിവയ്ക്കുകയാണ്": മനുഷ്യമഹാ ശൃംഖലയിൽ കണ്ണികളായ നവദമ്പതികൾ താരമായത് ഇങ്ങനെ; കല്ല്യാണ പന്തലിൽ നിന്ന് പ്രതിഷേധ കണ്ണികളായി നവദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മതത്തിന്റെ പേരിൽ ഈ നാടിനെ വിഭജിക്കാനാകില്ലെന്നും ജനതയെ വേർതിരിക്കാൻ കഴിയില്ലെന്നും കേരളം പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി കേരളം മനുഷ്യശൃംഖല അണിനിരന്നപ്പോൾ ഉറച്ച മനസ്സോടെയാണ് കോഴിക്കോടും വയനാട്ടിലും നവദമ്പതികൾ പോരാട്ട ഭൂമിയിലേക്ക് എത്തിയത്. ജീവിക്കാനുള്ള അവകാശം രാജ്യത്ത് എല്ലാവർക്കും ഒരു പോലെയാണെന്ന് പ്രഖ്യാപിച്ചാണ് ഷമീം - അനീന, പ്രവീൺ ശ്രുതി ദമ്പതികൾ പ്രതിഷേധത്തിന്റെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്.

മാതാപിതാക്കളും സുഹൃത്തുക്കളുമൊപ്പമാണ് ഷമീം-അനീന ദമ്പതികൾ മനുഷ്യശൃംഖലയിൽ കണ്ണികളാകാനെത്തിയത്. തിരക്കുകൾ ഒരുപാടുള്ള ദിവസമാണെങ്കിലും ഇത്തിരി നേരം നാടിനു വേണ്ടി മാറ്റിവയ്ക്കുകയാണെന്നു ദമ്പതികൾ പറഞ്ഞു. പ്രതിഷേധത്തിന് എത്തിയ വധൂവരന്മാരെ അനുഗ്രഹിക്കാനും ആശംസകൾ അർപ്പിക്കാനും നാട്ടുകാരും എത്തി. വൈത്തിരി തളിപ്പുഴ സ്വദേശികളായ പ്രവീണും ശ്രുതിയും വയനാട് കൽപറ്റയിലാണ് മനുഷ്യമഹാശൃംഖലയിൽ കണ്ണികളായത്.

അതേ സമയം, കായംകുളത്ത് മനുഷ്യശൃംഖലയിൽ കായംകുളം സ്വദേശികളായ ഷെഹ്നയും ഷിനുവും വിവാഹ വേദിയിൽ നിന്നും മനുഷ്യമഹാശൃംക്കെത്തിയത് വിവാഹ വേഷത്തിൽ തന്നെ. കായംകുളം എംഎൽഎ യു പ്രതിഭക്കൊപ്പമാണ് ഇരുവരും മനുഷ്യമഹാ ശൃംഖലയിൽ കണ്ണികളായത്. മൂന്നരക്ക് തന്നെ ട്രയൽ പൂർത്തിയാക്കി. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു. വൻ ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശൃംഖലയിൽ ദൃശ്യമായത്.

പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല കളിയിക്കാവിള മുതൽ കാസർഗോഡ് വരെ ജനങ്ങൾ അണിചേർന്നു. വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി തീർത്ത ശൃംഖലയിൽ കാസർകോട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായപ്പോൾ, കളിയിക്കാവിളയിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് മനുഷ്യശൃംഖല കണ്ണികളായി അണിചേർന്നിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രവർത്തകർ ശൃംഖലയിൽ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP