Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി; രോഗലക്ഷണം കാണും മുമ്പ് രോഗം പകരുമെന്ന് തെളിഞ്ഞതോടെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിച്ചു അധികൃതർ; ആയിരങ്ങൾ ഭയാശങ്കയോടെ ആശുപത്രിയിൽ; ലോകമെമ്പാടും അനേകം പേർ ഐസൊലേഷൻ വാർഡുകളിൽ; മരണസംഖ്യ ആയിരമായി ഉയർന്നേക്കും; അണുബാധയുടെ ഉറവിടം തിരിച്ചറിയാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പാളുന്നു; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവിനാശകാരിയാകുന്നു

ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി; രോഗലക്ഷണം കാണും മുമ്പ് രോഗം പകരുമെന്ന് തെളിഞ്ഞതോടെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിച്ചു അധികൃതർ; ആയിരങ്ങൾ ഭയാശങ്കയോടെ ആശുപത്രിയിൽ; ലോകമെമ്പാടും അനേകം പേർ ഐസൊലേഷൻ വാർഡുകളിൽ; മരണസംഖ്യ ആയിരമായി ഉയർന്നേക്കും; അണുബാധയുടെ ഉറവിടം തിരിച്ചറിയാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പാളുന്നു; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവിനാശകാരിയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ലോകത്തിന്റെ അന്തക വൈറസായി കൊറോണ വൈറസ് മാറുമോ? ചൈനയിൽ പൊട്ടിപ്പുറപ്പെട്ട രോഗബാധ ലോകത്തെ ഞെട്ടിക്കുന്ന വിധത്തിൽ അതിവേഗം പടരുമ്പോൾ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധർ കടുത്ത ആശങ്കയിലാണ്. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം 56 പേർ മാത്രമേ രോഗത്തിൽ മരണമടഞ്ഞിട്ടുള്ളൂ എങ്കിലും യഥാർത്ഥ വിവരങ്ങൾ അതിലു കൂടുതലായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടായിരത്തോളം പേർ ചികിത്സയിലാണെന്നാ് ചൈനീസ് സർക്കാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാനൂറോളം രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗം വീണ്ടും പടർന്നേക്കുമെന്ന ആശങ്കയാണ് എങ്ങും.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാംപ്യൻഷിപ് റദ്ദാക്കിയിട്ടുണ്ട്. ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷനാണ് ചാംപ്യൻഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവിൽ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യൻഷിപ് നടത്താൻ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഹാങ്ചൗവ്. അതുകൊണ്ടു തന്നെ ഇപ്പോൾ ചാംപ്യൻഷിപ്പിനെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

മാർച്ച് 13 മുതൽ 15 വരെ ചൈനയിലെ നാൻജിങ്ങിൽ നടത്താനിരുന്ന ലോക ഇൻഡോർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. ചാംപ്യൻഷിപ്പിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്ലറ്റിക്സ് അസോസിയേഷൻ പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുമായും ഫെഡറേഷനുകളുമായും ചർച്ചകൾ നടക്കുകയാണെന്നും സംഭവങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്നും അസോസിയേഷൻ പ്രതികരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

നാൻജിംഗിൽ നടക്കാനിരിക്കുന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിനെ കൊറോണവൈറസ് ബാധ ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശം ലഭിച്ചാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കുമെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. ചാംപ്യൻഷിപ്പിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ചാമ്പ്യൻഷിപ്പിന് ഏഴ് ആഴ്ചകൾ ബാക്കി നിൽക്കെ ചൈനയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സമയമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.

അതേസമയം ലക്ഷണങ്ങൾ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത് രോഗത്തെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്‌ച്ചയായി വിലയിരുത്തപ്പെടുന്നു. രാജ്യത്ത് 56 ആളുകൾ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകൾ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകൾ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. കൊറോണവൈറസ് പടർന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വിൽപന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേർപ്പെടുത്തി. വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രോഗം ബാധിച്ചവരിൽ 461 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ രോഗത്തിൽ മരിച്ചവരുടെ എണ്ണം അഥിവേഗം ഉയരുകയാണ്. ഇത് ആയിരത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ദ്ധർക്കുള്ളത്. സാർസിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ ലോകം നേരിടുന്നത്. ഒരുപക്ഷേ സാർസ രോഗത്തേക്കാൾ അപകടകാരിയായ വൈറസായി കൊറോണ മാറുന്നു.

ഒരു വ്യക്തി രോഗബാധിതനായാൽ അയാൾ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. 'പുതിയ കൊറോണവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവർത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും ഞങ്ങൾക്ക് വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. പല നഗരങ്ങളും അടച്ചിട്ടതിന് പുറമെ തലസ്ഥാനമായ ബീജിംങിൽ നിന്നടക്കം ദീർഘദൂര ബസുകളും സർവീസ് നിർത്തിവെച്ചിട്ടുണ്ട്.

രോഗം ഇപ്പോഴും പടരുന്നു എന്ന് ചൈനീസ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നതിൽ കടുത്ത ആശങ്കയാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധരും പങ്കുവെക്കുന്നത്. വൈറസിന്റെ വ്യാപനം അതീവ ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഒരാളിൽ നിന്നും വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്ന രോഗമായതിനാൽ ഇത് വളരെ ആശങ്ക ഉളവാക്കുന്നയി ഈസ്റ്റ് ആംഗ്ലിയ മെഡിക്കൽ സ്‌കൂളിലെ അദ്ധ്യാപകരും പറുയുന്നു.

ചൈനീസ് നഗരമായ ഷാങ്ഹായിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണവും റിപ്പോർട്ട് ചെയ്തു. ഹുബെയിൽ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. വടക്കൻ ഹുബൈ പ്രവിശ്യയിൽ എല്ലാ ബസ് സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ഹൈനാൻ പ്രവിശ്യയിലും ബസ് സർവീസുകൾ നിർത്തലാക്കി. അതിനിടെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിവരമുണ്ട്. 700ന് അടുത്ത് ഇന്ത്യൻ വിദ്യാർത്ഥികളാണു വുഹാനിലും അടുത്ത നഗരങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. രോഗം പടരുന്നതു പ്രതിരോധിക്കുന്നതിനാണ് വുഹാനിൽനിന്നു ജനങ്ങളെ അധികൃതർ തടയുന്നത്.

ചൈനീസ് പുതുവർഷ ആഘോഷത്തിന്റെ അവധി ആയതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും നേരത്തേ നാട്ടിലേക്കു തിരിച്ചിരുന്നു. എന്നാൽ ഏകദേശം 300 ഓളം വരുന്ന ഇന്ത്യക്കാർ ഇപ്പോഴും വുഹാനിലുണ്ടെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജനുവരി 23ന് യാത്രാ നിയന്ത്രണം വരുന്നതിനു മുൻപു തന്നെ പല ഇന്ത്യക്കാരും ചൈന വിട്ടിരുന്നു. ചൈനയിൽനിന്ന് എത്തുന്ന യാത്രക്കാരെ ഇന്ത്യയും നിരീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP