Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ ഇതിഹാസ താരം കോബ് ബ്രെയ്റ്റും മകളും ഉൾപ്പടെ ഏഴ് പേർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു: അമേരിക്കൻ കായിക ഇതിഹാസത്തിന്റെ അകാല മരണത്തിൽ ഞെട്ടി കായിക ലോകം

അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ ഇതിഹാസ താരം കോബ് ബ്രെയ്റ്റും മകളും ഉൾപ്പടെ ഏഴ് പേർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു: അമേരിക്കൻ കായിക ഇതിഹാസത്തിന്റെ അകാല മരണത്തിൽ ഞെട്ടി കായിക ലോകം

മറുനാടൻ മലയാളി ബ്യൂറോ

ലോസ് ഏഞ്ചൽസ്:  അമേരിക്കൻ ഇതിഹാസ ബാസ്‌ക്കറ്റ് ബോൾ താരം കോബ് ബ്രെയ്റ്റ്ും മകളും ഉൾപ്പടെ ഏഴ് പേർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു. ലോസ് ഏഞ്ചൽസിന് സമീപം കാലാബാസിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കൻ സമയം 10 മണിക്കാണ് കായിക ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ ബ്രെയ്ന്റിന്റെ മകൾ ഉൾപ്പെടെ ഏഴ്‌പേരുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ നല്കുന്ന സൂചന.

ഹെലികോപ്റ്റർ തകർന്നതിനെ തുടർന്നുണ്ടായ തീപിടിച്ചത് മൂലം രക്ഷാ പ്രവർത്തകർക്ക് എത്താൻ കഴിഞ്ഞില്ലെന്ന് ലോസ് ഏഞ്ചലസിലെ അഗ്‌നിശമന വിഭാഗം അറിയിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. മരിച്ചവരിൽ ബ്രയ്ന്റ്ിന്റെ മകൾ 13 വയസ്സുകാരി ഗിയാനയും ഉൾപ്പെടുന്നു. ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസമായിട്ടാണ് 41 കാരനായ ബ്രെയ്ന്റ് അറിയപ്പെടുന്നത്.

ഹൈസ്‌ക്കൂൾ കാലത്ത് തന്നെ തന്റെ കഴിവുകൊണ്ട് ദേശീയ ശ്രദ്ധ ആകർഷി്ച്ച ബ്രയ്ന്റ് കോളേജ് വിദ്യാഭ്യാസം വേണ്ടെന്ന് വെച്ച് നാഷണൽ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷന്റെ ഭാഗമാകുകയായിരുന്നു. 20 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കായിക ജീവിതം മുഴുവൻ ലോസ് ഏയ്ഞ്ചൽസ് ലേക്കേഴ്സിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഇതിൽ അഞ്ച് തവണ ടീമിന് കിരീടം കിട്ടിയപ്പോൾ 18 തവണയാണ് മികച്ച കളിക്കാരനുള്ള ഓൾ സ്റ്റാർ നേടിയത്. 2008 , 2012 ഒളിംപിക്സുകളിൽ അമേരിക്കൻ ടീമിനുവേണ്ടി സ്വർണ മെഡലും നേടി.

അസാമാന്യ സമർപ്പണവും കഴിവും കൊണ്ട് എന്തൊക്കെ നേടാൻ കഴിഞ്ഞുവെന്നതിന് ഉദാഹരണമാണ ബ്രെയ്ന്റിന്റെ കായിക ജീവിതമെന്ന് എൻബിഎ കമ്മീഷണർ ആദം സിൽവർ പ്രസ്താവനയിൽ പറഞ്ഞു. മൽസരത്തിൽനിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഡിയർ ബാസ്‌ക്കറ്റ് ബോൾ എന്ന ചിത്രത്തിന് 2018 ൽ ഓസ്‌കാറിൽ ഏറ്റവും നല്ല ആനിമേറ്ററ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. 

2003 ൽ ബ്രെയന്റിനെതിരെ ഉയർന്ന ബലാൽസംഗ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർത്തു. പത്തൊന്മ്പതുകാരിയെ ബലാൽസംഗം ചെയ്തുവെന്നായിരുന്നു കേസ്. ആരോപണം ബ്രെയ്ന്റ് നിഷേധിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മായത്ത കളങ്കമായി. സംഭവത്തിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു. 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP