Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൻ യു.എ.പി.എ കേസിൽ അഴിക്കുള്ളിൽ കഴിയുമ്പോഴും കണ്ണീർ വെടിഞ്ഞ് ചെങ്കൊടിത്തണലിൽ കൈകൾ കോർത്ത് താഹ ഫസലിന്റെ മാതാവ്; താഹയുടെ മാതാവ് ജമീല മനുഷ്യമഹാശൃംഖലയിൽ അണിചേർന്നത് സഹോദരനൊപ്പം; അടിയുറച്ച കമ്യൂണിസ്റ്റ് അനുഭാവിയെന്ന് വാഴ്‌ത്തി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരായ ഇടുപക്ഷത്തിന്റെ മനുഷ്യമഹാ ശൃംഖലയിൽ അണിചേർന്ന് യു.എ.പി.എ കേസിൽ പ്രതിയായ താഹ ഫൈസലിന്റെ മാതാവ്. മകൻ ഇരുമ്പഴിക്കുള്ളിൽ കഴിയുമ്പോഴും ഇടതുപക്ഷത്തിനൊപ്പം ചേർന്ന് നിന്നാണ് താഹയുടെ ഉമ്മയും മനുഷ്യ ശൃംഖലയിൽ അണിചേർന്നത്. യു എ പി എ പ്രകാരം മകൻ താഹ ഫസൽ ഇരുമ്പഴിക്കുള്ളിൽ കഴിയുമ്പോഴും, ഇടതുപക്ഷത്തിന്റെ ചെങ്കൊടിക്ക് കീഴിൽ പ്രതിഷേധ ചങ്ങലയാകാൻ ജമീല കാണിച്ച ധൈര്യത്തിനാണ് സമൂഹമാധ്യമങ്ങളുടെ കയ്യടി ലഭിക്കുന്നത്.

അടിയുറച്ച പാർട്ടി വിശ്വാസമുള്ളതുകൊണ്ടാണ് ജമീല പ്രതിഷേധചങ്ങലയുടെ ഭാഗമായതെന്ന് പലരും ചൂണ്ടികാട്ടുന്നു. താഹയുടെ സഹോദരനും മനുഷ്യചങ്ങലയുടെ ഭാഗമായി അണിനിരന്നു. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് പിണറായി സർക്കാർ താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. സിപിഐ, കോൺഗ്രസ് അടക്കമുള്ള പാർട്ടി നേതാക്കൾക്കൊപ്പം സിപിഎമ്മിലെ പല നേതാക്കളും രഹസ്യമായും പരസ്യമായും ഇവരുടെ മാവോയിസ്റ്റ് ബന്ധം എന്ന ആരോപണം തള്ളികളഞ്ഞിട്ടുണ്ട്.

സിപിഎം അംഗത്വം ഉണ്ടായിട്ടും മാവോയിസ്റ്റുകളാണെന്ന് പറയുന്നതിലെ ശരികേട് അനുഭാവികളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യുന്നുണ്ട്. താഹയുടെ ഉമ്മ ഇടതുപക്ഷത്തിന്റെ മനുഷ്യചങ്ങലയിൽ അടിയുറച്ച് നിന്നതോടെ സോഷ്യൽ മീഡിയയിലടക്കം വിഷയം വീണ്ടും ചർച്ചയാകുമെന്നുറപ്പാണ്.

അതേസമയം സിപിഎം പിബി അംഗം എസ് രാമചന്ദ്രൻപിള്ള കാസർകോട് ആദ്യ കണ്ണിയും സിപിഎം പിബി അംഗം എം എ ബേബി അവസാനകണ്ണിയുമായ എൽ ഡി എഫ് മനുഷ്യ മഹാശൃംഖലയിൽ വൻ ജനപങ്കാളിത്തമായിരുന്നു. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു.

സംവിധായകൻ കമൽ, ഭാഗ്യലക്ഷ്മി, സി എസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേർ പാളയത്ത് മനുഷ്യമഹാശൃംഖലക്കെത്തി. ഭാര്യ കമലയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയൻ പ്രതിഷേധത്തിനെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP