Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് മനുഷ്യമഹാശൃഖലയിലേക്ക് കത്തിയുമായി എത്തി ബിജെപി പ്രവർത്തകന്റെ ആത്മഹത്യാ ശ്രമം; കൈ ഞരമ്പ് മുറിച്ച ശേഷം രക്തം വാർന്ന കൈകളാൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് മുദ്രാവാക്യവും; സിപിഎം പ്രവർത്തകർ തടയാൻ തുനിഞ്ഞതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ നീക്കി; കൊല്ലത്ത് ആത്മഹത്യ ശ്രമത്തിനിടയിൽ അറസ്റ്റിലായത് ബിജെപി പ്രവർത്തകനായ അജോയി; കസ്റ്റഡിയിലെടുത്ത പ്രതിക്ക് വൈദ്യ സഹായം നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചിന്നക്കടയിൽ മനുഷ്യമഹാശ്യംഖലയിലേക്ക് ഇടിച്ചു കയറി ബിജെപി പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കൊല്ലം ചിന്നക്കടയിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, എം.മുകേഷ് എംഎ‍ൽഎ, ഗണേശ് കുമാർ തുടങ്ങി ജനപ്രതിനിധികളും സിപിഎം ജില്ലാ ഭാരവാഹികളും നിൽക്കുമ്പോഴാണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്. ബിജെപി പ്രവർത്തകൻ കൂടിയായ അജോയി(26)യാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച ശേഷം  കൈയിൽ
നിന്നൊഴുകിയ രക്തശ്രാവത്തോടെ ഇയാൾ റോഡിൽ കിടന്ന് പ്രതിഷേധം രേഖപ്പെടുക്കുകയായിരുന്നു. സിപിഎം പ്രവർത്തകർ ഇയാളെ തടയാൻ ്ശ്രമിച്ചെങ്കിലും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.

കൊല്ലം സിറ്റി ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിലാണ് ഇയാളിപ്പോഴുള്ളത്. കത്തിയുമായി ആൾകൂട്ടത്തിലേക്ക് എത്തിയ ശേഷം സ്വയം കൈ ഞരമ്പ് മുറിച്ച ശേഷമാണ് മനുഷ്യമഹാശ്യംഖലയ്‌ക്കെതിരായ തന്റെ പ്രതിഷേധം അറിയിച്ചത്. സിപിഎം പ്രവർത്തകർ ഉടൻ തന്ന പൊലീസിനെ അറിയിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേ സമയം കൊല്ലത്തെ മനുഷ്യമഹാശൃംഖല വൻ വിജയമായിരുന്നെന്ന ്‌സിപിഎം കൊല്ലം ജില്ലാ ഭാരവാഹികൾ പ്രതികരിച്ചത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ പൊലീസ് ഇടപടൽ കൃത്യമായി നടത്തിയെന്നും സിപിഎം നേതൃത്വം പറയുന്നു.

അതേ സമയം എഴുപത് ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകുമെന്ന എൽ.ഡി.എഫ് ആഹ്വാനം നടപ്പാക്കുന്നവിധമാണ് മനുഷ്യ ശൃംഖലയിൽ പങ്കാളികളായത്.ലക്ഷങ്ങൾ കേരളത്തിലെ തെരുവുകളിൽ അണിനിരന്ന് വലതുകരം മുന്നോട്ട് നീട്ടിപ്പിടിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് ചേർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖല സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളം ഇന്ന് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ജനമുന്നേറ്റമായി മാറി. രാഷ്ട്രീയത്തിനുപരിയായി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ശൃംഖലയിൽ അണിനിരന്നു.


തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണികളായപ്പോൾ പാളയം ഇമാം ശുഹൈബ് മൗലവിയും ഒപ്പം കൂടി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചപ്പോൾ മറ്റുള്ളവർ അതേറ്റ് പറഞ്ഞു. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഭരണഘടനയുടെ ആമുഖം വായിച്ചു. ആലപ്പുഴയിൽ ജി.സുധാകൻ വായിച്ചപ്പോൾ യു പ്രതിഭ അടുക്കമുള്ള ജനപ്രതിനിധികളും പങ്കാളികളായി ശൃംഖലയുടെ ആദ്യകണ്ണി കാസർകോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയും അണിചേർന്നു.

3.30-ന് കാസർകോട് നിന്ന് റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേർന്നു.പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വൻ പങ്കാളിത്തവും ശ്രദ്ധേയമായി.

കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഎം പ്രഖ്യാപിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP