Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാക്കനാട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകത്തിലെ അന്വേഷണം തെലുങ്കാനയിലേക്ക്; വിജയ് ശ്രീധറിനെ കുത്തി കുടൽമാല പുറത്തിട്ടത് ചണ്ഡിരുദ്രനെന്ന നിഗമനത്തിൽ പൊലീസ്; ടാറ്റു ആർട്ടിസ്റ്റായ ചണ്ഡിരുദ്രൻ സ്ഥലത്തെത്തിയതുകൊലപാതകം പ്ലാൻ ചെയ്താണോ എന്നു സംശയം; മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചോ എന്ന കാര്യത്തിലും അന്വേഷണം

കാക്കനാട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകത്തിലെ അന്വേഷണം തെലുങ്കാനയിലേക്ക്; വിജയ് ശ്രീധറിനെ കുത്തി കുടൽമാല പുറത്തിട്ടത് ചണ്ഡിരുദ്രനെന്ന നിഗമനത്തിൽ പൊലീസ്; ടാറ്റു ആർട്ടിസ്റ്റായ ചണ്ഡിരുദ്രൻ സ്ഥലത്തെത്തിയതുകൊലപാതകം പ്ലാൻ ചെയ്താണോ എന്നു സംശയം; മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചോ എന്ന കാര്യത്തിലും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം കാക്കനാട് തെങ്ങോട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകത്തിലെ അന്വേഷണം തെലുങ്കാനയിലേക്ക നീങ്ങുന്നു. പ്രതി കേരളം വിട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇൻഫോപാർക്ക് എസ്ഐയും സംഘവും ഇന്ന് തെലങ്കാനയിലേയ്ക്ക് തിരിക്കും. എറണാകുളം കാക്കനാടിനു സമീപം തെങ്ങോട് ബ്യൂട്ടി പാർലർ മാനേജറെ ഇന്നലെ രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാനായിരുന്ന ചാണ്ടി രുദ്ര വിജയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. പ്രതി നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തെലുങ്കാനയിലേക്ക് വ്യാപിപ്പിക്കുന്നത്.

അന്വേഷണ ചുമതലയുള്ള ഇൻഫോ പാർക്ക് എസ്‌ഐ ഷാജുവിന്റെ നേതൃത്വതിലുള്ള സംഘം ഇന്ന് തെലുങ്കാനയിലെ തിരിക്കും. സംഭവസ്ഥലത്ത് നിന്നും ഫോറൻസിക് വിദഗ്തരും വിരലടയാള വിദഗ്തരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വിജയ് ശ്രീധരെന്റ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.

സെക്കന്ദരാബാദ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് തെങ്ങോടിലെ വാടക വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ടാറ്റൂ ആർട്ടിസ്റ്റിനെ കാണാതായത്. സെക്കന്ദരാബാദ് യാപ്രാൽ ഐടിഐ എംപ്ലോയീസ് കോളനി സ്വദേശി വിജയ് ശ്രീധർ (28) ആണ് കൊല്ലപ്പെട്ടത്. കാണാതായ ചണ്ഡിരുദ്രനാണു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. ഇടച്ചിറയിൽ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലറിലെ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു വിജയ്.

ഇവിടെ ജോലിക്കു ചേരാനായി രണ്ടു ദിവസം മുൻപ് എത്തിയതാണ് വിജയിന്റെ സുഹൃത്തു കൂടിയായ ചണ്ഡിരുദ്രൻ. ഇന്നലെ രാവിലെയാണു കിടപ്പു മുറിയിൽ വിജയിന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇടതു ഭാഗത്ത് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കുടലിന്റെ ഒരു ഭാഗം പുറത്തു വന്ന നിലയിലാണ്. ബ്യൂട്ടിപാർലർ ജീവനക്കാർക്കു താമസിക്കാൻ സ്ഥാപന ഉടമ വാടകയ്‌ക്കെടുത്ത വീട്ടിൽ ഒരു വനിത ഉൾപ്പെടെ 5 പേരാണു താമസിച്ചിരുന്നത്. വനിത മുകൾ നിലയിലും താഴത്തെ 2 മുറികളിലായി 2 പേർ വീതവുമായിരുന്നു താമസം.

തലേന്നാൾ രാത്രി 11.30വരെ ബ്യൂട്ടിപാർലർ ഉടമയും ഇവർക്കൊപ്പമുണ്ടായിരുന്നു. താൻ മടങ്ങും വരെ അസ്വഭാവികമായ സംസാരം ഉണ്ടായില്ലെന്ന് ഉടമ പൊലീസിനു മൊഴി നൽകി. രണ്ടാഴ്ച മുൻപു തുടങ്ങിയ ബ്യൂട്ടിപാർലറിൽ ജോലിക്കെത്തും മുൻപു വിജയ് ശ്രീധർ സിനിമടിവി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണു ബ്യൂട്ടിപാർലറിൽ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റായി ജോലിക്കു ചേർന്നത്.

വിജയ് അറിയിച്ചതനുസരിച്ചാണ് ഇതേ ബ്യൂട്ടിപാർലറിൽ ജോലിക്കായി ടാറ്റൂ ആർട്ടിസ്റ്റായ ചണ്ഡിരുദ്രനെത്തിയത്. മറ്റൊരു ടാറ്റൂ ആർട്ടിസ്റ്റ് പിരിഞ്ഞു പോയപ്പോഴാണു ചണ്ഡിരുദ്രനെ പരിഗണിച്ചത്. 3 ദിവസമായി പരീക്ഷണാർഥം ഇവിടെ ജോലി ചെയ്തു വരികയായിരുന്നു ചണ്ഡിരുദ്രൻ. തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ ആർ.ഷാബു, എസ്‌ഐ എ.എൻ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.

മുൻവൈരാഗ്യത്തിന്റെ പേരിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടു ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്രൻ എത്തിയതാണോയെന്ന സംശയവും പൊലീസിനുണ്ട്. ഒരാളെ ഒറ്റക്കുത്തിനു കൊല്ലാൻ പാകത്തിനുള്ള ആയുധം ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടിയുള്ള ആസൂത്രണം തള്ളിക്കളയാനാകില്ലെന്നു പൊലീസ് പറഞ്ഞു. മൂർച്ചയുള്ള ആയുധം ഇയാൾ നേരത്തെ കൈവശം കരുതിയിരിക്കണം. കൃത്യം നിർവഹിച്ചു മടങ്ങിയപ്പോൾ ആയുധം വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു. വീട്ടു വളപ്പിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.

മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷിക്കുന്ന ചണ്ഡിരുദ്രൻ കേരളം വിട്ടെന്നാണു പൊലീസിനു ലഭിച്ച സൂചന. പ്രതിയെ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി സെക്കന്ദരാബാദിലേക്കു തിരിച്ചു. ഇന്നലെ രാവിലെ ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി പൊലീസിനു ലഭിച്ചത്. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആണ്.

കൊലപാതകം നടന്ന വാടക വീട്ടിൽ തലേന്നാൾ രാത്രി മദ്യ സൽക്കാരം നടന്നതിന്റെ ലക്ഷണമുണ്ട്. സീപോർട് എയർപോർട് റോഡിലെ കൈപ്പടമുകളിനു സമീപത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റിൽ നിന്ന് ഇവിടേക്കു മദ്യം വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. രാത്രി ബ്യൂട്ടിപാർലർ അടച്ചതിനു ശേഷം 10 മണിയോടെ സ്ഥാപന ഉടമയുടെ കാറിലാണു ജീവനക്കാർ വാടക വീട്ടിലെത്തിയത്. 11.30 വരെ ഉടമയും ഇവർക്കൊപ്പം ബിസിനസ് ചർച്ച ചെയ്യാനുണ്ടായിരുന്നു.ഉടമ പോയതിനു ശേഷമാകാം മദ്യ സൽക്കാരം തുടങ്ങിയതെന്നാണു നിഗമനം. താഴത്തെ നിലയിൽ രണ്ടു മുറികളിലായി താമസിക്കുന്ന 4 പേരും ഒരുമിച്ചു മദ്യപിച്ച ശേഷം 2 പേർ വീതം അതാതു മുറികളിലേക്കു പോയി. വിജയ് ശ്രീധറും ചണ്ഡിരുദ്രനും അവരുടെ മുറിയിൽ മദ്യപാനം തുടർന്നതിന്റെ ലക്ഷണമുണ്ട്. ഗ്ലാസുകൾ പൊട്ടിയ നിലയിൽ മുറിയിൽ കണ്ടെത്തി. മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണു സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP